സ്വർണവില പവന് 22,320 രൂപ

11:46 AM 28/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം. മൂന്നു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 22,640 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.67 ഡോളർ താഴ്ന്ന് 1,317.54 ഡോളറിലെത്തി.

ടാങ്ക് വീണ് കുട്ടി മരിച്ച സംഭവം: ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

11:43am 28/6/2016 കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ കുടിവെള്ള ടാങ്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്‌ജേഷ് ആണ് അറസ്റ്റിലായത്. സംഭവത്തെത്തുടര്‍ന്ന് ജലവിഭവ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച പവിത്രേശ്വരം പഞ്ചായത്തിലായിരുന്നു സംഭവം. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനില്‍ ആഞ്ചംലോസിന്റെ മകന്‍ അഭി ഗബ്രിയേല്‍(ഏഴ്) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ ബീന, സഹോദരി സ്‌നേഹ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഐഎസ് ആക്രമണത്തില്‍ വടക്കന്‍ യെമനില്‍ 38 പേര്‍ കൊല്ലപ്പെട്ടു

11:39am 28/6/2016 ഏദന്‍: വടക്കന്‍ യെമനില്‍ ഐഎസ് നടത്തിയ വിവിധ സ്‌ഫോടന പരമ്പരകളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു. തുറുമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മുകല്ലയ്ക്കു സമീപമുള്ള ചെക്ക്‌പോസ്റ്റിലായിരുന്നു ആദ്യത്തെ ആക്രമണം. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിനു സമീപമായിരുന്നു. സ്‌ഫോടന വസ്തുകള്‍ നിറച്ച കാര്‍ ഇവിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കനത്ത മഴ: വയനാട്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി

11:38 AM 28/06/2016 കൽപറ്റ: വയനാട്ടിൽ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മന്ത്രി മാത്യു ടി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി

11:39am 28/6/2016 ഡാലസ്: കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ മാതാവും, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ മല്ലശ്ശേരി തൂമ്പുംപാട്ട് റവ. ടി. തോമസിന്റെ സഹധര്‍മ്മിണിയുമായ അന്നമ്മ തോമസ് (85) നിര്യാതയായി. മറ്റുമക്കള്‍: ഡോ. തോമസ് ടി. തോമസ് (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട). മരുമക്കള്‍: ഡോ. ആനി ജോര്‍ജ് (തുമ്പുംപാട്ട് ക്ലിനിക്ക്, മല്ലശേരി), പ്രൊഫ. അച്ചാമ്മ അലക്‌സ് (പ്രിന്‍സിപ്പല്‍, ക്രിസ്ത്യന്‍ കോളജ്, ചെങ്ങന്നൂര്‍). സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 28-നു ചൊവ്വാഴ്ച 2 മണിക്ക് Read more about മന്ത്രി മാത്യു ടി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി[…]

രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.

11:38am 28/6/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍ : കുടംബ കലഹത്തെ തുടര്‍ന്ന് രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിനുനേരെ തോക്ക് ചൂണ്ടി പുറത്തിറങ്ങിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു സംഭവം ഹൂസ്റ്റണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു ഫോര്‍ട്ട് ബെന്റ് പോലീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ജൂണ്‍ 24 വെള്ളി വൈകീട്ട് 5മണിക്കാണ് സംഭവം. നാല്പത്തിരണ്ട് വയസ്സുള്ള ക്രിസ്റ്റി ഷീറ്റ്‌സ് (17) എന്നിവര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്്. സഹോദരിമാരാണെങ്കിലും ഇരുവരും സ്‌നേഹിതരായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നതു സംഭവം നടക്കുമ്പോള്‍ വീട്ടില്‍ Read more about രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു.[…]

മലയാളി ബാലന്റെ പുസ്തകം അമേരിക്കയില്‍ ശ്രദ്ധേയമാകുന്നു

11:37am 28/6/2016 ന്യൂജേഴ്‌സി: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മലയാളിയുമായ അരിന്‍ രവീന്ദ്രന്‍ എഴുതിയ ‘A Dent In Space’ എന്ന പുസ്തകം അമേരിക്കയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു . പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ അറിവുകള്‍ മനോഹരമായ ഭാഷയിലൂടെ, ഹൃദ്യമായ ചിത്രങ്ങളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഈ കൊച്ചു മിടുക്കന്‍. e-book ആയി മെയ് മാസം ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങി വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ പുസ്തകം ഇപ്പോള്‍ പേപ്പര്‍ ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിമെമ്പര്‍ ഷെല്ലി മേയര്‍ ഔദ്യോഗികമായി പുസ്തകം Read more about മലയാളി ബാലന്റെ പുസ്തകം അമേരിക്കയില്‍ ശ്രദ്ധേയമാകുന്നു[…]

ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

11:35am 28/6/2016 ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു ശക്തി പകരാന്‍ ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്ന് ജോര്‍ജ്ജ് ഓലിക്കല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നു.. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദേഹം, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫൊക്കാന സ്പ്ല്ലിംഗ.് ബീ റീജിയണല്‍ കോര്‍ഡിനേറ്റര്‍കൂടിയായ ജോര്‍ജ്ജ് ഓലിക്കല്‍ പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പമ്പ പ്രസിഡന്റ്, ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ Read more about ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി[…]

ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഗോപിയോ കണ്‍വന്‍ഷനില്‍

11:34am 28/6/2016 ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും, 1980-കളിലെ ലോകത്തിലെ പ്രസിദ്ധരായ ക്രിക്കറ്റ് കളിക്കാരിലെ ഏറ്റവും മുമ്പന്തിയിലായിരുന്ന സര്‍ വിവിയന്‍ റിച്ചാര്‍ഡ്, 23 രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗോപിയോയുടെ (Global Organization of People of Indian Origin) ന്യൂയോര്‍ക്കില്‍ വച്ചു കണ്‍വന്‍ഷനില്‍ പങ്കെടുത്തത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരംപകര്‍ന്നു. ജൂണ്‍ 24 മുതല്‍ 26 വരെ നടന്ന കണ്‍വന്‍ഷനില്‍ ഗോപിയോ എക്‌സിക്യൂട്ടീവ് ട്രസ്റ്റി ഡോ. തോമസ് ഏബ്രഹാം, മുന്‍ എക്‌സിക്യൂട്ടീവ് വൈസ് Read more about ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഗോപിയോ കണ്‍വന്‍ഷനില്‍[…]

2016 എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ വിജയികള്‍

11:31am 28/6/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് ബാഡ്മിന്റണ്‍ ഫൈനല്‍ അത്യന്തം വാശിയേറിയ മത്സരങ്ങളോടെ പര്യവസാനിച്ചു. മലയാളികള്‍ മാത്രം ഉള്‍പ്പെടുന്ന ഈ ടൂര്‍ണമെന്റ് ഈസ്റ്റ് കോസ്റ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായി അറിയപ്പെടുന്നു. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ടൊറന്റോ, ഡാലസ്, ചിക്കാഗോ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, വിര്‍ജീനിയ എന്നിവടങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കാണുവാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സ് സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫി വിര്‍ജീനിയയില്‍ നിന്നുള്ള Read more about 2016 എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ വിജയികള്‍[…]