ബന്നി മാത്യു യോങ്കേഴ്‌സില്‍ നിര്യാതനായി

09:13 am 26/10/2016 – തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ സ്ഥിരതാമസക്കാരനായിരുന്ന ബന്നി മാത്യു ഓരത്തേല്‍ (56) ഹൃദയാഘാതം മൂലം ഒക്‌ടോബര്‍ 24- ന് നിര്യാതനായി. മാതാപിതാക്കള്‍ കുറുപ്പന്തറ ഓരത്തേല്‍ വി.ഒ.മാത്യു-അന്നമ്മ, രണ്ടുപേരും ജീവിച്ചിരിക്കുന്നു. ഭാര്യ : മേഴ്‌സി ജോസ്ഫ് പടവില്‍ മക്കള്‍ : സ്റ്റെഫി, മെറില്‍, മിന്നു, റൂബന്‍ സഹോദരങ്ങള്‍ ഒ.എം. വര്‍ക്കി (യോങ്കേഴ്‌സ്), സിസിലി കൂവള്ളൂര്‍(യോങ്കേഴ്‌സ്), ഒ.എം. ജോസഫ്(ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ്(യോങ്കേഴ്‌സ), സേവ്യര്‍ മാത്യു(യോങ്കേഴ്‌സ്), ലീസാമ്മ മാത്യൂ(ഏറ്റുമാന്തൂര്‍), കയിന്‍സ് മാത്യൂ(ദുബായ്), ശ്രീ. Read more about ബന്നി മാത്യു യോങ്കേഴ്‌സില്‍ നിര്യാതനായി[…]

ഡാലസില്‍ ഏര്‍ലി വോട്ടിങ് ആരംഭിച്ചു ; ആദ്യദിനം കനത്ത പോളിങ്

09:11 am 26/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : നവംബര്‍ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏര്‍ലി വോട്ടിങ് ടെക്‌സാസില്‍ ആരംഭിച്ചു. രാവിലെ ഏഴിനാരംഭിക്കുന്ന വോട്ടിങ് രാത്രി 7 വരെ നീണ്ടു നിന്നു. ഡാലസിലെ പോളിങ് സ്‌റ്റേഷനുകളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. നാലു മണി കഴിഞ്ഞതോടെ നിരവധി വോട്ടര്‍മാരാണ് ക്യുവില്‍ അണി നിരന്നിരുന്നത്. വൈകിട്ട് നാലോടെ മസ്കിറ്റ് ക്രോസ് റോഡ് ലേക്ക് വ്യു ആക്റ്റിവിറ്റി സെന്ററില്‍ Read more about ഡാലസില്‍ ഏര്‍ലി വോട്ടിങ് ആരംഭിച്ചു ; ആദ്യദിനം കനത്ത പോളിങ്[…]

സിഖുക്കാരന്റെ ദേഹത്ത് വെളളം ഒഴിച്ചയാള്‍ക്കെതിരെ കേസെടുത്തു

– പി. പി. ചെറിയാന്‍ ബേക്കേഴ്‌സ് ഫീല്‍ഡ് (കലിഫോര്‍ണിയ): മുസ്‌ലിമാണെന്ന് തെറ്റിധരിച്ച് സിഖുക്കാരനെ വംശീയമായി ആക്ഷേപിക്കുകയും ദേഹത്തേക്കു വെളളം ഒഴിക്കുകയും ചെയ്ത നാല്പതുകാരനായ ഡേവിസ് സ്‌കോട്ടിനെതിരെ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് കേസെടുത്തു. കലിഫോര്‍ണിയ അവന്യു റസ്‌റ്റോറന്റില്‍ നിന്നും ബെല്‍മീറ്റ് സിങ് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഉടനെ ഡേവിസ് സ്‌കോട്ട് എന്ന പ്രതി സിങ്ങിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് സിങ്ങിനെ ഭാഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ ഉച്ചരിച്ചു വംശീയമായി അധിഷേപിക്കുകയും ചെയ്തു എന്നാണ് കേസ്. ഒക്ടോബര്‍ 22 നാണ് ഡിസ്ട്രിക്റ്റ് Read more about സിഖുക്കാരന്റെ ദേഹത്ത് വെളളം ഒഴിച്ചയാള്‍ക്കെതിരെ കേസെടുത്തു[…]

ഡാലസ് മലങ്കര കത്തോലിക്കാ രജത ജൂബിലി സമാപന സമ്മേളനം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥി

09:09 am 26/10/2016 – പി.പി.ചെറിയാന്‍ ഡാലസ് : ഡാലസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യതിഥിയായി കേരള മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് പങ്കെടുക്കും.നവംബര്‍ 18, 19, 20 തീയതികളിലാണ് രജത ജൂബിലി സമാപന സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമത്തില്‍ ഡിജിപി ജേക്കബ് പുന്നൂസിനു പുറമെ ഏബ്രഹാം ഉരംബക്കല്‍ അച്ചനും പങ്കെടുക്കും. ഡിജിപി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് വിശ്രമ Read more about ഡാലസ് മലങ്കര കത്തോലിക്കാ രജത ജൂബിലി സമാപന സമ്മേളനം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥി[…]

കായംകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

04:09 pm 25/10/2016 കായംകുളം: സി.പി.ഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷവും ലാത്തിചാർജും. ഒമ്പത് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം അഡ്വ. ഷിജിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ബാരികേഡ് തകർത്ത് സ്റ്റേഷനിലേക്ക് കടക്കുവാൻ സി.പി.ഐ പ്രവർത്തകർ നടത്തിയ ശ്രമമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രകോപിതരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള Read more about കായംകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം[…]

കശ്​മീരിൽ സ്​കുൾ​ അജ്ഞാതർ തീവെച്ചു

04:07 PM 25/10/2016 ശ്രീനഗർ: കശ്​മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന്​ സ്​കൂൾ കെട്ടിടങ്ങൾക്ക്​ അജ്ഞാതർ തീവെച്ചു. ഇതോടു കൂടി കശ്​മീരിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നുറാബാഗിലുള്ള സർക്കാർ സ്​കൂളിനാണ് അജ്ഞാതർ തീവെച്ചത്​. തീയണക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമത്തിനിടെ സ്​കൂൾ ​െകട്ടിടത്തിന്​ സാരമായ കേടുപാടുകൾ സംഭവിച്ചു.​ അനന്തനാഗ്​ ജില്ലയിലുള്ള മറ്റൊരു സ്​കൂളിന്​ അജ്ഞാതർ ചൊവ്വാഴ്ച തീവെച്ചിരുന്നു. എന്നാൽ, അഗ്നിശമനസേനയുടെ സംയോജിതമായ ഇടപെടൽ അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കി. ബന്ദിപുര ജില്ലയിലുള്ള മിഡിൽ സ്കൂളിലും അജ്ഞാതർ Read more about കശ്​മീരിൽ സ്​കുൾ​ അജ്ഞാതർ തീവെച്ചു[…]

ചാന്ദ്​നി ചൗക്കിൽ സ്​ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

04:06 pm 25/10/2016 ന്യൂഡൽഹി: ചാന്ദ്​നി ചൗക്കിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്​ഫോടനത്തിൽ ഒരാൾ കൊല്ല​െപ്പട്ടു. രണ്ടുപേർക്ക്​ പരിക്കേറ്റു. ഇന്ന്​ രാവിലെ ചാന്ദ്​നി ചൗകിലെ നയാബസാറിലാണ്​ സ്​ഫോടനമുണ്ടായത്​. ഗ്യാസ്​ സിലിണ്ടർ ​െപാട്ടിത്തെറിച്ചതാണ്​ തീ പടരാൻ കാരണമെന്ന്​ അധികൃതർ അറിയിച്ചു. സ്​ഫോടക വസ്​തുവുമായി പോയ ആളാണ്​​ കൊല്ലപ്പെട്ടത്​. ഇയാൾ സംഭവ സ്​ഥലത്തെ തന്നെ മരിച്ചു. ഉടൻ പൊലീസും ഭീകരവിരുദ്ധ വിഭാഗവും സ്​ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്​തു.

നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.

12:44 pm 25/10/2016 ദുബൈ: അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന ദുബൈ കനാലിലൂടെ പരീക്ഷണാര്‍ഥം തിങ്കളാഴ്ച വെള്ളമൊഴുക്കി. 200 കോടി ദിര്‍ഹം ചെലവില്‍ മൂന്ന് വര്‍ഷമായി നടക്കുന്ന പ്രവൃത്തിക്കിടെ ആദ്യമായാണ് കനാലിലേക്ക് വെള്ളം തുറന്നുവിടുന്നത്. അറേബ്യന്‍ ഉള്‍ക്കടലിന്‍െറ രണ്ട് ഭാഗങ്ങളെ നഗര ഹൃദയത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ കനാല്‍. ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകള്‍ മുറിച്ചു കടന്നുപോകുന്ന കനാലിന്‍െറ ഇരുവശത്തേക്കും ഇന്നലെയാണ് ആദ്യമായി വെള്ളം തുറന്നുവിട്ടത്. ഇതോടെ ദുബൈ Read more about നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.[…]

ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി

12:35 pm 25/10/2016 കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ ചിത്രം, ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്നത് മലയാളത്തിലെ ഇതുവരെ എടുത്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷവുമായി എത്തുന്ന, വീരത്തിന്‍റെ ടീസര്‍ ഇറങ്ങി. 35 കോടി രൂപയ്ക്ക് തീര്‍ത്ത ചിത്രം ജയരാജാണ് സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തുവരുന്ന ചിത്രം ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. ഷേക്സ്പിയറിന്‍റെ മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണു ഒരുക്കുന്നത്. കളരിപ്പയറ്റിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ Read more about ചേകവര്‍ ചന്തുവിന്‍റെ കഥയാണ് പറയുന്ന വീരം :ടീസര്‍ ഇറങ്ങി[…]

സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ

12:33 pm 25/10/2016 കോഴിക്കോട്: സൗമ്യവധക്കേസിന്‍റെ അന്തിമ വിചാരണയിൽ സംഭവിച്ച നീതികേട് ജിഷവധക്കേസിൽ ആവർത്തിക്കരുത് എന്ന പ്രചരണവുമായി പ്രതിഷേധ കൂട്ടായ്മ. ജിഷവധക്കേസിന്‍റെ വിചാരണ ആരംഭിക്കുന്ന നവംബർ രണ്ടിന് പെണ്ണൊരുമയുടെ നേതൃത്വത്തിൽ ഷൊർണൂരാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയും നിയമവും നീതിന്യായ വ്യവസ്ഥയും അനാസ്ഥ ആവർത്തിക്കുകയും ചെയ്യുമ്പോൾ നിഷ്ക്രിയരായി ഇരിക്കാൻ അവകാശമില്ല എന്ന മുദ്രാവാക്യം ഉയർത്തുന്ന കൂട്ടായ്മയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അഞ്ഞൂറോളം സ്ത്രീകൾ പങ്കെടുത്ത് രക്തപ്രതിജ്ഞയെടുക്കും. നീതികേടുകൾ ആവർത്തിക്കരുത് എന്ന സന്ദേശവുമായി നടത്തുന്ന പ്രതിഷേധത്തിൽ Read more about സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ[…]