കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് രാജ്നാഥ് സിങ്

03:34 PM 25/08/2016 ന്യൂഡൽഹി: കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ 95 ശതമാനം ജനങ്ങളും അക്രമം ആഗ്രഹിക്കുന്നില്ല. അവർ സമാധാനമാണ് കാംക്ഷിക്കുന്നത്. കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യക്ക് നിലനിൽക്കാൻ കഴിയില്ല. കശ്മീരില്ലാതെ ഇന്ത്യ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികരോട് പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങൾ ജനങ്ങൾ മറക്കരുത്. പെല്ലറ്റ് Read more about കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് രാജ്നാഥ് സിങ്[…]

മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം: ജോണി നെല്ലൂര്‍

03:31 pm 25/8/2016 കോഴിക്കോട്: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി യുഡിഎഫിന്റെ അഭിവാജ്യഘടകമാണ്. കേരള കോണ്‍ഗ്രസ്-എം പോയത് യുഡിഎഫ് ക്ഷീണമായിട്ടുണ്‌ടെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

പിറവത്തും തെരുവ് നായ ആക്രമണം; ടാക്‌സി ഡ്രൈവര്‍ക്ക് കടിയേറ്റു

03:30 pm 25/8/2016 പിറവം: തെരുവ് നായയുടെ ആക്രമണം പിറവത്തും. ടൗണിലെ ടാക്‌സി ഡ്രൈവറെ നായ കടിച്ചു. ഓണക്കൂര്‍ സ്വദേശി കുരുവിള(കുഞ്ഞ് -52)യ്ക്കാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതോടെ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്താണ് സംഭവം. നായയുടെ കടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുതറി ഓടുന്നതിനിടെ വീണ് കുരുവിളയുടെ കൈ ഒടിഞ്ഞു. ഇതുവഴി വന്ന കോളജ് വിദ്യാര്‍ഥിനിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി വീണ് കൈയ്ക്കു Read more about പിറവത്തും തെരുവ് നായ ആക്രമണം; ടാക്‌സി ഡ്രൈവര്‍ക്ക് കടിയേറ്റു[…]

മോദിയെ പരസ്യമായി വിമർശിക്കരു​​ത്​ –സംഘപരിവാറിനോട്​ മോഹൻ ഭാഗവത്​

01:27 pm 25/8/2016 ന്യൂഡൽഹി: പ്രധാനമ​​​ന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമർശിക്കരു​െതന്ന്​ ആർ.എസ്​.എസ്​ സർ സംഘ്​ചാലക്​​ മോഹൻ ഭാഗവത്​. സംഘ്​പരിവാർ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ്​ ഭാഗവത്​ ഇത്തരത്തിൽ നിർദേശം നൽകിയത്​​. ഉത്തരാഖണ്ഡിലെയും ഉത്തർ പ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ.എസ്​.എസ്​ നേതാക്കൾ, വി.എച്ച്​.പി, ബജ്​റംങ്​ദൾ എന്നിവയുൾപ്പെടെ 33 സംഘ്​പരിവാർ സംഘടനകളാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. ഇരുസംസ്​ഥാനങ്ങളിലും അടുത്ത്​ നടക്കാനിരിക്കു​ന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും​ യോഗം ചർച്ച ചെയ്​തു.

ബിഹാര്‍ വെള്ളപ്പൊക്കം: ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം

01:19 pm 25/8/2016 പാറ്റ്‌ന: വെള്ളപ്പൊക്ക ദുരിതത്തിലായ ബിഹാറില്‍ ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ദുരന്തനിവാരണ സേനാംഗങ്ങള്‍ യുവതിയുടെ നിലവിളി കേട്ടത്. തുടര്‍ന്ന് ബോട്ടില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യുവതി കുഞ്ഞിനു ജന്മം നല്കുകയായിരുന്നു. പാറ്റ്‌നയില്‍നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള വൈശാലി ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് കൂടുതല്‍ ശുശ്രൂഷകള്‍ക്കായി യുവതിയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഗംഗാ നദി കരകവിഞ്ഞതോടെ ബിഹാറിലെ 24 ജില്ലകള്‍ വെള്ളത്തിലാണ്. വെള്ളപ്പൊക്ക ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി Read more about ബിഹാര്‍ വെള്ളപ്പൊക്കം: ദുരന്തനിവാരണ സേനയുടെ ബോട്ടിനുള്ളില്‍ യുവതിക്കു സുഖപ്രസവം[…]

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 10കിലോമീറ്റർ.

01;09 pm 25/08/2016 ഭുവനേശ്വര്‍: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി മകള്‍ക്കൊപ്പം നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ കാളഹന്ദി ഗ്രാമവാസിയായ ദനാ മജ്ഹിയുടേതാണ് ഈ ദുരനുഭവം. ഭവാനിപാറ്റ്‌നയിലെ ആശുപത്രിയിൽ ക്ഷയരോഗ ബാധിതയായാണ് മജ്ഹിയുട ഭാര്യ മരിച്ചത്. ഒഡീഷയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കാളഹന്ദി. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ഒരു നിവൃത്തിയുമില്ലെന്ന് 42കാരനായ ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. പണമില്ലാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ Read more about ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 10കിലോമീറ്റർ.[…]

എം.വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും

01:05 pm 25/8/2016 തിരുവനന്തപുരം: മുന്‍മന്ത്രി എം.വിജയകുമാറിനെ കെടിഡിസി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസിനെ കെഎസ്‌ഐഇ ചെയര്‍മാനായും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അമേരിക്കന്‍ യൂനിവേഴ്സിറ്റി: ഭീകരാക്രമണം നടത്തിയവരെ വധിച്ചതായി കാബൂൾ പൊലീസ്

01:04 pm 25/08/2016 കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ഭീകരാക്രമണം നടത്തിയവരെ വധിച്ചു. കാബൂൾ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് അക്രമികളെ വധിച്ചത്. ഇതോടെ 10 മണിക്കൂർ നീണ്ട ആശങ്കയാണ് അവസാനിച്ചത്. സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യൂനിവേഴ്സിറ്റിയിലെ ക്ലാസ് മുറികളില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2006ലാണ് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്താന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സായാഹ്ന Read more about അമേരിക്കന്‍ യൂനിവേഴ്സിറ്റി: ഭീകരാക്രമണം നടത്തിയവരെ വധിച്ചതായി കാബൂൾ പൊലീസ്[…]

ഇറ്റലിയിലെ ഭൂകമ്പം: മരണ സംഖ്യ 247 ആയി

01:01 pm 25/8/2016 റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്. അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. അന്ന് ലാഅക്വിലായിലുണ്ടായ ഭൂകമ്പത്തില്‍ 300പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

ബലാത്സംഗം: ജെ.എൻ.യു വിദ്യാർഥി നേതാവ് കീഴടങ്ങി

01:00 pm 25/08/2016 ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്‍. അഭിഭാഷകനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് രത്തൻ കീഴടങ്ങിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടർന്ന് ഒളിവിലായിരുന്ന രത്തനെ പിടികൂടാൻ അഞ്ചംഗ അന്വേഷണ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ Read more about ബലാത്സംഗം: ജെ.എൻ.യു വിദ്യാർഥി നേതാവ് കീഴടങ്ങി[…]