സ്റ്റെഫിനി മറിയ തോമസ് ജോണ്‍ഹോണ്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയന്‍

09:44am 30/5/2016 – പി.പി.ചെറിയാന്‍ മസ്‌കിറ്റ്: മസ്‌കിറ്റ് ഐ.എസ്.ഡി.യിലെ ജോണ്‍ ഹോണ്‍ ഹൈസ്‌ക്കൂള്‍ വലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി സ്‌റ്റെഫിന മറിയ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌ക്കൂളിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികളെ പിന്‍തള്ളിയാണ് സ്റ്റെഫിനി ഒന്നാം സ്ഥാനത്തെത്തിയത്. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും സമര്‍ത്ഥയായ സ്റ്റെഫിനി ചങ്ങനാശ്ശേരി മോര്‍ കുളങ്ങര തുംബുങ്കല്‍ തോമസ് കുര്യന്റേയും(റ്റോമിച്ചന്‍), സോഫിയാമ്മയുടേയും മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ്. സുമിന്‍ റ്റോബിന്‍, സീതു ലിജു എന്നിവരാണ് സഹോദരങ്ങള്‍. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തല്പരയായ സ്റ്റെഫിനി ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് Read more about സ്റ്റെഫിനി മറിയ തോമസ് ജോണ്‍ഹോണ്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയന്‍[…]

സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി.

09:41am 30/5/2016 കൊച്ചി :കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തി സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി. പൊതു സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് സി കെ സണ്ണി അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് മന്ത്രി എ സി മൊയ്തീനും 1001 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം മേയര്‍ സൗമിനി ജെയ്‌നും വിതരണം ചെയ്തു. രോഗികള്‍ക്കുള്ള ധനസഹായ വിതരണം കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബും നിര്‍വഹിച്ചു. സൊസൈറ്റിയുടെ ജീവകാരുണ്യ Read more about സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി.[…]

ജിഷയുടെ പിതാവിന്റെ ആരോപണം നിഷേധിച്ച് മെമ്പര്‍

09:39am 30/5/2016 പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു തനിക്കെതിരെ നടത്തിയ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് പഞ്ചായത്ത് മെമ്പര്‍ സുനില്‍. 26ാം തീയതി താന്‍ അയല്‍വാസി കൂടിയായ പാപ്പുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ മകളെ കൊന്നവരെ ഇതുവരെ പോലിസ് പിടികൂടിയില്ലന്നും ഇപ്പോള്‍ തനിക്കെതിരെ ചിലയാളുകള്‍ അപകീര്‍ത്തീകരമായ കാര്യങ്ങള്‍ പറയുകയാണെന്നും ഇതിനെതിരെ പരാതി നല്‍കാന്‍ മെമ്പര്‍ സഹായിക്കണമെന്നും പാപ്പു തന്നോട് ആവശ്യപെട്ടിരുന്നു. ഇത് പ്രകാരം താന്‍ പരാതി തയ്യാറാക്കുകയും പാപ്പു ഇതില്‍ ഒപ്പിടുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ഐജിയ്ക്ക് Read more about ജിഷയുടെ പിതാവിന്റെ ആരോപണം നിഷേധിച്ച് മെമ്പര്‍[…]

രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി

09:39am 30/5/2016 തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്‌തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍ നീണ്ടു ചര്‍ച്ചകള്‍. എല്ലാ കോണ്‍ഗ്രസ്‌ നിയുക്‌ത എം.എല്‍.എമാരെയും ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കണ്ട്‌ അഭിപ്രായസ്വരൂപണം നടത്തിയശേഷമാണു പ്രഖ്യാനമുണ്ടായത്‌. ഐകകണ്‌ഠേനയായാണ്‌ രമേശിനെ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷിനേതാവായും പ്രതിപക്ഷനേതാവായും തെരഞ്ഞെടുത്തതെന്ന്‌ തീരുമാനം പ്രഖ്യാപിച്ച എ.ഐ.സി.സി പ്രതിനിധിയുംഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്‌ Read more about രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി[…]

കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു

09:35am 30/5/2016 കണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയും ഖാദി ബോര്‍ഡ്‌ മുന്‍ വൈസ്‌ ചെയര്‍മാനുമായ കെ.പി. നൂറുദ്ദീന്‍(77) അന്തരിച്ചു. കഴിഞ്ഞ ദിവസമാണു റോഡില്‍ കാല്‍തെന്നിവീണ്‌ അദ്ദേഹത്തിനു ഗുരുതര പരുക്കേറ്റത്‌. ഐ.സി.യു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച നൂറുദ്ദീന്‍ ഇന്നല വൈകിട്ടാണു മരണത്തിനു കീഴടങ്ങിയത്‌. കബറടക്കം ഇന്നു വൈകിട്ട്‌ നാലിനു കണ്ണൂര്‍ പുതിയങ്ങാടി ഹൈദ്രോസ്‌ പള്ളി ഖബര്‍ സ്‌ഥാനില്‍. രാവിലെ 7.30 നു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12 നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. 1939 Read more about കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു[…]

പുതിയ ലോകം പുതിയ അമേരിക്ക, ട്രംബിന്റെ സ്വപ്നം (

09:33am 30/5/2016 ജോസഫ് പടന്നമാക്കല്‍ Picture 2016 നവംബര്‍ മാസത്തില്‍ നടക്കാന്‍ പോവുന്ന അമേരിക്കയുടെ അമ്പത്തിയെട്ടാം പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംബായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചിതമായിരിക്കുന്നു. ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ ആവശ്യത്തിനുള്ള ഡെലിഗേറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ ഇത്രമാത്രം വിമര്‍ശനങ്ങളെ തരണം ചെയ്ത മറ്റൊരു നേതാവുണ്ടോയെന്നും സംശയമാണ്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹം പാകത വരാത്ത ഒരാളോ ഭാഷാഭ്യാസം ലഭിക്കാത്ത ഒരു നാലാംക്ലാസുകാരനെന്നോ തോന്നിപ്പോവും. ജനം അദ്ദേഹത്തെ അമേരിക്കന്‍ Read more about പുതിയ ലോകം പുതിയ അമേരിക്ക, ട്രംബിന്റെ സ്വപ്നം ([…]

സ്‌­നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാതയാണ് ഫോമയുടെ ശൈലി: അനിയന്‍ ജോര്‍ജ്

09:30am 30/5/2016 ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പ്രവര്‍ത്തകരുടെസംഘടനയാണ്. ഫോമ വടക്കേ അമേരിക്കയിലെ മലയാളി സമാജങ്ങളുടെ കൂട്ടായ്മയും.രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഫോമയുടെ ജനനം മുതല്‍ പ്രസ് ക്ലബ് എക്കാലവും കൈപിടിച്ച് കൂടെയുണ്ടായിട്ടുണ്ട്­ വഴികാട്ടിയായി. പ്രസ് ക്ലബിന്റെ കേരളാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഒരുവേദിയില്‍ എത്തിച്ച് പരസ്പരം ഹസ്തദാനം നടത്തിയത് ചരിത്ര മുഹൂര്‍ത്തമായിരുന്നു. എവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മറ്റുജോലിത്തിരക്കിനിടയിലും പത്രപ്രവര്‍ത്തനത്തില്‍ മുഴുകി സമൂഹത്തിന് Read more about സ്‌­നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാതയാണ് ഫോമയുടെ ശൈലി: അനിയന്‍ ജോര്‍ജ്[…]

അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി

09:28am 30/5/2016 Picture നാലുകോടി: അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ചെത്തിപ്പുഴ ആറാട്ടുകുളം കുഞ്ഞമ്മ. മക്കള്‍: മിനി, ബിനു. മരുമക്കള്‍: മാത്യു ചൂണ്ടമണ്ണില്‍ (പുനലൂര്‍), മ­രിയ.

ഡോ. ജോണ്‍സന്‍ വി. ഇടിക്കുളയെ കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികള്‍ അനുമോദിച്ചു

09:26am 30/5/2016 നൂറനാട്: ലോക റിക്കാര്‍ഡ് കിട്ടിയതിനു ശേഷം കുടുംബവുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു എത്തിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയെ ആണു അന്തേവാസികള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചത്. ഇവരുടെ മുഖത്തു കാണുന്ന സന്തോഷം ആണു ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡ് ആയി കാണുന്നത് എന്നു ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു. കുഷ്ഠ രോഗികളുടെ ഇടയില്‍ ഡോ. ജോണ്‍സണ്‍ വി. ഇ ടിക്കുളയുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തര്‍ക്ക് എക്കാലവും മാതൃക ആണെ.കഴിഞ്ഞ 13 വര്‍ഷമായി Read more about ഡോ. ജോണ്‍സന്‍ വി. ഇടിക്കുളയെ കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികള്‍ അനുമോദിച്ചു[…]

ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം: എല്ലാവര്‍ക്കും സ്വാഗതം

09:25am 30/5/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ട ത്തിലേക്. എല്ലാ അമേരിക്കന്‍ മലയാളികളെയും ഈ മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു … നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ സ്യൂട്ട് അണിഞ്ഞ് Read more about ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം: എല്ലാവര്‍ക്കും സ്വാഗതം[…]