മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി മന്ത്രി എ.സി. മൊയ്തീന്‍

01: 19 pm 18/8/2016 തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. നിലവിലെ മദ്യനയം ടൂറിസത്തെ വിപരീതമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് പറയുന്നില്ലെങ്കിലും ടൂറിസം മേഖലയിലെ ബാറുകളിലെങ്കിലും മദ്യം ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ നയം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും വിഷയം ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പശുക്കടത്ത്: ബി.ജെ.പി പ്രവർത്തകനെ അടിച്ചു കൊന്നു

01:18 pm 18/08/2016 മംഗളൂരു: അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബി.ജെ.പി പ്രവർത്തകനാണെന്ന വിവരം സംഭവശേഷം പുറത്തുവന്നു. ടെമ്പോവില്‍ രണ്ട് പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞുനിറുത്തി മര്‍ദിക്കുകയായിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്റെ വക 1,01,000 രൂപ വീതം

01:16 pm 18/8/2016 മുംബൈ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ ഒരു വെങ്കല മെഡല്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂവെങ്കിലും താരങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബഹുമാനാര്‍ഥം 1,01,000 രൂപ വീതം നല്കുമെന്ന് സല്‍മാന്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍കൂടിയാണ് സല്‍മാന്‍. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു. മെഡല്‍ നേടിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ Read more about ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്റെ വക 1,01,000 രൂപ വീതം[…]

മുംബൈയിൽ കാർ മരത്തിലിടിച്ച് അഞ്ചു മരണം

11: 39 am 18/8/2016 മുംബൈ: മുംബൈയിലെ വില്ലെ പർലെയിലുണ്ടായ കാറപകടത്തിൽ അഞ്ചു മരണം. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മുസമ്മിൽ മഖ്നൂജ, മുസമ്മിൽ മുഖ്താർ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവർ മരിച്ചതായി പൊലീസ് അറിയിച്ചു. അർധരാത്രിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ഹോണ്ടാ സിറ്റി കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും മുകൾഭാഗം തെറിച്ചു പോവുകയും ചെയ്തു.

ടി.വി. തോമസ് തേവര്‍കാട്ടില്‍ (74) നിര്യാതനായി

11:38 am 18/8/2016 ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘകാലം താമസിച്ചശേഷം നാട്ടില്‍ വിശ്രമദജീവിതം നയിച്ചുവരികയായിരുന്ന റാന്നി വയലത്തല തേവര്‍കാട്ടില്‍ ടി.വി. തോമസ് (74) നിര്യാതനായി. സംസ്കാരം വയലത്തല സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ നടത്തി. അമ്മിണിയാണ് ഭാര്യ. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുന്‍ കമ്മിറ്റി മെമ്പറായിരുന്നു പരേതന്‍. കരുണ ചാരിറ്റീസ് ദേശീയ പ്രസിഡന്റും, നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ്ര്രടഷററുമായ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡെയ്‌സി തോമസ് പാലത്തറയുടെ സഹോദരനാണ് പരേതന്‍. പരേതരായ ടി.എ Read more about ടി.വി. തോമസ് തേവര്‍കാട്ടില്‍ (74) നിര്യാതനായി[…]

ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന്റെ നിലഗുരുതരം

11:33 am 18/8/2016 കായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ നിലഗുരുതരമായി തുടരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിനിന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ് സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ നിവാസിനെയാണ്(24) മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. നിവാസിന് കൈയ്ക്കും മുഖത്തുമായി അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെ തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു നിവാസ് Read more about ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന്റെ നിലഗുരുതരം[…]

സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ 19,20 തീയതികളില്‍

11:33 am 18/8/2016 ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സ്റ്റാറ്റന്‍ഐലന്റിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ നോമ്പിനോടനുബന്ധിച്ചുള്ള പെരുന്നാള്‍ ഓഗസ്റ്റ് 19,20 (വെള്ളി, ശനി) തീയതികളിലായി ഭക്ത്യാദരവുകളോടെ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മോര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഓഗസ്റ്റ് 19-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ തിരുവചനശുശ്രൂഷയും Read more about സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ 19,20 തീയതികളില്‍[…]

ശബരിമല വികസനം: മുഖ്യമന്ത്രിയും സംഘവും പമ്പയിൽ

11:30 am 18/08/2016 പമ്പ: ശബരിമലയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പയിലെത്തി. ശബരിമലയിൽ യോഗം ചേരാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് പമ്പയിൽ തന്നെ യോഗം നടത്താനാണ് തീരുമാനം. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, മാത്യൂ ടി തോമസ്, കെ.ടി ജലീൽ, കെ.കെ ശൈലജ ടീച്ചർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കര്‍

11:29 pm 18/8/2016 മനുനായര്‍ ക്വിന്‍സി: ക്വിന്‍സി ഏഷ്യന്‍ റിസോഴ്സ്സ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പ്രാതിനിധ്യമായി പ്രമുഖനര്‍ത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. ഞാറാഴ്ച ഓഗസ്റ്റ്21 ന്ക്വിന്‍സിയിലുള്ള എം.ബി.ടി.എയാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്. ചൈനയിലെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമാണ് മൂണ് ഫെസ്റ്റിവല്‍ ചന്ദ്രന്റെ വ്യതിയാനത്തിന് ഋതുഭേദവുമായി വളരെ അടുത്തബന്ധമുണ്ടെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്ക്കുമ്പോള്‍ കുടുംബാംഗങ്ങളും കൂട്ടുകാരുംഒത്തുകൂടി ഭക്ഷണംകഴിക്കുകയും അഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. ശരത്കാലത്തിന്റെ മുന്നോടിയായി നടക്കുന്ന ഈ ഉത്സവത്തില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് Read more about ഏഷ്യന്‍ മൂണ്‍ ഫെസ്റ്റിവലില്‍ മോഹിനിയാട്ടവുമായി ശ്രീജ ജയശങ്കര്‍[…]

കല­യുടെ ഓണാ­ഘോ­ഷവും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നാ­ഘോ­ഷവും സെപ്റ്റം­ബര്‍ 3-ന്

11:28 am 18/8/2016 ഫില­ഡല്‍ഫിയ: ഡെല­വെ­യര്‍വാ­ലി­യിലെ മല­യാ­ളി­ക­ളുടെ സാമൂ­ഹി­ക­-­സാം­സ്കാ­രിക സംഘ­ട­ന­യായ കല (മ­ല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഡെല­വെ­യര്‍വാ­ലി) യുടെ 2016­-ലെ ഓണാ­ഘോ­ഷവും, എഴു­പ­താ­മത് ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നവും സംയു­ക്ത­മായി സെപ്റ്റം­ബര്‍ മൂന്നിന് ശനി­യാഴ്ച ആഘോ­ഷി­ക്കു­ന്നു. ആഘോ­ഷ­പ­രി­പാ­ടി­കള്‍ ഫില­ഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരം­ഭി­ക്കും. വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­കൊ­ണ്ടും, വൈവി­ധ്യ­മാര്‍ന്ന കലാ­പ്ര­ക­ട­ന­ങ്ങള്‍കൊണ്ടും ധന്യ­മാ­ക്ക­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ രാഷ്ട്രീ­യ- സാംസ്കാ­രിക രംഗത്തെ പ്രമു­ഖര്‍ വിശി­ഷ്ടാ­തി­ഥി­ക­ളാ­യി­രി­ക്കുമെന്ന് സംഘാ­ട­കര്‍ അറി­യി­ച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA Read more about കല­യുടെ ഓണാ­ഘോ­ഷവും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നാ­ഘോ­ഷവും സെപ്റ്റം­ബര്‍ 3-ന്[…]