കോഴിക്കോട് ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാർഥി മരിച്ചു
07:07 PM 01/06/2016 കോഴിക്കോട്: ചെറുവണ്ണൂരിൽ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കുണ്ടായിത്തോട് സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർഥിയായ നുജ നസ്റ (അഞ്ച്) ആണ് മരിച്ചത്. അപകടത്തിൽ നാലു കുട്ടികൾക്ക് പരിക്കേറ്റു. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുകയായിരുന്നു. അപകടത്തിൽ നുജക്ക് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബേപ്പൂർ ബി.സി റോഡിൽ പോർട്ട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന നജ്മൽ Read more about കോഴിക്കോട് ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാർഥി മരിച്ചു[…]










