ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി

03.31 PM 18-05-2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്‌കാരം മേയ് 21-നു ശനിയാഴ്ച്ച ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദൈവാലയത്തില്‍ (രാവിലെ 8 മുതല്‍ 10 വരെ വെയ്ക്ക് സര്‍വ്വീസും തുടര്‍ന്ന് ദിവ്യബലിയും ശവസംസ്‌ക്കാര ശുശ്രൂഷകളും) നടത്തപ്പെടും. നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍ സെന്റ് മേരീസ് ഇടവകക്കായി അനുവദിച്ചു തന്നിട്ടുള്ള സെമിത്തേരിയിലായിരിക്കും മൃതസംസ്‌കാരം. കടുത്തുരുത്തി Read more about ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി[…]

കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

03.29 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം അമേരിക്കന്‍ ചാപ്റ്റര്‍ 2017 ഓഗസ്റ്റ് 11 മുതല്‍ 13 വരെ അമേരിക്കയിലെ ടെക്‌സസ് ക്യാമ്പ് ലോണ്‍സ്റ്റാര്‍ സെന്ററില്‍ വച്ചു നടത്തുന്ന ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡാളസിലെ റിട്ട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തി. സെക്രട്ടറി അലക്‌സാണ്ടര്‍ തോമസ് ക്യാമ്പിനെപ്പറ്റി വിശദീകരിക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തില്‍ പ്രസാദ് മാത്യു കുറ്റിക്കാടിനു (ഇന്ത്യ) കുടുംബയോഗം പ്രസിഡന്റ് ജയിംസ് മാത്യു ചെമ്പനാല്‍ ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി നിര്‍വഹിച്ചു. സമ്മേളനത്തില്‍ Read more about കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി[…]

ന്യൂജേഴ്‌സി സ്റ്റാറ്റന്‍ ഐലന്ഡ് ക്‌നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന്

03.25 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സ്റ്റാറ്റന്‍ ഐലന്ഡ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച കൊണ്ടാടുന്നു. കൈപ്പുഴ ഫൊറോനാ വികാരി റവ. ഫാ. തോമസ് പ്രലേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 ന് ഇസിലിന്‍ സെന്റ് സിസിലിയാ ദൈവാലയത്തില്‍ വച്ചാണ് നടത്തപ്പെടുക. തിരുനാള്‍ സന്ദേശം നല്‍കുന്നത് പ്രമുഖ സംഗീതജ്ഞനും വാഗ്മിയുമായ ഫാ. തദേവൂസ് അരവിന്ദത്ത് ആയിരിക്കും. Read more about ന്യൂജേഴ്‌സി സ്റ്റാറ്റന്‍ ഐലന്ഡ് ക്‌നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന്[…]

ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍

03-22 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ‘നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം’ എന്ന വിഷയത്തില്‍ ‘തിയോളജി ഓഫ് ബോഡി’യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ് 28ന് ശനിയാഴ്ച്ച ഫ്‌ലോറിഡയിലെ സ്പ്രിങ്ങ്‌സിലുള്ള സിറോ മലബാര്‍ പള്ളിയില്‍ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നടത്തുന്നതാണ്. ഫ്‌ളോറിഡായിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ടു 5:30 വരെ ആയിരിക്കും സെമിനാര്‍ നടത്തപ്പെടുക. സെമിനാര്‍ Read more about ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍[…]

ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍

03.17 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്‌ളോറിഡയില്‍ നിന്നും ഒരു ക്‌നാനായക്കാരി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സിലെ ഇന്ത്യന്‍ റിവര്‍ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്‌നി സാബുജി ഫ്‌ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും പ്രതിഭാശാലികലായ പത്ത് വിദ്യാര്‍ഥികളില്‍ ഒരാളായി മാറിയിരിക്കുന്നു. ഫ്‌ലോറിഡ സംസ്ഥാനത്തില്‍ പഠിക്കുന്ന എട്ടു ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപെട്ട 128 മികച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നാണ് റോഷ്‌നി ആദ്യത്തെ പത്ത് പേരുടെ ഗണത്തിലേക്ക് Read more about ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍[…]

നൈന അംഗങ്ങള്‍ക്ക് ചേമ്പര്‍ലെയ്ന്‍ കോളജില്‍ ട്യൂഷന്‍ ഡിസ്‌കൗണ്ട്

03.14 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയും ചേമ്പര്‍ലെയ്ന്‍ കോളജും ചേര്‍ന്ന് ഒപ്പുവെച്ചതായി നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു. നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നൈനയുടെ ഈ നൂതന സംരംഭം അനേകം നഴ്‌സുമാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ്. RN and BSN, MSN, DNP, Certificate Programs എന്നിവയിലാണ് ഇളവ് ലഭ്യമാകുന്നത്. Read more about നൈന അംഗങ്ങള്‍ക്ക് ചേമ്പര്‍ലെയ്ന്‍ കോളജില്‍ ട്യൂഷന്‍ ഡിസ്‌കൗണ്ട്[…]

വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി

12.31 PM 18-05-2016 ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി പരാതി. മധുവിധുവിനു ശേഷം ഭര്‍ത്താവുമൊത്ത് ഡാര്‍ജിലിംഗില്‍നിന്നും ലക്‌നോയിലേക്കുപോകാന്‍ എത്തിയ യുവതിയെയാണ് കാണാതായത്. ഡാര്‍ജിലിംഗില്‍നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നവവധുവും വരനും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. ഫോണും പഴ്‌സും ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശേഷം ശുചിമുറിയില്‍ പോയതായിരുന്നു യുവതി. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് യുവാവ് സിഐഎസ്എഫ് അധികൃതര്‍ക്ക് പരാതി നല്‍കി. യുവതി വേഷം മാറി കടന്നുകളഞ്ഞതായാണ് സിസിടിവി പരിശോധനയില്‍ മനസിലായത്. സാരി ധരിച്ച Read more about വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി[…]

നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

12.26 PM 18-05-2016 നാടക-സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 2012ല്‍ മികച്ച നടനുള്ള സംഗീത-നാടക അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവരാഗം, വൃന്ദാവനം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന ചലച്ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.

കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി

12.23 PM 18-05-2016 കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമറയില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്. യുഡിഎഫ് നല്‍കിയ പരാതിയിലാണ് പരിശോധന നടന്നത്.

കനത്തമഴ: കടലാക്രമണം രൂക്ഷമാകുന്നു

12.20 PM 18-05-2016 കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്. 200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 220 വീടുകള്‍ക്ക് കേട് പറ്റിയതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടിയെടുക്കണമെന്നും വിവിധ കോണുകളില്‍ Read more about കനത്തമഴ: കടലാക്രമണം രൂക്ഷമാകുന്നു[…]