കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍

10:09 am 26/10/2016 അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് നായക വേഷത്തില്‍ അഭിനയിക്കുന്ന ‘ശിവായ്’ യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ശിവായ് എന്ന പര്‍വതാരോഹകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍. 3 മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് പുത്തന്‍ ട്രെയ്‌ലര്‍. സന്ദീപ് ശ്രീവാസ്തവയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഗിരീഷ് കര്‍ണാട്, സൗരഭ് ശുക്ല, സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വിഷ്വൽ ഇഫക്ട്സിനും ആക്‌ഷനും പ്രാധാന്യം നൽകിയാണ് ചിത്രം Read more about കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ശിവായി പുത്തന്‍ ട്രെയിലര്‍[…]

രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു

10:00 am 26/10/2016 ന്യൂഡൽഹി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസം 1.5 ലക്ഷം രൂപയിൽ നിന്നും രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി സർക്കാർ ഉയർത്തി. കാബിനറ്റ് സെക്രട്ടറി ഇന്ത്യൻ പ്രസിഡന്‍റിനേക്കാൾ അധികം ശമ്പളം വാങ്ങുന്നെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ കാബിനറ്റ് സെക്രട്ടറി പ്രസിഡന്റിനേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നുണ്ട്. ഇതോടെ നിലവിലെ ശമ്പളത്തിൽ Read more about രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു[…]

ഐഒസി സമരം ഒത്തുതീര്‍പ്പായി

09:59 am 26/10/2016 തിരുവനന്തപുരം: ഐഒസി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി സി കെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റിവെച്ചു. ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തി വരുന്ന നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഐഒസിയുടെ മിക്ക പമ്പുകളിലെയും സ്റ്റോക്ക് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ Read more about ഐഒസി സമരം ഒത്തുതീര്‍പ്പായി[…]

പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും

09:58 am 26/10/2016 ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും. പ്രത്യേക സംഘത്തിന്റ നേതൃത്വത്തിലാകും പക്ഷിപ്പനി ബാധിച്ച താറാവുകളെ വേർതിരിച്ച് കൊല്ലുക. അസുഖം ബാധിച്ച് ചാകുന്ന താറാവുകളേയും ശാസ്ത്രീയമായി മറവ് ചെയ്യും. പ്രധാനമായി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി പടരാൻ സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ തുടരുകയാണ്. താറാവുകളെ കടത്തുന്നത് ജില്ലയിൽ പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി Read more about പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകളെ ഇന്ന് മുതൽ കൊന്ന് തുടങ്ങും[…]

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: മേയറാവാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍

09:56 am 26/10/2016 വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റിലെ കാന്‍േറാണ്‍ നഗരത്തില്‍ മേയറായി മത്സരിച്ച് ജയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ഒരുങ്ങുന്നു. റാഞ്ചിയില്‍ ജനിച്ചു പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയ ഡോ. സയ്യിദ് താജാണ് പുതിയ മത്സരത്തിന് ഒരുങ്ങുന്നത്. റാഞ്ചിയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ സയ്യിദ് ശിഹാബുദ്ദീന്‍െറ സഹോദരനാണ് ഇയാള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഡിട്രോയിറ്റിന്‍െറ അതിര്‍ത്തി പട്ടണമാണ് കാന്‍റണ്‍. നിലവില്‍ റിപ്പബ്ളിക്ക് പാര്‍ട്ടിയാണ് ഇവിടം ഭരിക്കുന്നത്. നാലു വര്‍ഷംമുമ്പ് അമേരിക്കയിലെ ജനപ്രതിനിധി Read more about അമേരിക്കന്‍ തെരഞ്ഞെടുപ്പ്: മേയറാവാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍[…]

ജെ.എൻ.യുവിൽ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ

08:54 AM 26/10/2016 ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) ഹോസ്റ്റലിൽ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂർ സ്വദേശി ജെ.ആർ. ഫിലമോൻ ചിരു എന്ന വിദ്യാർഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്​ച്ച മുമ്പ്​ നജീബ്​ അഹമ്മദ്​ എന്ന ജെ.എൻ.യുവിലെ ഒന്നാം വർഷ ബയോടെക്​നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയെ കാണാതായിരുന്നു.

ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്

09:51 AM 26/10/2016 റാഞ്ചി: പരമ്പരയിലെ നാലാം ഏകദിനത്തിന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ച ടോസിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കണക്കുകളില്‍ കളി ഇന്ത്യന്‍ വരുതിയിലാണ്. പോരാത്തതിന് നാലാം നമ്പറിലിറങ്ങി ഫോം തിരിച്ചുപിടിച്ചതിന്‍െറ ആത്മവിശ്വാസവും. ഇന്ന് ജയിച്ചാല്‍ പരമ്പര നേരത്തേ സ്വന്തമാക്കാമെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു കളികളുടെ പരമ്പരയില്‍ 2-1ന് ധോണിയും കൂട്ടരുമാണ് മുന്നില്‍. ആദ്യ ഏകദിനം അനായാസം ജയിച്ച ടീം രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സകലെ ഇടറിവീണപ്പോള്‍ ഏറെ പഴികേട്ടത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. അതിവേഗത്തില്‍ Read more about ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്[…]

റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി

09:50 am 26/10/2016 തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ തിരുത്താനുള്ള അവസാന തീയതി നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിലെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബര്‍ 30 വരെ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനിടയില്‍ വരുന്ന അവധി ദിവസങ്ങളിലും താലൂക്ക് സപൈ്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വില്ളേജ് ഓഫിസുകളിലും താലൂക്ക് സപൈ്ള ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് Read more about റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി[…]

മാവോവാദി ഏറ്റുമുട്ടല്‍: മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

09:45 am 26/10/2016 വിജയവാഡ: ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ തിങ്കളാഴ്ച സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദികളുടെ എണ്ണം 27 ആയി. പൊലീസിന്‍െറ ഗ്രേഹണ്ട് സേനയിലെ കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ മകന്‍ മുന്നയടക്കം 14 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആന്ധ്ര- ഒഡിഷ സുരക്ഷാസേനയുടെ സംയുക്ത തിരച്ചിലില്‍ ഒഡിഷയിലെ മല്‍കാങ്കിരി ജില്ലയിലെ രാംഗുര്‍ഹയിലാണ് തിങ്കളാഴ്ച രാവിലെ Read more about മാവോവാദി ഏറ്റുമുട്ടല്‍: മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു[…]

നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും

09:44 am 26/10/2016 തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലില്‍നിന്ന് ഫോണില്‍ വിളിച്ചവരില്‍ അഭിഭാഷകരും ബിസിനസ് പ്രമുഖരും ഗുണ്ടാനേതാക്കളും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്തെിയത്. രാജസ്ഥാന്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് എടുത്ത സിം കാര്‍ഡുകളാണ് നിസാം ജയിലില്‍ ഉപയോഗിച്ചത്. ഇതാകട്ടെ പത്ത് ഫോണുകളില്‍ ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണുകളാണെങ്കില്‍ ആറോ ഏഴോ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ടാകാം. 2012 മുതല്‍ ഈ Read more about നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും[…]