തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലും :മന്ത്രി ജലീൽ

04:20 PM 23/08/2016 തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലാൻ രേഖാമൂലം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്​ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ നൽകുമെന്ന്​ മന്ത്രി കെ.ടി ജലീൽ. ഇതിന്​ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. തദ്ദേശ സ്​ഥാപനങ്ങളിലെ തനത്​ ഫണ്ട്​ മതിയാവില്ലെങ്കിൽ പ്ലാൻഫണ്ടിൽ നിന്ന്​ ഇതിനുള്ള ചെലവ്​ കണ്ടെത്താമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യ​െൻറ ജീവനാണ്​ സർക്കാർ വിലനൽകുന്നത്​. തദ്ദേശ സ്​ഥാപനങ്ങൾ വഴി ഇന്നുതന്നെ ഇത്​ സംബന്ധിച്ച നിർദേശം നൽകും. മൂന്ന്​ ബ്ലോക്കുകൾക്ക്​ ഒരു വന്ധ്യംകരണ യൂനിറ്റ്​ എന്ന Read more about തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലും :മന്ത്രി ജലീൽ[…]

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: ഒരാള്‍ക്ക് കടിയേറ്റു

04:16 PM 23/8/2016 തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളുടെ കടിയേറ്റ പുല്ലുവിള സ്വദേശി ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ പ്രശ്‌നം രൂക്ഷമായ തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. 25 ഓളം വരുന്ന നായ്ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഷീലുവമ്മ എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നായ്ക്കളെ കൊന്നാല്‍ കേസെടുക്കേണ്‌ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

മെഡിക്കല്‍ പ്രവേശം: നിലപാടിൽ ഉറച്ച് ആരോഗ്യ മന്ത്രി

04:15 PM 23/8/2016 തിരുവനന്തപുരം: മുഴുവൻ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനേജ്മെന്‍റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അലോട്ട്മെന്‍റ് നടത്തുന്നതിനെതിരെ വിവിധ കോളജ് മാനേജ്മെന്‍റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് പിന്‍വലിച്ചാല്‍ 50 ശതമാനം സീറ്റിലെ പ്രവേശാധികാരം സര്‍ക്കാറിന് നല്‍കാമെന്നാണ് അസോസിയേഷന്‍ നിലപാട്. മാനേജ്മെന്‍റുകള്‍ Read more about മെഡിക്കല്‍ പ്രവേശം: നിലപാടിൽ ഉറച്ച് ആരോഗ്യ മന്ത്രി[…]

പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി

12:33 pm 23/08/2016 ഗുഡ്ഗാവ്:പൊതുമാപ്പുപറയിച്ച യുവതിയെ കൂട്ടബലാൽസംഗം ചെയ്ത് പ്രതികാരം . മേവാത്തിലെ പിതാവിന്‍റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയാണ് യുവാക്കൾ 29കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. യുവതിയെ അപമാനിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മാസം യുവാക്കൾ ഗ്രാമ പഞ്ചായത്തിന്‍റെ തീരുമാന പ്രകാരം പൊതുമാപ്പ് പറഞ്ഞിരുന്നു. സംഭവത്തിലുള്ള പ്രതികാരമാണ് ബലാൽസംഗത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർതൃഗൃഹമായ മേവാത്തിൽ നിന്നുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. ബാദ്ഷാപൂരിലുള്ള പിതൃഗൃഹത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ നാല് അനുജൻമാർ മാത്രമാണ് ഈ Read more about പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി[…]

ഗണേശോത്സവത്തിന് സംഭാവന നൽകാത്തവർക്ക് ഏത്തമിടൽ ശിക്ഷ

12:33 pm 23/08/2016 പൂനെ: പ്രാദേശിക ഗണേശ ഉത്സവത്തിന് സംഭാവന നൽകാത്ത ബേക്കറി ജീവനക്കാർക്ക് ഏത്തമിടൽ ശിക്ഷ. പുനെയിലെ ബോസാറി ഏരിയയിലെ ബേക്കറി ജീവനക്കാർക്കാണ് സംഭാവന പിരിക്കാനെത്തിയവർ ഏത്തമിടൽ ശിക്ഷ നൽകിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കുറ്റക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയിലെ ജീവനക്കാരോട് 151 രൂപ സംഭാവന നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഉടമസ്ഥൻ സ്ഥലത്തില്ലെന്ന് പറഞ്ഞ മഹാരാഷ്ട്രക്കാരല്ലാത്ത തൊഴിലാളികൾ സംഭാവന നൽകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് സംഭാവന പിരിക്കാനെത്തിയവർ തൊഴിലാളികളെ അപമാനിക്കുകയും നിർബന്ധിച്ച് Read more about ഗണേശോത്സവത്തിന് സംഭാവന നൽകാത്തവർക്ക് ഏത്തമിടൽ ശിക്ഷ[…]

പാകിസ്താൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്

12:30 pm 23/08/2016 ബംഗളുരു: പാകിസ്താൻ നരകമല്ലെന്നും പാകിസ്താനികൾ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ കന്നഡ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ‘പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണ്’ എന്ന് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാർക് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങൾ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ‘പാകിസ്താൻ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.’ -രമ്യ പറഞ്ഞു. എന്നാൽ, ഈ പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് Read more about പാകിസ്താൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യക്കെതിരെ രാജ്യദ്രോഹക്കേസ്[…]

ഇന്നു ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുല്‍ഗാന്ധിയെക്കാണും

12:29 pm 23/8/2016 ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. കെപിസിസി പുനസംഘടനുയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇരുവരും രാഹുലിനെ കാണുന്നത്. പുനസംഘടനയ്ക്കു മുന്‍പ് കെപിസിസിയില്‍ അഴിച്ചുപണി നടത്തരുതെന്ന നിലപാട് ഇരുവരും രാഹുലിനെ അറിയിക്കുമെന്നാണ് വിവരങ്ങള്‍. പുനസംഘടന സംബന്ധിച്ച നിലപാടറിയിക്കുന്നതിനു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കണ്ടിരുന്നു.

മലപ്പുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

12:28 pm 23/8/2016 മലപ്പുറം: ദേശീയ പാതയില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് സമീപം പാണമ്പ്രയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ ഭൂചലനം

12:25 pm 23/08/2016 ന്യുഡൽഹി: ഇന്ത്യ-–മ്യാൻമർ അതിർത്തിയിൽ ഭൂചലനം. രാവിലെ ഇന്ത്യൻ സമയം 7.11നാണ്​ ഭൂചലനമുണ്ടായതെന്ന്​ കേന്ദ്ര മെറ്റിയറോളജിക്കൽ വകുപ്പ് അറിയിച്ചു. റിക്​ടർ ​സ​്​കെയിലിൽ 5.5 തീവ്രത രേഖ​െപ്പടുത്തിയ ഭൂചലനമാണുണ്ടായത്​. ഇന്ത്യ–മ്യാൻമർ അതിർത്തിക്ക്​ പുറമെ അസം, കൊൽക്കത്ത, ഗുവാഹത്തി, പട്​ന, ഭുവനേശ്വർ തുടങ്ങിയ സ്​ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അസമിലെ കർബി ആഗ് ലോങ്​ ജില്ലയിൽ പുലർചെ അഞ്ച്​ മണിക്കുണ്ടായ ഭൂചലനത്തിൽ റിക്​ടർ സ​്​കെയിലിൽ 3.1 തീവ്രതയാണ്​ രേഖപ്പെടുത്തിയത്​. എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ​െചയ്​തിട്ടില്ല. മാസങ്ങൾക്ക്​ മുമ്പ്​ നേപ്പാളിൽ Read more about ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ ഭൂചലനം[…]

പൊതുബജറ്റ് ജനുവരി 31ന്; നിര്‍ദേശം പരിഗണനയില്‍

11:34 am 23/08/2016 ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ പൊതുബജറ്റ് പതിവില്‍നിന്ന് ഒരു മാസം മുമ്പേ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയില്‍. റെയില്‍വേ ബജറ്റ് പ്രത്യേകമായി വകുപ്പുമന്ത്രി അവതരിപ്പിക്കുന്ന രീതി മാറ്റി പൊതുബജറ്റിന്‍െറ ഭാഗമാക്കുന്നതിന് പുറമെയാണിത്. ഫെബ്രുവരിയിലെ അവസാന തീയതിക്കു പകരം ജനുവരി 31ന് പൊതുബജറ്റ് അവതരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുകയാണ്. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ബജറ്റ് പാസാക്കുന്ന രീതി വിട്ട്, മാര്‍ച്ച് 31നകം ബജറ്റ് നടപടികള്‍ പാര്‍ലമെന്‍റ് പൂര്‍ത്തിയാക്കുന്നത് കൂടുതല്‍ ഭരണസൗകര്യം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. Read more about പൊതുബജറ്റ് ജനുവരി 31ന്; നിര്‍ദേശം പരിഗണനയില്‍[…]