തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി

01:08 pm 17/8/2016 തിരുവനന്തപുരം: തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും, ഇളം മനസുകളെ ചതിയില്‍പ്പെടുത്താനുള്ള നീക്കമാനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തച്ചങ്കരിയെ മാറ്റണമെന്ന്​ ഗതാഗത മന്ത്രി

01:oo pm 17/08/2016 തിരുവനന്തപുരം: ഗതാഗത കമീഷണർ ടോമിൻ ജെ. തച്ചങ്കരിയെ തൽസ്​ഥാനത്തുനിന്ന്​ മാറ്റണമെന്ന്​ ​ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഹെൽമറ്റ്​ ധരി​ച്ചില്ലെങ്കിൽ പെ​ട്രോളില്ലെന്നതടക്കമുളള അനേകം കാര്യങ്ങളിൽ ഗതാഗത കമീഷണറുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ്​ മന്ത്രിയുടെ നടപടി. പല കാര്യങ്ങളും മന്ത്രി അറിയാതെ തച്ചങ്കരി നടപ്പാക്കുന്നു എന്നതാണ്​ ​പ്രധാന വിഷയം. ഏറ്റവുമൊടുവിൽ തച്ചങ്കരിയുടെ ജൻമദിനാഘോഷം എല്ലാ ആർ.ഡി.ഒ ഒാഫീസുകളിൽ നടത്തിയതിനും മ​ന്ത്രി എതിരായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ തച്ചങ്കരിയെ തൽസ്​ഥാനത്തുനിന്ന്​ നീക്കണമെന്ന്​ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനോട്​ ആവ​ശ്യപ്പെട്ടത്​. Read more about തച്ചങ്കരിയെ മാറ്റണമെന്ന്​ ഗതാഗത മന്ത്രി[…]

ദുബൈ ടാക്സികളുടെ എണ്ണം 7000 ആക്കും

12:22 pm 17/08/2016 ദുബൈ: അഞ്ചുവര്‍ഷം കൊണ്ട് ദുബൈ ടാക്സി കോര്‍പറേഷന് കീഴിലുള്ള ടാക്സികളുടെ എണ്ണം 7000 ആക്കാന്‍ തീരുമാനം. ടാക്സികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന വരുത്തും. ഇതടക്കമുള്ള ദുബൈ ടാക്സി കോര്‍പറേഷന്‍െറ പഞ്ചവത്സര പദ്ധതിക്ക് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി. എക്സ്പോ 2020 മുന്നില്‍കണ്ട് ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് എല്ലാവര്‍ക്കും യാത്രാസംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 2016- 2021 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം 5000 ടാക്സികളാണ് കോര്‍പറേഷന് Read more about ദുബൈ ടാക്സികളുടെ എണ്ണം 7000 ആക്കും[…]

ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി

12:20 pm 17/8/2016 കൊച്ചി: പൊതുനിരത്തില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാഞ്ഞൂരാനെതിരായ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മാഞ്ഞൂരാന്റെ ഹര്‍ജി അംഗീകരിക്കരുതെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന യുവതിയുടെ പരാതി വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ജൂലൈ 14-നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. എറണാകുളം Read more about ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി[…]

ചങ്ങനാശേരി -കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 3-ന്

12:18 pm 17/8/2016 ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ചിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബര്‍ മൂന്നിനു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌സ് പാര്‍ക്കില്‍ വച്ചു (Linne Woods Park, Grove -01, 6308 Dempster Street, Morton Grove, IL 60053) നടക്കും. വൈവിധ്യമാര്‍ന്ന കായിക- ഇതര വിനോദ പരിപാടികളും Read more about ചങ്ങനാശേരി -കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബര്‍ 3-ന്[…]

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി

12:14 pm 17/8/2016 സി.എസ് ചാക്കോ ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 13-നു ശനിയാഴ്ച ന്യൂറോഷലിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് വികാരി റവ സോണി ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ 2016-ലെ പിക്‌നിക്കിന് തുടക്കമായി. ഇടവകയിലെ ഒട്ടുമുക്കാലും അംഗങ്ങള്‍ പങ്കെടുത്ത ഈ പിക്‌നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പൊരിയുന്ന ചൂടിനെ വകവെയ്ക്കാതെ കൊച്ചു കുട്ടികളടക്കം Read more about എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തി[…]

മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് ചെന്നിത്തല

12:13 pm 17/8/2016 തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു വാരികയില്‍ വന്ന തന്റെ ലേഖനം ദുര്‍വ്യാഖ്യാനം ചെയ്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു. മദ്യനയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ധീരമായ നടപടിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ട രീതിയില്‍ ഏറ്റില്ലെന്നും പുനരാലോചന വേണോയെന്നു പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. യുഡിഎഫ് Read more about മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് ചെന്നിത്തല[…]

ഇമാമിനേയും സഹായിയേയും പട്ടാപ്പകല്‍ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയില്‍

12:12 pm 17/8/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ക്യൂന്‍സിലെ മോസ്ക്കില്‍ നിന്നും ഉച്ചയ്ക്കുശേഷം പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്ക് ലീഡര്‍ മൗലാന അങ്കോണ്‍ജി (55) സഹായി താര ഉദ്ദിന്‍(65) എന്നിവരെ പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പൊലീസ് ഓഗസ്റ്റ് 15 ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സൈക്കിള്‍ സവാരിക്കാരനാണ് പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ പൊലീസിന് കൈമാറിയത്. ന്യൂയോര്‍ക്ക് പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ പിടി കൂടിയ പ്രതിയെന്ന് സംശയിക്കുന്നയാളിനെ Read more about ഇമാമിനേയും സഹായിയേയും പട്ടാപ്പകല്‍ വെടിവച്ചു വീഴ്ത്തിയ പ്രതി പിടിയില്‍[…]

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍

12:11 pm 17/8/2106 ചിക്കാഗോ: ജൂബിലി ആഘോഷിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോയിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളുടെ മികച്ച കലാപരിപാടികളും, സമകാലീന സംഭവങ്ങളെ അധികരിച്ചുള്ള കോമഡി സ്കിറ്റും, ഗാനമേളയും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും. ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി അനില്‍കുമാര്‍ പിള്ള കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ Read more about ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍[…]

രണ്ട് കുട്ടികളെ ബാത്ത് ടബില്‍ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം

12:10 pm 17/8/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: 7 വയസുളള മകനേയും 5 വയസുളള മകളേയും ബാത്ത് ടബിലെ വെളളത്തില്‍ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി സമ്മതിച്ച മാതാവ് ഷിബോറ തോമസിനെ (31) ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 12 വെളളിയാഴ്ചയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ സമീപത്തുളള വീടിനടിയില്‍ ഒളിപ്പിച്ചുവെച്ചതായും ഷിബോറ സമ്മതിച്ചു. ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റിക്കു സമീപമുളള ടയര്‍വെസ്റ്റര്‍ സ്ട്രീറ്റിലേക്ക് കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ കുട്ടികളേയും കൂട്ടി താമസത്തിന് എത്തിയത്. സംഭവം Read more about രണ്ട് കുട്ടികളെ ബാത്ത് ടബില്‍ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം[…]