മൂവാറ്റുപുഴ കൊലപാതകം: ഗൃഹനാഥന്‍ പിടിയില്‍

02.19 PM 05-09-2016 മൂവാറ്റുപുഴ: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗൃഹനാഥനെ പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഞായറാഴ്ച രാത്രി ഏഴോടെയാണ് ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വനാഥന്‍ ഭാര്യ ഷീലയെയും മകന്‍ വിപിനെയും വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകന്‍ വിഷ്ണുവിനും വെട്ടേറ്റിരുന്നു. ആക്രമണത്തിനു ശേഷം വീട്ടില്‍ നിന്നും വിശ്വനാഥന്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇത് പോലീസിന്റെ അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് വിശ്വനാഥന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാളെ പിന്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ Read more about മൂവാറ്റുപുഴ കൊലപാതകം: ഗൃഹനാഥന്‍ പിടിയില്‍[…]

സ്വാശ്രയ കോളജ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

02.17 PM 05-09-2016 സ്വാശ്രയ കോളജുകളിലെ സര്‍ക്കാരിന്റെ 30 ശതമാനം സീറ്റുകളില്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനെ കബളിപ്പിച്ച് സെക്രട്ടറിയേറ്റ് വളപ്പിനുള്ളില്‍ കടന്നു. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കൊച്ചിയിലെ മാര്‍ച്ചിലും പോലീസ് ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ Read more about സ്വാശ്രയ കോളജ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം[…]

ഹിസ്ബുള്‍ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി

02.14 PM 05-09-2016 ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദീന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി. ഭീഷണി മുഴക്കുന്നവര്‍ കരുതിയിരിക്കുന്നതാണ് നല്ലത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി സൈനികരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് പോലെ സലാഹുദീനും സംഭവിക്കാമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി. പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമല്ല. വിഘടനവാദികള്‍ക്ക് എതിരെ നടപടി എടുക്കാനുള്ള ആര്‍ജവം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും ഷൈന കൂട്ടിച്ചേര്‍ത്തു. കാഷ്മീരില്‍ സമാധാന ശ്രമങ്ങളെ അനുവദിക്കില്ലെന്നും ഇന്ത്യന്‍ Read more about ഹിസ്ബുള്‍ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി[…]

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ധോണിക്ക് ആശ്വാസവിധി

02.11 PM 05-09-2016 ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ആശ്വാസവിധി. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരണത്തിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. കേസില്‍ ധോണിക്കെതിരെ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രിലില്‍ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ കവര്‍ പേജാണ് വിവാദം സൃഷ്ടിച്ചത്. കയ്യില്‍ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തില്‍ എത്തിയ ധോണിയുടെ ചിത്രം Read more about മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ധോണിക്ക് ആശ്വാസവിധി[…]

മുത്തലാഖ് കേസ്: നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

02.09 PM 05-09-2016 മുത്തലാഖ് കേസില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു ദില്ലി: മുത്തലാഖ് കേസില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് അവകാശം Read more about മുത്തലാഖ് കേസ്: നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി[…]

മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി

02.07 PM 05-09-2016 തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനുമുള്ള നീക്കം ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ലെന്നും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ള റെയ്ഡ് തെറ്റായ കീഴ്‌വഴക്കവും സന്ദേശവുമാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെ തീരുമാനം മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച Read more about മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി[…]

മാണിക്ക് വീണ്ടും കുരുക്കായി കേരള കോണ്‍ഗ്രസിന്റെ സമൂഹവിവാഹം

02.04 PM 05-09-2016 തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തില്‍ 150 Read more about മാണിക്ക് വീണ്ടും കുരുക്കായി കേരള കോണ്‍ഗ്രസിന്റെ സമൂഹവിവാഹം[…]

ഭരണപരിഷ്‌കാര കമ്മീഷന്‍: അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് വിഎസ്

02.01 PM 05-09-2016 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ, നിങ്ങള്‍ അവരെ തന്നെ സമീപിക്കുക എന്നാണ് വി.എസ് പ്രതികരിച്ചത്. ഓര്‍ഡിനന്‍സിലൂടെ വി.എസിന് പദവി ഏറ്റെടുക്കുന്നതിലെ നിയമ തടസം സര്‍ക്കാര്‍ മാറ്റിയെങ്കിലും വീടും ഓഫീസും ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല. സ്റ്റാഫിനെ നിയോഗിക്കുന്നതിലും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിലുള്ള വിയോജിപ്പാണ് വി.എസ് പരസ്യമായി രേഖപ്പെടുത്തിയത്. ഭരണപരിഷ്‌കാര Read more about ഭരണപരിഷ്‌കാര കമ്മീഷന്‍: അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് വിഎസ്[…]

രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

02.00 PM 05-09-2016 തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം രാഷ്ട്രീയപകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അനധികൃത സ്വത്തുള്ള രാഷ്ട്രീയനേതാക്കളുടെ മേല്‍ പിടിമുറുക്കാന്‍ തന്നെയാണ് വിജിലന്‍സ് നീക്കം. മുന്‍മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തതിന് പിന്നാലെ കൂടുതല്‍ നേതാക്കളുടെ സ്വത്ത് വിവരം തേടുകയാണ് വിജിലന്‍സ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നേതാക്കളുടെ പേരിലോ Read more about രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു[…]

വിഘടനവാദികളുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരണമെന്ന് യെച്ചൂരി

10.22 AM 05-09-2016 ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിഘടനവാദികളുമായി ആശയവിനിമയം തുടങ്ങിയ തന്റെ നടപടി ഇനി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംഭാഷണത്തിനുള്ള ശ്രമം നേരത്തെ തുടങ്ങേണ്ടതായിരുന്നെന്നും യെച്ചൂരി ശ്രീനഗറില്‍ പറഞ്ഞു. 2010ല്‍ സര്‍വ്വകക്ഷിസംഘത്തിനൊപ്പം വന്നപ്പോഴും താന്‍ ഇത്തരമൊരു ശ്രമം നടത്തിയിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു. അന്ന് ഗിലാനിയെ കാണുന്നതെന്തിനെന്ന് എല്ലാവരും ചോദിച്ചു. എന്നാല്‍ ഫലം കണ്ടില്ലേ. ഇവിടെ സര്‍വ്വകക്ഷി സംഘം പ്രധാനമായും വന്നത് ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാനും Read more about വിഘടനവാദികളുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരണമെന്ന് യെച്ചൂരി[…]