മോഡി വിദേശത്ത് പോയാല്‍ അപ്പോള്‍ പെട്രോള്‍ വില കൂട്ടുമെന്ന് സോഷ്യല്‍ മീഡിയ

02:49pm 2/6/2016 പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയാ ട്രോളുകള്‍ കെണ്ട് നിറഞ്ഞിരിക്കുകയാണ്. മോഡി വിദേശത്ത് പോയാല്‍ ഉടന്‍ ഇന്ത്യയില്‍ പെട്രോള്‍ വില കൂട്ടുമെന്നാണ് സോഷ്യല്‍ മീഡിയായുടെ കണ്ടുപിടുത്തം. യു.പി.എ ഭരിക്കുന്ന കാലത്ത് സ്‌കൂട്ടര്‍ തള്ളി വരെ വിലവര്‍ദ്ധനവിനെതിരെ പ്രതികരിച്ചവരെ ഇപ്പോള്‍ കാണാനില്ലെന്നും സോഷ്യല്‍ മീഡിയാ പറയുന്നു. വിലവര്‍ദ്ധനവിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ അതെല്ലാം മറന്ന് വിസ്മൃതി ഇറാനി ആയെന്ന് ട്രോളുകള്‍ പറയുന്നു.

ജിഷ കൊലക്കേസ്‌; പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

02:48pm 2/6/2016 കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന്‌ സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച്‌ ഉയരമുള്ളയാളാണ്‌ പ്രതിയെന്ന്‌ പോലീസ്‌ പറയുന്നു. വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടുകൂടിയതുമായ ആളിന്റെ രേഖാചിത്രമാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച്‌ എന്തെങ്കിലും അറിവ്‌ ലഭിക്കുകയാണെങ്കില്‍ എറണാകുളം റൂറല്‍ ഡി.സി.പി 9497996979 , പെരുമ്പാവൂര്‍ ഡി.വൈ.എസ്‌.പി 9497990078 , കുറുപ്പുംപടി എസ്‌.ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണം സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിലാണ്‌ പുതിയ Read more about ജിഷ കൊലക്കേസ്‌; പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു[…]

നാറ്റീവ് മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഒക്കലഹോമയില്‍-ജൂണ്‍ 5 മുതല്‍ 10 വരെ

02:45pm 2/6/2016 – പി.പി.ചെറിയാന്‍ ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നാറ്റീവ് അമേരിക്കന്‍ മിഷന്‍ ജൂണ്‍ 5 മുതല്‍ 10 വരെ ഒക്കലഹോമ ബ്രോക്കന്‍ ബോ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സമില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ സംഘടിപ്പിക്കുന്നു. വി.ബി.എസ്സില്‍ വേദപഠനം, സംഗീതം, സ്‌പോര്‍ട്‌സ്, കലാമത്സരങ്ങള്‍, ഗ്രൂപ്പ് പഠനം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വി.ബി.എസ്സില്‍ പ്രവേശനം സൗജന്യമാണ്. റവ.ഡെന്നീസ് എബ്രഹാം, കോര്‍ഡിനേറ്റര്‍ ആയിട്ടുള്ള കമ്മിറ്റിയാണ് വി.ബി.എസ്സിനു നേതൃത്വം നല്‍കുന്നത്. ഡാളസ്സിലും, ഒക്കലഹോമയിലും ഉള്ള മാര്‍ത്തോമാ Read more about നാറ്റീവ് മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഒക്കലഹോമയില്‍-ജൂണ്‍ 5 മുതല്‍ 10 വരെ[…]

സാഹിത്യവേദി ജൂണ്‍ മൂന്നിന്

ഷിക്കാഗോ: 2016 ജൂണ്‍മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect) കൂടുന്നതാണ്. കഥകളും കവിതകളും കേട്ടുവളര്‍ന്ന ബാല്യം എന്നതില്‍ കവിഞ്ഞ് സാഹിത്യലോകവുമായി കൂടുതല്‍ ബന്ധമൊന്നും ഇല്ലാത്ത (ജന്മസിദ്ധമെന്നൊന്നും ഇല്ലാത്ത) എന്നെ, കാവ്യത്തിലൂടെ,കഥകളിലൂടെ, കവിതകളിലൂടെ, വായനയുടെ ജാലകത്തിലൂടെ പരിചയപ്പെടുത്തി, അതിവിശാലമായ സാഹിത്യലോകത്തേക്ക് കൈപിടിച്ച് പിച്ചവെയ്പിച്ച “അച്ഛന്‍ നടത്തിയ വഴി’യുടെ സ്മരണകളിലൂടെ സാഹിത്യവേദിയില്‍, സാഹിത്യകാരിയും, കവയിത്രിയുമായ രമാ രാജ സദസ്യരെ ആനയിക്കുന്നതാണ്. മെയ്മാസ സാഹിത്യവേദി ആറാം തീയതി Read more about സാഹിത്യവേദി ജൂണ്‍ മൂന്നിന്[…]

കാലിഫോര്‍ണിയ കാമ്പസില്‍ വെടിവയ്പ്: രണ്ടു മരണം

01:12pm 2/6/2016 ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ യു.സി.എല്‍.എ കാമ്പസില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. എഞ്ചിനീയറിംഗ് ബില്‍ഡിംഗിലെ ഒരു ചെറിയ ഓഫീസിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ഒരു തോക്കും കണ്ടെടുത്തു. പുറമേനിന്നുള്ളവരല്ല അക്രമികള്‍ എന്ന് പോലീസ് അറിയിച്ചു. ഈ കാമ്പസില്‍ 43,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വെടിവയ്പിനെ തുടര്‍ന്ന് കാമ്പസ് ഒരു ദിവസത്തേക്ക് അടച്ചിട്ടു.

ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്

01:11pm 2/6/2016 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയ്ക്ക് (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക) കെട്ടുറപ്പും സുസ്ഥിരവുമായ നേതൃത്വം നല്കുവാന്‍ 2017- 18 ഭരണ സമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സംഘടനാ തലങ്ങളില്‍ സുപരിചിതരായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍ എന്നിവര്‍ക്ക് പിന്തുണയും ആശംസയും നേരുവാന്‍ ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് സ്വീകരണ സമ്മേളനം ഒരുക്കുന്നു. ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് Read more about ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്[…]

അഡ്വ. സക്കറിയാ കരുവേലി ഫോമ അഡൈ്വസറി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

01:10pm 2/6/2016 2016 ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ ഇലക്ഷനില്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി അഡ്വ. സക്കറിയാ കരുവേലി മത്സരിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, ആദ്യകാല അമേരിക്കന്‍ സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറിയായും, ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റാണ്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ആക്ടിംഗ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് Read more about അഡ്വ. സക്കറിയാ കരുവേലി ഫോമ അഡൈ്വസറി ബോര്‍ഡിലേക്ക് മത്സരിക്കുന്നു[…]

റേച്ചല്‍ തോമസ് (അനിത-50) ടൊറന്റോയില്‍ നിര്യാതയായി

01:08pm 2/6/2016 ടൊറന്റോ, കാനഡ: തുമ്പമണ്‍താഴം താനുവേലില്‍ നെച്ചാട്ടുപറമ്പില്‍ ഫിലിപ്പോസ് തോമസിന്റെ (ജയ്) ഭാര്യ റേച്ചല്‍ തോമസ് (അനിത- 50) ബ്രാംപ്ടണില്‍ നിര്യാതയായി. പരേത വെണ്‍മണി പടിഞ്ഞാറ്റേതില്‍ കുടുംബാംഗമാണ്. മകള്‍: ജെന്നി തോമസ്. വ്യൂവിംഗ് ജൂണ്‍ 3-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണി വരെ നടക്കും. സംസ്കാരം ജൂണ്‍ നാലിനു ശനിയാഴ്ച 12.30-നു ബ്രാംപ്ടണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ ഫ്യൂണറല്‍ ഹോമില്‍ (10061 Chinguacousy Road, Brampton, L7AOH6).

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു

1:07pm 2/6/2016 – സെബാസ്റ്റ്യന്‍ ആന്റണി “ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30). ന്യൂജേഴ്‌­സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22 മുതല്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിച്ചു. കത്തോലിക്കാ സഭ,ആഗോള വ്യാപകമായി,മെയ് മാസം, മാതൃ ഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്‌­നേഹവും,വിശ്വാസവും,സ്തുതിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു[…]

ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യകുര്‍ബ്ബാന സ്വീകരണം കാരുണ്യ സ്പര്‍ശ­മാ­യി

01:05pm 2/6/2016 – അപ്പച്ചന്‍ കണ്ണന്‍ചിറ ബ്രോംലി: ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ ആഘോഷം കാരുണ്യ സാന്ദ്രമാക്കിക്കൊണ്ട് യു കെ യിലെ ഇതര കുര്‍ബ്ബാന കേന്ദ്രങ്ങള്‍ക്ക് മാതൃകയാവുന്നു. ബ്രോംലിയിലെ സീറോ മലബാര്‍ ചാപ്ലിനും കപ്പുചിന്‍ സഭാംഗവുമായ സാജു പിണക്കാട്ട് അച്ചന്‍ ബ്രോംലിയിലെ സീറോ മലബാര്‍ കമ്മ്യുനിട്ടിയെ മാതൃകാപരമായി നയിക്കുമ്പോള്‍ ഇവിടെ വിരിയുന്നത് കരുണയും, സ്‌നേഹവും, വിശ്വാസവും നിറഞ്ഞ ഒരു നല്ല സമൂഹവുമാണ്.പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ Read more about ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യകുര്‍ബ്ബാന സ്വീകരണം കാരുണ്യ സ്പര്‍ശ­മാ­യി[…]