നായര്‍ സംഗമത്തിന് വിദ്യാധിരാജ നഗറില്‍ കൊടി ഉയരുന്നു

12;01PM 10/8/2016 സതീശന്‍ നായര്‍ ഷിക്കാഗോ: മൂന്നാമത് ദേശീയ നായര്‍ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറില്‍ (ക്രൗണ്‍ പ്ലാസ ഹൂസ്റ്റണ്‍) ഓഗസ്റ്റ് 12-നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി പങ്കെടുക്കുന്നതാണ്. കൂടാതെ മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം Read more about നായര്‍ സംഗമത്തിന് വിദ്യാധിരാജ നഗറില്‍ കൊടി ഉയരുന്നു[…]

ഡാളസ് വലിയ പള്ളിയില്‍ പെരുന്നാളാഘോഷവും വചന ശുശ്രൂഷയും

12:00PM 10/8/2016 ചാര്‍ളി വി. പടനിലം ഡാളസ്സ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വിപുലമായി കൊണ്ടാടുന്നതിന്റെ ഒരുക്കങ്ങള്‍ റവ . ഫാ . രാജു ഡാനിയേല്‍ , റോയി കൊടുവത്ത് , ജിജി തോമസ് എന്നിവരുടെ നെത്ര്വത്തില്‍ തുടങ്ങി. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍ റവ. ഫാ.സക്കറിയാ നൈനാന്‍ പെരുന്നാള്‍ പ്രഭാഷണവും പ്രധാന കാര്‍മ്മികനും ആയിരിക്കും. ഓഗസ്റ്റ് 14 ന് കൊടിയേറ്റവും, 19, 20 Read more about ഡാളസ് വലിയ പള്ളിയില്‍ പെരുന്നാളാഘോഷവും വചന ശുശ്രൂഷയും[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 13,14 തീയതികളില്‍

11:48AM 10/8/2016 ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ്റ് 13,14 തീയതികളില്‍ പരി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും ഈവര്‍ഷത്തെ പ്രസുദേന്തിമാരായ രാജു & സിമി തൈമാലിയില്‍, മാത്യു & മേഴ്‌സി ചെരുവില്‍, ജോസ് & ഓമന ചാരംകണ്ടത്തില്‍ കുടുംബവും ഏവരേയും ക്ഷണിക്കുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു

പി. പി. ചെറിയാന്‍ പെന്‍സില്‍വാനിയ ന്മ ജനിച്ച് ആറു ദിവസത്തിനുളളില്‍ ഹൃദയം മാറ്റിവക്കയ്ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വില്ലൊ ഷോര്‍ട്ട് (2 വയസ്) സഹോദരങ്ങളായ ലിയാന(8), മാര്‍ക്ക് ജൂനിയര്‍ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാര്‍ക്ക് ഷോര്‍ട്ട് മെഗന്‍ ഷോര്‍ട്ട് എന്നിവര്‍ വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 7 ഞായറാഴ്ച വീട്ടില്‍ വെല്‍ഫയര്‍ ചെക്കിനു എത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടത്. അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹത്തിനരികില്‍ നിന്നും ഒരു കൈതോക്കും ആത്മഹത്യകുറിപ്പും കണ്ടെടുത്തതായും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ആഡംസ് Read more about കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റ് മരിച്ചു[…]

നൈന 2016 നാഷണല്‍ കണ്‍വന്‍ഷന്‍: പ്രഥമ ജേര്‍ണല്‍ അണിയറയില്‍

11:45AM 10/8/2016 ഷിക്കാഗോ: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ളതും ഇപ്പോള്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുരസേവനത്തിന്റെ നാനാതലങ്ങളില്‍ സമഗ്രമായ സംഭാവന നല്‍കി പിറന്ന നാടിനും പോറ്റുന്ന നാടിനും കീര്‍ത്തിയും കിരീടവും നേടിക്കൊടുത്തവുമായ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ഏക ദേശീയ സംഘടനയാണ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. ഔദ്യോഗിക പശ്ചാത്തലത്തിന്റേയോ, വിദ്യാഭ്യാസ പരിശീലനത്തിന്റേയോ ഏറ്റക്കുറച്ചിലുകള്‍ക്ക് ഒരു പരിഗണനയും നല്കാതെ തങ്ങളുടെ ഭാരതീയ സംസ്കാരത്തേയും നഴ്‌സിംഗ് പശ്ചാത്തലത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ വേദിയൊരുക്കുന്ന നൈന ദൈ്വവാര്‍ഷിക Read more about നൈന 2016 നാഷണല്‍ കണ്‍വന്‍ഷന്‍: പ്രഥമ ജേര്‍ണല്‍ അണിയറയില്‍[…]

പത്തനാപുരം അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 20 ശനിയാഴ്ച

11:40AM 10/8/2016 എബി മക്കപ്പുഴ ഡാലസ്: ഡാലസ് ഫോര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് ഓഗസ്റ്റ് മാസം 20-നു ശനിയാഴ്ച 10 മണി മുതല്‍ 3 മണിവരെ സണ്ണിവാലെ ജോബ്‌­സണ്‍ പാര്‍ക്കില്‍ നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രടറി അറിയിക്കുന്നു. വിവിധ കലാപരിപാടികളോട് നടത്തപ്പെടുന്ന ഉല്ലാസ വേളയില്‍ രുചിയേറിയ നാടന്‍ ഭക്ഷണവും നാട്ടുകാര്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി: സാംകുട്ടി മത്തായി 972 492 Read more about പത്തനാപുരം അസോസിയേഷന്‍ പിക്‌നിക് ഓഗസ്റ്റ് 20 ശനിയാഴ്ച[…]

ട്രെയിനിൽ വൻ കവർച്ച

04:01 PM 09/08/2016 ചെന്നൈ: തമിഴ്‌നാട്ടിലെ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നും ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. സേലത്തിനും ചെന്നൈയിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ട്രെയിനിന്‍റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. എത്ര കോടി രൂപയാണ് കൊള്ളയടിച്ചതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. പോലീസ് അന്വേഷണം തുടങ്ങി.

എ.ടി.എം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി

02:54 PM 09/08/2016 തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ്: ഇരകൾക്ക് പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍. അവരുടേതല്ലാത്ത കാരണങ്ങളാലാണ് സംഭവം നടന്നതിനാലാണ് നടപടി. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ കര്‍ശനമാക്കും. കേരളത്തിലെ എല്ലാ എ.ടി.എമ്മുകളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും ആദികേശവന്‍ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്ന് കാട്ടി 25 പരാതികളാണ് കന്‍േറാണ്‍മെന്‍റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പൊലീസ് Read more about എ.ടി.എം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി[…]

‘ഊഴ’ത്തിലെ സോങ് ടീസർ പുറത്തിറങ്ങി.

02:53 PM 9/08/2016 മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ഊഴ’ത്തിലെ സോങ് ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്‍റെ അച്ഛനായി വരുന്നത്. സീത, രസ്ന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.

കരിപ്പൂര്‍ വിമാനത്താവള വികസനം: സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു

02:51 PM 09/08/2016 മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സംഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സെന്‍റിന് മൂന്ന് മുതല്‍ 10 ലക്ഷം വരെ നല്‍കാനാണ് തീരുമാനം. മന്ത്രി കെ.ടി.ജലീലിൻെറ അധ്യക്ഷതയില്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിഷയം പഠിക്കാന്‍ ടെക്നിക്കല്‍ കണ്‍സല്‍ടന്‍സിയെ ഉടൻ നിയോഗിക്കും. ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധമായവരില്‍ നിന്ന് സ്ഥലം ഏറ്റെടുത്ത് രജിസ്ട്രേഷനും പണവും കൈമാറാനും യോഗത്തിൽ ധാരണയായി. ജനപ്രതിനിധികളും സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. Read more about കരിപ്പൂര്‍ വിമാനത്താവള വികസനം: സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു[…]