സഹോദരന്‍ സഹോദരിയെ കഴുത്തറുത്തു കൊന്നു

11:00 AM 09/05/2016 പുനലൂര്‍: കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത് നരിക്കല്ലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വട്ടമ്മൽ കല്ലുവിള പുത്തൻവീട്ടിൽ മേഴ്‌സിത് തോമസ്(45) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സഹോദരന്‍ തോമസ് ഡാനിയേൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതര പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മേഴ്‌സിയും തോമസും അവിവാഹിതരാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മേഴ്സിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

അമേരിക്കന്‍ മലയാളി ചിറയില്‍ ഫ്രാന്‍സീസിന്റെ ദി സുപ്രീം ഇന്‍ ജസ്റ്റീസ് ആന്‍ഡ് ദി അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്’ പ്രകാശനം ചെയ്തു

11:00am 9/5/2016 ജോയിച്ചന്‍ പുതുക്കുളം ഡല്‍ഹി: അമേരിക്കന്‍ മലയാളിയായ ചിറയില്‍ ഫ്രാന്‍സിസ് രചിച്ച ‘ദി സുപ്രീം ഇന്‍ ജസ്റ്റീസ് ആന്‍ഡ് ദി അ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡല്‍ഹി ഓക്‌സ്‌ഫോര്‍ഡ് ബുക്‌സില്‍ നടന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് സിറിയക് ജോസഫ് പ്രകാശനം നിര്‍വഹിച്ചു. ദീപിക ഡല്‍ഹി ബ്യൂറോ ചീഫും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് കള്ളിവയലില്‍ മുഖ്യാതിഥിയായിരുു. മാധ്യമ പ്രവര്‍ത്തകന്‍ എ ജെ ഫിലിപ്പ്, ചിറയില്‍ Read more about അമേരിക്കന്‍ മലയാളി ചിറയില്‍ ഫ്രാന്‍സീസിന്റെ ദി സുപ്രീം ഇന്‍ ജസ്റ്റീസ് ആന്‍ഡ് ദി അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്’ പ്രകാശനം ചെയ്തു[…]

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു.

10:58 AM 09/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി രാവിലെ ദീപയെ കൊണ്ടുപോകുകയായിരുന്നു. ദീപയുടെ പക്കല്‍ നിന്ന് ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ദീപയുടേയും അമ്മയുടേയും മൊഴിയെടുക്കുകയാണ് പൊലീസ്. ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടു പണിക്ക് എത്തിയ Read more about ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു.[…]

ഡാളസില്‍ വാഹനാപകടം: മൂന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മരിച്ചു

10:58am 9/5/2016 – പി.പി. ചെറിയാന്‍ ഡാളസ്: ഇന്ന് രാവിലെ സൗത്ത് വെസ്റ്റ് ഡാളസ് പാര്‍ക്ക് വേയിലുണ്ടായ വാഹനാപകടത്തില്‍ ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മൗണ്ടന്‍ ക്രീക്ക് ലേക്ക് പാര്‍ക്ക് വേയിലേക്ക് പോകുകയായിരുന്ന സില്‍വറാഡോ പിക്ക്അപ് വാന്‍ നിയന്ത്രണം വിട്ട് യൂട്ടിലിറ്റി പോളില്‍ ഇടിക്കുകയായിരുന്നു. അമിത വേഗമായിരുന്നു അപകടകാരണമെന്നു പോലീസ് പറയുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വില്‍സ്മിത്ത്, ജസ്റ്റിന്‍ ഷുബെര്‍ട്ട്, ഡിജെ Read more about ഡാളസില്‍ വാഹനാപകടം: മൂന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മരിച്ചു[…]

ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

10:58am 9/5/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരള ഘടകം വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ മുന്‍ പ്രതിരോധ മന്ത്രിയും, കോണ്‍ഗ്രസ് വര്‍ക്കിംഗ് മെമ്പറുമായ എ.കെ. ആന്റണിയുമായി ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചു കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചും, പ്രവാസി മലയാളികള്‍ക്കുവേണ്ട അര്‍ഹതയും പരിഗണനയും നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും നേതാക്കള്‍ വിശദമായി ചര്‍ച്ച നടത്തി. വരുന്ന Read more about ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി[…]

ഏലിയാമ്മ കോശി (85) നിര്യാതയായി

10:55am 9/5/2016 മീനടം:മണ്ണൂര്‍ പരേതനായ ചെറിയാന്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍. പേരൂര്‍ താലിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ (യുഎസ്), ബാബു, ജോയ്, സണ്ണി, തങ്കമ്മ, പൊന്നമ്മ, പരേതനായ ബേബി. മരുമക്കള്‍: തങ്കമ്മ (യുഎസ്), മറിയാമ്മ, മോള്‍സി, സക്കറിയ പുതുപ്പള്ളിക്കുന്നേല്‍ പുതുപ്പള്ളി (റിട്ട. എസ്പി), റെജിമോന്‍ ജോസഫ് വാഴയില്‍ പുതുപ്പള്ളി (പള്ളം ബ്ലോക്ക് പഞ്ചായത്ത് മെം­ബര്‍).

കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ “മഴ­വി­ല്ലിന് എത്ര നിറം’ പുസ്തകം പ്രകാ­ശനം ചെയ്തു.

10:55am 9/5/2016 – എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം അതിന്റെ 2016ലെ ആദ്യ സാഹിത്യ സമാ­ഹാ­ര­മായ “മഴ­വി­ല്ലിന് എത്ര നിറം’ എന്ന പുസ്തകം പ്രകാ­ശനം ചെയ്തു. മെയ് 1-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ വെച്ച് കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കു­ന്നിന്റെ അധ്യ­ക്ഷ­ത­യി­ലാണ് യോഗം ചേര്‍ന്ന­ത്. മെയ് ദിന­ത്തിന്റെ പ്രത്യേ­ക­ത­യായ അന്താ­രാഷ്ട്ര തൊഴി­ലാ­ളി­കള്‍ക്ക് പ്രണാ­മവും Read more about കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ “മഴ­വി­ല്ലിന് എത്ര നിറം’ പുസ്തകം പ്രകാ­ശനം ചെയ്തു.[…]

പിണറായി വിജയന്‍റെ ഫ്ലക്സ് ബോർഡുകൾ അജ്ഞാതർ കത്തിച്ചു

10:51 AM 09/05/2016 കണ്ണൂർ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ധർമ്മടം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ധർമ്മടം ടൗണിൽ പിണറായിയുടെ വീട്ടിൽ നിന്ന് 20 മീറ്റർ അകലെ മാത്രം സ്ഥാപിച്ചിരുന്ന 300 മീറ്റർ നീളമുള്ള ഫ്ളക്സ് ബോർഡാണ് കത്തിച്ചത്. സി.പി.എമ്മിന്‍റെയും പിണറായിയുടേയും ചരിത്രം രേഖപ്പെടുത്തിയിരുന്ന ഫ്ളക്സാണ് നശിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്ളെക്സ് ബോർഡിന് തീവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. Read more about പിണറായി വിജയന്‍റെ ഫ്ലക്സ് ബോർഡുകൾ അജ്ഞാതർ കത്തിച്ചു[…]

ജന്മനാ കൈപ്പത്തിയില്ലാത്ത പെണ്‍കുട്ടി കയ്യെഴുത്തു മത്സരത്തില്‍ വിജയി

10:54am 9/5/2016 പി. പി. ചെറിയാന്‍ വെര്‍ജീനിയ ന്മ കൈപത്തിയില്ലാതെയാണ് ജനനമെങ്കിലും 50 വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തി നാഷണല്‍ പെന്‍മാന്‍ഷിപ്പ് കൈയ്യെഴുത്ത് മത്സരത്തില്‍ 7 വയസുളള അനയാ എല്ലിക്ക് വിജയിയായി. ചെസ് പിക്ക് ക്രിസ്ത്യന്‍ അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനയ. അനയക്ക് ചെയ്യുവാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ലെന്ന് അനയയെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ച അക്കാദമി പ്രിന്‍സിപ്പലായ ഗ്രേയ്‌സി കോക്‌സ് പറഞ്ഞു. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെയുളളവരാണ് കയ്യെഴുത്തു മത്സരത്തില്‍ പങ്കെടുത്തത്. കൃത്രിമ കൈകള്‍ ഇല്ലാതെ Read more about ജന്മനാ കൈപ്പത്തിയില്ലാത്ത പെണ്‍കുട്ടി കയ്യെഴുത്തു മത്സരത്തില്‍ വിജയി[…]

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

10:51am 9/5/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ ആദ്യകാല സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ മാമ്മന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇക്കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണവും സഹായവും നല്‍കിയ സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ വരും വര്‍ഷങ്ങളില്‍ ഏവരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നടന്ന Read more about സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം[…]