ഡല്‍ഹിയില്‍ ബേക്കറിയില്‍ സ്‌ഫോടനം; മൂന്നു മരണം

11:25 am 18/8/2016 ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ ബേക്കറിയിലാണ് സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ 5.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

നീറ്റ് ഫലം വന്നിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം ബാക്കി.

09:23 am 18/08/2016 തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്)പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് അലോട്ട്മെന്‍റ് നടത്തുന്നത് സംബന്ധിച്ചാണ് വ്യക്തതവേണ്ടത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നീറ്റ് പരീക്ഷ നടത്തിയ സി.ബി.എസ്.ഇയോട് കേരളത്തില്‍നിന്നുള്ളവരുടെ പട്ടിക ആവശ്യപ്പെടണമോ എന്നതുസംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുക്കണം. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശരീതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തശേഷമേ മാനേജ്മെന്‍റുകളുമായി Read more about നീറ്റ് ഫലം വന്നിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം ബാക്കി.[…]

അസ് ലം വധം: അന്വേഷണം വഴിമുട്ടുന്നു

09:20 am 18/08/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വകവരുത്താന്‍ ഇന്നോവ കാര്‍ വാടകക്ക് നല്‍കിയ യുവാവിനെ കണ്ടത്തൊനായില്ല. പൊലീസ് അന്വേഷണം വഴിമുട്ടുന്നു. വളയം ചുഴലി സ്വദേശിയായ യുവാവാണ് മൂന്നാമതായി കാര്‍ വാടകക്കെടുത്തത് ഇയാളെ കണ്ടത്തൊന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട് അരക്കിണര്‍ സ്വദേശിയില്‍നിന്ന് പേരാമ്പ്രയിലെ യുവാവാണ് ആദ്യം കാര്‍ വാടകക്കെടുത്തത്. ഇയാള്‍ വാണിമേലുള്ള മറ്റൊരാള്‍ക്ക് മറിച്ച് നല്‍കി. ഇയാള്‍ ചുഴലി സ്വദേശിക്ക് കാര്‍ വാടകക്ക് കൊടുക്കുകയായിരുന്നു. അവസാനമായി കാര്‍ വാടകക്ക് വാങ്ങിയ ചുഴലിയിലെ Read more about അസ് ലം വധം: അന്വേഷണം വഴിമുട്ടുന്നു[…]

ഇന്ത്യക്ക് ഒരു മെഡൽ കിട്ടി

09:17 AM 18/08/2016 റിയോ ഡെ ജെനീറോ: വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ്​ ഇന്ത്യയുടെ മാനം കാത്തത്​. കിര്‍ഗിസ്താ​െൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്​. ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി. ക്വാർട്ടർ ഫൈനലിൽ തോറ്റ് Read more about ഇന്ത്യക്ക് ഒരു മെഡൽ കിട്ടി[…]

കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു

04:15 pm 17/8/2016 കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പോണേല്‍ സെന്റ്ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സി.ജി.തോമസ്, പീറ്റര്‍, ക്ലീറ്റസ്, ട്രീസാ ജോഷി. കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്റര്‍, കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ്, ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി, കൃഷിക്കാരുടെ സംസ്ഥാനതല കൂട്ടായ്മയുടെ പ്രസിഡന്റ്, ജൈവകര്‍ഷക സംഘടനകളായ ഓര്‍ഗാനിക് കേരളയുടെ സെക്രട്ടറി, ഗ്രീന്‍ Read more about കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു[…]

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍മാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം

03:40 pm 17/8/2016 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍മാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം. ലാബ് ടെക്‌നീഷ്യന്‍ ആകാശിനെ ഡോക്ടര്‍ കൈയേറ്റം ചെയ്‌തെന്നാണ് ലാബ് ജീവനക്കാരുടെ പരാതി. എന്നാല്‍ തന്നെയാണ് കൈയേറ്റം ചെയ്‌തെന്നു ഡോ.സജിമാത്യു വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ലാബ് ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.

ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു.

03:40 pm 17/8/2016 കൊച്ചി:അന്താരാഷ്ട്ര നിലവാരമുള്ള ഐസ്‌ക്രീമുകള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസ്‌ക്രീം കിച്ചണ്‍ ഓണക്കാലത്ത് ലോ കലോറി ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു. ചക്കപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവയുടെ സത്ത് എന്നിവയടങ്ങിയ ഫ്രൂട്ട് മാജിക് സീരിസ് ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണിന്റെ സവിശേഷതയാണെന്ന് ഐസ്‌ക്രീം കിച്ചണ്‍ എംഡി റിനോ ജോണ്‍, സിഎംഒ എബി കല്ലുവട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു.

03:39 pm 17/8/2016 കൊച്ചി 2017 ലെ സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു. 27ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യുജിസി അംഗീകൃത സര്‍കലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ www.enrichfoundation.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മികച്ച മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യമായി സിവില്‍ സര്‍വീസ് കോച്ചിങ് ലഭിക്കും. ഈ വര്‍ഷം ആകെ Read more about സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു.[…]

ബിഹാറിൽ 13 പേർ മരിച്ചു; വിഷമദ്യമെന്ന് സംശയം

03:30 pm 17/08/2016 ന്യൂഡൽഹി: ബിഹാറിലെ ഗോപാൽഗഞ്ചിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 12പേർ മരിച്ചു. നാടൻമദ്യം അകത്തുചെന്നാണ് ദുരന്തമുണ്ടായത് എന്നാണ് സൂചന. വിഷമദ്യം കഴിച്ചാണ് അപകടമെന്ന് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണമെന്തെന്ന് പറയാൻ കഴിയൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി മൂന്ന് സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. ഗോപാൽഗഞ്ചിലെ നോനിയ താൽ പ്രദേശത്ത് മാത്രം ഏഴ് പേരാണ് മരിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനടുത്തുള്ള ഹർക്കുവ റോഡിൽ നിന്ന് Read more about ബിഹാറിൽ 13 പേർ മരിച്ചു; വിഷമദ്യമെന്ന് സംശയം[…]

ദിപ കര്‍മാര്‍ക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന

03: 15 pm 17/8/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മിന്നും പ്രകടനം പുറത്തെടുത്ത ദിപ കര്‍മാര്‍ക്കറിനു രാജ്യത്തിന്റെ ആദരം. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ഈ 23കാരിയെ ആദരിച്ചത്. ദിപയ്ക്കു പുറമേ ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. അതേസമയം ഇത്തവണ മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്‌കാരം ഇല്ല. ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ Read more about ദിപ കര്‍മാര്‍ക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന[…]