സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍

10:50am 9/5/2016 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ഈവര്‍ഷത്തെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ അനുഗ്രഹീത ധ്യാനഗുരു റവ.ഫാ. ഡൊമിനിക് വാളമ്‌നാലിന്റെ നേതൃത്വത്തില്‍ ജൂണ്‍ മാസം 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കരുണയുടെ ഈവര്‍ഷത്തില്‍ കുടുംബമൊന്നാകെ വന്നുചേര്‍ന്ന് അനുഗ്രഹപ്രദമായ ഈ ശുശ്രൂഷയില്‍ പങ്കുചേരുവാന്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരേയും ക്ഷണിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട് 5.30 വരെ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ വിവിധ പ്രായക്കാര്‍ക്കായി അഞ്ചു ട്രാക്കുകളില്‍ നടത്തുന്നതായിരിക്കും. Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍ ജൂണ്‍ 16 മുതല്‍[…]

ഡാലസ് മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു

10:48am 9/5/2016 – പി. പി. ചെറിയാന്‍ Typography & Print technology ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഏകദേശം 6 മില്യണ്‍ ഡോളറോളം ചില വഴിച്ചു ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. 1200 പേര്‍ക്ക് ഇരിപ്പിട സൗകര്യം ക്രമീകരിച്ചിരിക്കുന്ന Read more about ഡാലസ് മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു[…]

സോണിയ ഗാന്ധിയുടെ പ്രചാരണം ഇന്ന്

10:40am AM 09/05/2016 തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച സംസ്ഥാനത്തത്തെും. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ചയും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെുന്ന സോണിയ നാലിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പൊതുപരിപാടിയില്‍ പ്രസംഗിക്കും. വൈകീട്ട് 6.20ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചശേഷം 7.30ന് ദല്‍ഹിക്ക് മടങ്ങും. ചൊവ്വാഴ്ച രാത്രിയാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തുക. 11ന് രാവിലെ കായംകുളത്തും മൂന്നിന് നെടുങ്കണ്ടത്തും അഞ്ചിന് അങ്കമാലിയിലും പൊതുപരിപാടികളില്‍ പ്രസംഗിക്കും. അന്ന് ആലുവയില്‍ Read more about സോണിയ ഗാന്ധിയുടെ പ്രചാരണം ഇന്ന്[…]

തിരുവല്ലയില്‍ പുതുശേരി തന്നെ! ഹൂസ്റ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍

10:46am 9/5/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും, തിരുവല്ലായിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശ്ശേരിയുടെ വിജയം സുനിശ്ചിതമാണെന്നും ഹൂസ്റ്റണില്‍ ഒത്തുകൂടിയ തിരുവല്ല മണ്ഡനിവാസികളായ യുഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തി. മെയ് 1ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ദേശി റെസ്റ്റോറന്റില്‍ വച്ച് കൂടിയ യോഗത്തില്‍ ഉമ്മന്‍ തോമസ് തിരുവല്ല സ്വാഗതം ആശംസിച്ചു. തിരുവല്ലയിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശേരി ടെലിഫോണില്‍ കൂടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. Read more about തിരുവല്ലയില്‍ പുതുശേരി തന്നെ! ഹൂസ്റ്റണ്‍ തിരുവല്ല യുഡിഎഫ് കണ്‍വന്‍ഷന്‍[…]

ചെന്നയില്‍ മലയാളി ഡോക്ടറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍

12.28 AM 09-05-2016 മലയാളി ഡോക്ടറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള വീട്ടിലാണ് ഡോക്ടര്‍ രോഹിണി പ്രേംകുമാരി(62)യുടെ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഡോക്ടര്‍ രോഹിണി പ്രേംകുമാരി കൊല്ലം സ്വദേശിയാണ്. ചെന്നൈ ചെട്ടിലെ വിഎസ് ആശുപത്രിയില്‍ ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു ഡോക്ടര്‍. 90 വയസ്സുള്ള അമ്മയോടൊപ്പമായിരുന്നു ഡോക്ടര്‍ താമസിച്ചിരുന്നത്. ഡോക്ടര്‍ രോഹിണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയിരുന്നു. വീട്ടില്‍ സഹായത്തിന് വരുന്നയാളാണ് ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭക്ഷണമൊന്നും Read more about ചെന്നയില്‍ മലയാളി ഡോക്ടറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍[…]

ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു

12.23 AM 09-05-2016 കൊച്ചി: മൂന്നംഗം കുടുംബം സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു. തലയോലപ്പറമ്പ് വടകര ഫര്‍സാന മന്‍സിലില്‍ അഷ്‌റഫ് (45) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുബെയ്ദ (40), മകന്‍ ഫര്‍ഹാന്‍(10) എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ പുതിയകാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. തൃപ്പൂണിത്തുറയില്‍ നിന്നും വടകരയ്ക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കില്‍ പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തേയ്ക്ക് വരുകയായിരുന്നു നിര്‍മ്മല എന്ന സ്വകാര്യ Read more about ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു[…]

പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു.

12.16 AM 09-05-2016 പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം സാക്കി (40) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റത്. തക്ഫിരി ദിയോബാന്ധി തീവ്രവാദികളാണ് കൊലയ്ക്കു പിന്നിലെന്നാണ് കരുതുന്നത്. മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് റാവു ഖാലിദിനൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ട് അക്രമികളെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലാണ് അക്രമികള്‍ എത്തിയത്. സംഭവത്തിനു ശേഷം ഇവര്‍ കടന്നു കളഞ്ഞു. വെടിവയ്പില്‍ റാവു ഖാലിദിനും ഗുരുതര പരിക്കേറ്റു.

കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചു പേരെ കാണാതായി

12.10 AM 09-05-2016 ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികളുള്‍പ്പെടെ അഞ്ചു പേരെ കാണാതായി. ഞായറാഴ്ച വിശാഖപട്ടണത്തിലെ ആര്‍കെ ബീച്ചിലായിരുന്നു സംഭവം. വിജയനഗരം കോതവലസ മണ്ഡല്‍ സ്വകാര്യ സ്‌കൂളിലെ ശരവണ്‍, പ്രസാദ്, ശേഷു എന്നിവരാണ് കാണാതായ വിദ്യാര്‍ഥികള്‍. ഒഡീഷ്, ബിഹാര്‍ സ്വദേശികളാണ് കാണാതായ മറ്റു രണ്ടു പേര്‍. പോലീസും മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയിട്ടും അപകടത്തില്‍പെട്ടവരെ കണ്ടെത്താനായില്ല.

ജിഷയുടെ കൊലപാതകം; പ്രതിഷേധസമരത്തില്‍ സംഘര്‍ഷം

12.06 AM 09-05-2016 പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ പെലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകളുടെയും ഫെയ്‌സബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. രാവിലെ 11ന് ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പരിസരത്ത് നിന്നും ആരംഭിച്ച ഇവരുടെ പ്രകടനം സ്റ്റാച്യു ജംഗ്ഷനില്‍ എ.എം – കോര്‍ട്ട് റോഡുകള്‍ ഉപരോധിച്ചു. ഇതിന് ശേഷം എം.സി റോഡ് ഔഷധി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് വാഹന ഗതാഗതം തടഞ്ഞതോടെ ഒരു വിഭാഗം Read more about ജിഷയുടെ കൊലപാതകം; പ്രതിഷേധസമരത്തില്‍ സംഘര്‍ഷം[…]

കോണ്‍ഗ്രസ് ഭരണത്തിലാണ് നിര്‍ഭയമാരും ജിഷമാരും ഉണ്ടാകുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

11.56 pm 08-05-2016 കൊച്ചി: കോണ്‍ഗ്രസ് ഭരണത്തിലാണ് നിര്‍ഭയമാരും ജിഷമാരും ഉണ്ടാകുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചു. തുടര്‍ന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ലെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. പൊലീസും ഭരണസംവിധാനവും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജിഷയുടെ ഹീനമായ കൊലപാതകം നടക്കില്ലായിരുന്നു. Read more about കോണ്‍ഗ്രസ് ഭരണത്തിലാണ് നിര്‍ഭയമാരും ജിഷമാരും ഉണ്ടാകുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി[…]