തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യ മുസ് ലിം വനിത
08:47 AM 25/05/2016 കോയമ്പത്തൂര്‍: തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യമായി മുസ്ലിം വനിത അംഗമായി. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച 53കാരിയായ നിലോഫര്‍ കഫീലാണ് ഈ നേട്ടം കൈവരിച്ചത്. തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ്. തിങ്കളാഴ്ച അധികാരമേറ്റ 29 അംഗ ജയലളിത മന്ത്രിസഭയില്‍ മുസ്ലിമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ദിവസം തന്നെ നാലു പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. ജി. ഭാസ്കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരാണ് മറ്റുള്ളവര്‍. വാണിയമ്പാടി നഗരസഭാ Read more about തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യ മുസ് ലിം വനിത[…]