സ്വര്‍ണ വില കുറഞ്ഞു

03:11pm 29/6/2016 കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,780 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു.

വാട്​സ്​ ആപ്പ്​ നിരോധിക്കാനാകി​ല്ലെന്ന്​ സുപ്രീം കോടതി

03:10pm 29/06/2016 ന്യൂഡൽഹി: വാട്​സ്​ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്​സ്​ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍,ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാര​െൻറ ആവശ്യം. സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറച്ച് നാള്‍ മുമ്പാണ് വാട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയത്. Read more about വാട്​സ്​ ആപ്പ്​ നിരോധിക്കാനാകി​ല്ലെന്ന്​ സുപ്രീം കോടതി[…]

ഫൊക്കാന ‘കാനഡാ ഉത്സവത്തിലേക്കു സ്വാഗതം’ : പോള്‍ കറുകപ്പിള്ളില്‍

03:10pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയിലെ ഹില്‍ട്ടണ്‍ സ്വീറ്റ്‌സില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാകുവാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. മുപ്പത്തിമൂന്നു വര്‍ഷം പിന്നിട്ട ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്കു കാനഡാ കണ്‍വന്‍ഷനെകുറിച്ചു വലിയ പ്രതീക്ഷകള്‍ ഉണ്ട് . 1983ല്‍ ഡോക്ടര്‍ എം.അനിരുദ്ധന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയാണ് ഫൊക്കാന. ഇന്ന് ഒരു വടവൃക്ഷമായി, മലയാളികള്‍ക്കാകെ ഒരു തണലായി വളര്‍ന്നു Read more about ഫൊക്കാന ‘കാനഡാ ഉത്സവത്തിലേക്കു സ്വാഗതം’ : പോള്‍ കറുകപ്പിള്ളില്‍[…]

മണിയുടെ മരണം: വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

02:49pm 29/06/2016 തൃശൂർ: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമീഷൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. തൃശൂരിൽ ഇന്ന് നടന്ന സിറ്റിങിൽ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ പരാതി പരിഗണിച്ചാണ് കമീഷനംഗം കെ. മോഹൻകുമാർ ഉത്തരവിട്ടത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രാമകൃഷ്ണൻ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതോടൊപ്പം, മണിയുടെ മരണ കാരണം സംബന്ധിച്ച് പോസ്​റ്റ്മോർട്ടം റിപ്പോർട്ടിലും ലബോറട്ടറി പരിശോധനയിലും കണ്ട വൈരുധ്യങ്ങളെക്കുറിച്ച് നിലവിൽ വേണ്ടത്ര Read more about മണിയുടെ മരണം: വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

02:40pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ടോം തോമസ് പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരിയോടൊപ്പം, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി[…]

അമ്മിണി ജോണ്‍(70)­ നിര്യാ­ത­യാ­യി

മാ­ന്നാര്‍: കുട്ടം­പേ­രൂര്‍ വല്യത്ത് ജോണ്‍സണ്‍ വില്ല­യില്‍(­നെ­യ്‌ശേ­രില്‍)­ വി.­എം.­ ജോ­ണിന്റെ ഭാര്യ അമ്മിണി ജോണ്‍(70)­ യു­എ­സില്‍ നിര്യാ­ത­യാ­യി.­ മ­ക്കള്‍: ജോണ്‍സണ്‍ ജോണ്‍,­ബേബി ജോണ്‍.­ മ­രു­മ­ക്കള്‍: ബിന്റാ,­ അ­ജ­യ്(­എ­ല്ലാ­വരും യു­എ­സ്).സം­സ്കാരം അമേരിക്കയില്‍.

ടെക്‌സസ്സിലെ കര്‍ശന ഗര്‍ഭചിദ്ര നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി

– പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ടെക്‌സസ് സംസ്ഥാനം അംഗീകരിച്ച കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമങ്ങള്‍ സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് യു.എസ്. സുപ്രീം കോടതി. ടെക്‌സസ് സംസ്ഥാനത്തുണ്ടായിരുന്ന നാല്പതോളം അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ മുപ്പതെണ്ണം അടച്ചുപൂട്ടിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി എട്ടംഗ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിയെഴുതിയത്. ജൂണ്‍ 27 തിങ്കളാഴ്ച ഉണ്ടായ സുപ്രീംകോടതി വിധ ടെക്‌സസ്സ് സംസ്ഥാനത്തിന് മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമാകുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. Read more about ടെക്‌സസ്സിലെ കര്‍ശന ഗര്‍ഭചിദ്ര നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി[…]

ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്

01:30pm 29/6/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ണ്‍: ഇന്റോ-യു.എസ്സ് സിവില്‍ ന്യൂക്ലിയര്‍ കരാറിനനുകൂലമായി വോട്ടു ചെയ്യാമെന്ന വ്യവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി വന്‍ തുക കൈപറ്റിയെന്ന ആരോപണം ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രമ്പ്. 2008 ല്‍ അമര്‍ സിങ്ങില്‍ നിന്നും 1,000001-5.000000 ഡോളര്‍ ക്ലിന്റന്‍ ഫൗണ്ടേഷനുവേണ്ടി വാങ്ങിയെന്നാണ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 35 പേജുള്ള ബുക്ക്‌ലറ്റില്‍ പറയുന്നത്. ഈ ആരോപണങ്ങള്‍ ഒന്നും പുതിയതല്ലെങ്കിലും കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പൊതുജനങ്ങളുടെ ചര്‍ച്ചാവിഷയമായിരുന്നു. 2008 ല്‍ സിങ്ങ് യു.എസ്സില്‍ Read more about ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്[…]

കാര്‍ വാങ്ങുന്നതിനു സംസ്ഥാന ഗവര്‍ണ്ണറുടെ ഭാര്യ തിരഞ്ഞെടുത്തത് ഹോട്ടല്‍ ജീവനക്കാരിയുടെ ജോലി

01:30pm 29/6/2016 – പി.പി.ചെറിയാന്‍ മയിന്‍: അമേരിക്കയിലെ ഒരു കൊച്ചു സംസ്ഥാനമാണ് മയിന്‍- മയിന്‍ഗവര്‍ണ്ണറുടെ ഭാര്യക്കു സ്വന്തമായി ഒരു കാറു വാങ്ങണമെന്ന മോഹം സഫലീകരിക്കണമെങ്കില്‍ ഒരു പുതിയ ജോലി കണ്ടെത്തുക തന്നെ വേണം. അമേരിക്കയിലെ മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളമൊന്നും മയിന്‍ ഗവര്‍ണ്ണര്‍ക്ക് ലഭിക്കുന്നില്ല. മറ്റു സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ 130,000-150,000 ഡോളര്‍വരെ വാര്‍ഷീക ശമ്പളം വാങ്ങുമ്പോള്‍ മറിയന്‍ ഗവര്‍ണ്ണറുടെ വാര്‍ഷീക വരുമാനം വെറും 70, 000 ഡോളര്‍! മറിയിനിലെ സാധാരണ ഒരു കുടുംബത്തിനു വാര്‍ഷീക വരുമാനം Read more about കാര്‍ വാങ്ങുന്നതിനു സംസ്ഥാന ഗവര്‍ണ്ണറുടെ ഭാര്യ തിരഞ്ഞെടുത്തത് ഹോട്ടല്‍ ജീവനക്കാരിയുടെ ജോലി[…]

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

01:29pm 29/6/2016 അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഫ്‌ളോറിഡയിലെ മിയാമി ബീച്ച് റസ്റ്റോറന്റില്‍ വച്ചു നടക്കുന്നു. തദവസരത്തില്‍ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം വിനീതമായി അറിയിക്കട്ടെ. നമ്മുടെ ഒന്നിച്ചുള്ള കൂട്ടായ്മ അത് ജാതിയുടേതോ, മതത്തിന്റേയോ മതില്‍ക്കെട്ടുകള്‍ ഇല്ലാതെ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും നന്മയുടേയും വഴിയേ ആയിരിക്കണം. നമ്മുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ്. ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുമെന്ന് ഈ അവസരത്തില്‍ ഞാന്‍ Read more about ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന[…]