മുൻ ബ്രസീല്‍ ക്യാപ്റ്റൻ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു
09:28 am 26/10/2016 റിയോ ഡെ ജനീറോ: ബ്രസീല്‍ ഫുട്ബാളിലെ സുവര്‍ണ സംഘത്തിന്‍െറ പടനായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ (72) അന്തരിച്ചു. റിയോ ഡെ ജനീറോയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1970 ലോകകപ്പ് ചാമ്പ്യന്‍ ടീമിന്‍െറ നായകനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോയെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്‍െറ ഉടമയെന്ന നിലയിലാണ് ഫുട്ബാള്‍ ലോകം ഇന്നും ഓര്‍ക്കുന്നത്. ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിന്‍െറ 86ാം മിനിറ്റില്‍ പെലെയുടെ ക്രോസില്‍ പിറന്നതായിരുന്നു ആ ചരിത്ര ഗോള്‍. പെലെ, ബ്രിട്ടോ, ജെഴ്സീന്യോ, റിവലിന്യോ എന്നിവരടങ്ങിയ Read more about മുൻ ബ്രസീല്‍ ക്യാപ്റ്റൻ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു[…]










