വി. ശശി ഡെപ്യൂട്ടി സ്പീക്കർ

01:15pm 29/06/2016 തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു. വി. ശശിക്ക് 90 വോട്ടും എതിർ സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി. ജോർജും ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസും വോട്ട് രേഖപ്പെടുത്തി. എന്നാൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല. പ്രതിപക്ഷ എം.എൽ.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയും ബി.ജെ.പി Read more about വി. ശശി ഡെപ്യൂട്ടി സ്പീക്കർ[…]

അമേരിക്കയിലെ പ്രഥമ മലയാള സിനിമാ ചലച്ചിത്ര അവാര്‍ഡ് നൈറ്റ് ജൂലൈ 23ന് ഷിക്കാഗോയില്‍

01:20pm 29/6/2016 ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം രചിക്കുവാന്‍, അമേരിക്കന്‍ മണ്ണിലെ പ്രഥമ ചലച്ചിത്ര അവാര്‍ഡ് നൈറ്റിന് ഷിക്കാഗോ വേദിയാകുന്നു. പ്രഥമ കെവി ടിവി അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന് ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വേ തിയേറ്ററില്‍ അരങ്ങേറും. മലയാള സിനിമാ ലോകത്തെ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന അവാര്‍ഡ് നൈറ്റ്, ഷിക്കാഗോ കണ്ടിട്ടില്ലാത്തവിധത്തില്‍ മാസ്മരിക കലാ പ്രകടനങ്ങളുടെ വേദിയാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി മുഖ്യ സ്‌പോണ്‌സര്‍ ആകുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ Read more about അമേരിക്കയിലെ പ്രഥമ മലയാള സിനിമാ ചലച്ചിത്ര അവാര്‍ഡ് നൈറ്റ് ജൂലൈ 23ന് ഷിക്കാഗോയില്‍[…]

ഡോ. ശ്രീധര്‍ കാവിലിനു ഡബ്ല്യു.എം.സിയുടെ അന്ത്യ പ്രണാമം

01:10pm 29/6/2016 ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജൂണ്‍ 25­നു സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ റീജിയണല്‍ കോണ്‍ഫറന്‍സില്‍ സംഘടനയുടെ ഫൗണ്ടര്‍മാരില്‍ ഒരാളും ഉന്നത നേതാവും യൂണിഫൈഡ് അമേരിക്ക റീജിയന്‍ അഡൈ്വസറി ചെയര്മാനും പ്രവാസി പ്രൊട്ടക്ഷന്‍ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫസ്സറും എന്നു മാത്രമല്ല പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. ശ്രീധര്‍ കാവിലിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. ഗ്ലോബല്‍ പ്രസിഡന്റ് ഐസക് പട്ടാണിപ്പറമ്പില്‍, Read more about ഡോ. ശ്രീധര്‍ കാവിലിനു ഡബ്ല്യു.എം.സിയുടെ അന്ത്യ പ്രണാമം[…]

രൂപതാദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും

01:00pm 29/6/2016 ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാംതീയതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിനാലാം വാര്‍ഷികവും, രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകവും സമുചിതമായി ആഘോഷിക്കുന്നു. രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഈ രണ്ട് സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ട് രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയ്ക്ക് ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് Read more about രൂപതാദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും[…]

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

03.50 AM 29-06-2016 വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 29ന് പുലര്‍ച്ചെ 1.45 ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞആഴ്ച്ചയാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ന്യൂസ് 18 ടിവി റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും 28ന് പനിബാധിച്ച് അബോധാവസ്ഥയിലായി ഇതോത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും 29ന് പുലര്‍ച്ചെ 1.45ന് Read more about മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു[…]

സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ ധാരണ: മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചു

03:36pm 28/6/2016 തിരുവനന്തപുരം: എന്‍ജിനിയറിംഗ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ ധാരണയിലായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കരാറില്‍ മാനേജ്‌മെന്റുകള്‍ ഇന്ന് ഒപ്പുവെക്കും. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവേശന പരീക്ഷ മാനദണ്ഡമാക്കാതെ പ്ലസ്ടു യോഗ്യതയുള്ളവരില്‍നിന്ന് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കാര്യം മാനേജ്‌മെന്റുകള്‍ Read more about സ്വാശ്രയ എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ ധാരണ: മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചു[…]

64 കറികള്‍ക്ക് പകരം വെയ്യ്ക്കാന്‍ ഇഞ്ചി

03:15pm 28/6/2016 ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ഇഞ്ചി ചതച്ചു ചേര്‍ത്താല്‍ ചായയ്ക്കു രുചിയേറും, ഗുണവും. ഇഞ്ചിയിലുളള ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേര്‍ത്ത ചായ കഴിച്ചാല്‍ യാത്രയ്ക്കിടയില്‍ മനംപിരട്ടലും ഛര്‍ദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ,സി,ഇ, ബി കോംപ്ലക്‌സ്, ധാതുക്കളായ മഗ്നീഷ്യം, Read more about 64 കറികള്‍ക്ക് പകരം വെയ്യ്ക്കാന്‍ ഇഞ്ചി[…]

വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

03:05pm 28/06/2016 റിയാദ്: വ്യാഴാഴ്ച വരെ രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ചില ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലും റിയാദിന്‍െറ ചില ഭാഗങ്ങളിലും ഉഷ്ണക്കാറ്റ് വീശീയിരുന്നു. കടുത്ത ചൂടും ഈ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഈ സാഹചര്യം അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പരിസ്ഥിതി വകുപ്പ് മേധാവി ഡോ. മന്‍സൂര്‍ ബിന്‍ അതിയ്യ അല്‍മസ്റൂഇ അറിയിച്ചു. റിയാദിലും ഖസീമിലും നേരിയ തോതിലേ ഉഷ്ണക്കാറ്റടിക്കൂ. ഈ സമയങ്ങളില്‍ 48 Read more about വ്യാഴാഴ്ച വരെ ഉഷ്ണക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം[…]

53 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; അതില്‍ ഒന്നാം സ്ഥാനം കെഎസ്ആര്‍ടിസി

02:58pm 28/6/2016 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളും വന്‍നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 53 എണ്ണം കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ 889 കോടി രൂപയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. എന്നാല്‍ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും സിഎജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതില്‍ നാലു സ്ഥാപനങ്ങള്‍ ലാഭ-നഷ്ടം വരുത്താതെ പ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടം നേരിടുന്ന Read more about 53 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; അതില്‍ ഒന്നാം സ്ഥാനം കെഎസ്ആര്‍ടിസി[…]

നിര്‍മ്മല കോളേജില്‍ സിഗ്‌നേച്ചര്‍ ഡിസൈനര്‍ ഷോ സംഘടിപ്പിക്കുന്നു.

02:48pm 28/6/2016 കൊച്ചി: നിര്‍മ്മല കോളേജില്‍ സിഗ്‌നേച്ചര്‍ ഡിസൈനര്‍ ഷോ സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിന് അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍് ഷൊയ്ക്ക് വേദിയാകുമെന്ന് പ്രോഗ്രാം കൊ-ഓര്‍ഡിനേറ്റര്‍ ആന്റണി കോലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് അവാംദ്ഗാഡെ, ബെസ്റ്റ് കണ്‍സപ്ച്ച്വലൈസേഷന്‍, ബെസ്റ്റ് കണ്‍സ്ട്രക്ഷന്‍, ബെസ്റ്റ് ഇന്നൊവേറ്റീവ് ഡിസൈന്‍ അവാര്‍ഡുകള്‍ നല്‍കും. മൈക്രോസ്‌കോപ്പിക് സൂം ഇന്‍/സൂം ഔട്ട് എന്ന ആശയത്തെ ആധാരമാക്കിയാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന നൂറില്‍പരം വസ്ത്രങ്ങളാണ് വിവിധ തെന്നിന്ത്യന്‍ മോഡലുകള്‍ അണിഞ്ഞ് റാംപിലെത്തുന്നത്. Read more about നിര്‍മ്മല കോളേജില്‍ സിഗ്‌നേച്ചര്‍ ഡിസൈനര്‍ ഷോ സംഘടിപ്പിക്കുന്നു.[…]