അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റ് ടുഗദര്‍ സെപ്റ്റംബര്‍ 3-ന്

10:27 am 244/8/2106 ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക് കുതിച്ചുയരുന്ന കൊച്ചി മഹാ നഗരത്തില്‍ നിന്നും ഷിക്കഗോയില്‍ താമസിക്കുന്ന കൊച്ചി സ്വദേശികളുടെ സംഘടനയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ “സമ്മര്‍ ഗെറ്റ് ടുഗദര്‍’ 2016 സെപ്റ്റംബര്‍ മൂന്നിനു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇല്ലിനോയിസിലെ ഡേരിയനില്‍ വച്ചു (18 WO 43. 73 RD Place, Darien, Illinois 60561) കൂടുന്നതാണ്. ക്ലബ് ഭാരവാഹികള്‍ കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളെ കൂട്ടായ്മയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗരേദോ Read more about അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സമ്മര്‍ ഗെറ്റ് ടുഗദര്‍ സെപ്റ്റംബര്‍ 3-ന്[…]

മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷിക്കും

10:22 am 24/8/2016 ന്യൂഡൽഹി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി. കാണാതായവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് നേരത്തേ സമര്‍പ്പിച്ചിരുന്നു. സാധാരണഗതിയില്‍ ആളുകളെ കാണാതാകുന്ന കേസുകള്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ വരുന്നതല്ല. എന്നാല്‍, വിവിധ ഭാഗങ്ങളില്‍നിന്ന് കൂട്ടമായി ഇത്രയും Read more about മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷിക്കും[…]

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീ സ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

10:20 am 24/8/2106 വര്‍ഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്: വൈറ്റ്്‌പ്ലെയിന്‍സ് സെന്‍റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave., White Plains, N.Y.) എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2016 സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ചവരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുന്നതാണ്. പെരുന്നാള്‍ സമാപനദിനമായ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. Read more about വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീ സ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും[…]

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ ഹിന്ദു സംഗമം: ജനറല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

10:16 am 24/8/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സനാതനധര്‍മ്മ പ്രചരണാര്‍ത്ഥം 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ സംഘടിപ്പിക്കുന്ന ലോക ഹിന്ദു മഹാസംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍മാരായി സതീശന്‍ നായര്‍ (ഷിക്കാഗോ), ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ (ന്യൂയോര്‍ക്ക്), ഡോ. രവി രാഘവന്‍ (ലോസ്ആഞ്ചലസ്), അംബികാ ശ്യാമള (നോര്‍ത്ത് കരോളിന), ബിനു പണിക്കര്‍ (ഡിട്രോയിറ്റ്) എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ തുടക്കംമുതല്‍ സജീവ പ്രവര്‍ത്തകനും, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, Read more about കെ.എച്ച്.എന്‍.എ ഗ്ലോബല്‍ ഹിന്ദു സംഗമം: ജനറല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു[…]

അന്നമ്മ തോമസ് മേക്കമാലില്‍ ഷിക്കാഗോയില്‍ നിര്യാതയായി

10:15 am 24/8/2016 ഷിക്കാഗോ: പെരുമ്പാവൂര്‍ ഓടക്കാലി പരേതനായ മേക്കമാലില്‍ ബഹു: തോമ്മസ് കശ്ശീശ്ശായുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയില്‍ വച്ച് തിങ്കളാഴ്ച വെളുപ്പിനു നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയില്‍ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേത ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ.് മക്കള്‍ : ജെമീമാ , ജീവന്‍ (ഷിക്കാഗോ) , പരേതനായ ജെറിന്‍ മരുമക്കള്‍: ബാബു മറ്റത്തില്‍, സൂസി (ഷിക്കാഗോ) പരേതയുടെ ഭൗതീകശരീരം ഡെസ്‌പ്ലെയിന്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025 W.Golf Read more about അന്നമ്മ തോമസ് മേക്കമാലില്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനം

04:30 PM 23/8/2016 തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മരുന്നുകുത്തി വച്ചാണ് നായ്ക്കളെ കൊല്ലുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നു തന്നെ നിര്‍ദ്ദേശം കൈമാറുമെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി അറിയിച്ചു. തെരുവ് നായ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ആക്രമണസ്വഭാവം കാണിക്കുന്ന നായ്ക്കളെ Read more about ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനം[…]

ഗംഗ കരകവിഞ്ഞു; വാരാണസിയില്‍ പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയില്‍

04:30 PM 23/08/2016 വാരണസി: കനത്ത മഴയില്‍ ഗംഗ കരകവിഞ്ഞതോടെ ദുരിതത്തിലായി വാരണസി നഗരം. വടക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. വാരണസിയില്‍ ഗംഗ കരകവിഞ്ഞ് പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ മതാചാരണങ്ങളുടെ ഭാഗമായി ഗംഗാ ഘട്ടുകളില്‍ ശവശംസകാരം നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ശവം ദഹിപ്പിക്കലിന് നിര്‍ബന്ധിതരാകുമ്പോള്‍ പഴയ കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസിലും മുകളിലുമെല്ലാമാണ് ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശവസംസ്കാര ചടങ്ങുകളും Read more about ഗംഗ കരകവിഞ്ഞു; വാരാണസിയില്‍ പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയില്‍[…]

ആസാമില്‍ നേരിയ ഭൂചലനം

04:24 PM 23/8/2016 ഗോഹട്ടി: ആസാമിലെ കാര്‍ബി ആംങ്ക്‌ലോംഗ് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗോഹട്ടിയിലും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ 7.11ന് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്. തിങ്കളാഴ്ച ഹരിയാനയും ഡല്‍ഹിയും ഉള്‍പ്പട്ടെ ഉത്തരേന്ത്യന്‍ സ്ഥലങ്ങളിലും പ്രകമ്പനം കുറഞ്ഞ ഭൂകമ്പമുണ്ടായിരുന്നു.

മാപ്പു പറയില്ലെന്ന് നടി രമ്യ

04:22 PM 23/08/2016 ബംഗളുരു: പാകിസ്താൻ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാൽ മാപ്പ് പറയില്ലെന്ന് നടി രമ്യ. എനിക്ക് ബംഗ്ളാദേശിനോടും ശ്രീലങ്കയോടും ഇഷ്ടമാണ്. ഇന്ത്യ വിട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതെന്‍റെ നാടാണ്. രമ്യ പറഞ്ഞു. എന്നാൽ, ഈ ചെറിയ സംഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിച്ചാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്‍റെ വീക്ഷണങ്ങളിൽ ഉറച്ചു നിൽക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതാണ് ജനാധിപത്യം. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്നും രമ്യ പറഞ്ഞു. പാകിസ്താൻ Read more about മാപ്പു പറയില്ലെന്ന് നടി രമ്യ[…]

ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

04:21 PM 23/08/2016 ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഉനയില്‍ ദലിതരെ മര്‍ദിച്ച സംഭവം ഉന്നയിച്ച് നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സസ്പെന്‍ഷന്‍. സഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയ 44 എം.എല്‍.എമാരെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സ്പീക്കര്‍ രമണ്‍ലാല്‍ വോറ അറിയിച്ചു. ഗുജറാത്തില്‍ 56 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഉനയില്‍ പശുവിന്‍്റെ തോലെടുത്തെന്ന് ആരോപിച്ച് മര്‍ദിക്കപ്പെട്ട ദലിതരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ബഹളം വെക്കുകയായിരുന്നു. ഗോസംരക്ഷകരുടെ ക്രൂര പീഡനത്തിനിരയായ Read more about ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍[…]