സെനറ്റ് പ്രസിഡന്റിന് ജഡ്ജി വൃക്ക ദാനം ചെയ്തു .

09:06 pm 28/12/2016 – പി.പി. ചെറിയാന്‍ കനക്ടിക്കട്ട് : കനക്ടിക്കട്ട് സെനറ്റ് പ്രസിഡന്റിന് ന്യുഹെവന്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി ബ്രയാന്‍ ഫിഷര്‍ വൃക്ക ദാനം ചെയ്തു മാതൃകയായി. ദീര്‍ഘകാലമായി വൃക്ക രോഗ ബാധിതനായിരുന്നു സെനറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ലൂണി വൃക്കദാതാവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഉറ്റ സുഹൃത്തും ജഡ്ജിയുമായ ബ്രയാന്‍ വൃക്ക ദാനം ചെയ്യാം എന്ന വാഗ്ദാനവുമായി സമീപിച്ചത്. അപ്രതീക്ഷിതമായി ജഡ്ജിയുടെ വാഗ്ദാനം കേട്ടപ്പോള്‍ തനിക്ക് അത്ഭുതമായെന്ന് സെനറ്റര്‍ പറയുന്നു. ഇരുവരുടേയും രക്തപരിശോധന പൂര്‍ത്തിയായതോടെ ഡിസംബര്‍ 20ന് ന്യുഹെവന്‍ Read more about സെനറ്റ് പ്രസിഡന്റിന് ജഡ്ജി വൃക്ക ദാനം ചെയ്തു .[…]

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –

09:05 pm 28/12/2016 മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ക്രിസ്മസ് കരോള്‍ 2016’ ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 25 ഞായറാഴ്ച വെസ്‌റ്റേണ്‍ അവന്യൂവിലെ മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചിലായിരുന്നു പരിപാടികള്‍ നടന്നത്. സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി, ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, ആല്‍ബനി എന്നീ സഭകളില്‍ നിന്ന് നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. റവ. റോബിന്‍ മാത്യു Read more about ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ക്രിസ്മസ് കരോള്‍ 2016 ഭക്തിനിര്‍ഭരമായി –[…]

ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

09:03 pm 28/12/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 35ാമത് ക്രിസ്മസ് ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി. ഡിസംബര്‍ 25ന് വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്. പ്രാരംഭ സെഷനില്‍ വൈസ് പ്രസിഡന്റ് റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ നേതൃത്വം നല്‍കി. റവ. കെ. ബി. കുരുവിളയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആഘോഷത്തില്‍ സെക്രട്ടറി Read more about ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി[…]

മേരിക്കുട്ടി ജോണ്‍ ന്യൂജഴ്‌സിയില്‍ നിര്യാതയായി

09:00 pm 28/12/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി : ഉഴവൂര്‍ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച ന്യൂജഴ്‌സിയില്‍ നിര്യാതയായി. മക്കള്‍ : റാണി- സണ്ണി(കലിഫോര്‍ണിയ), റോണി- നിഷി (ന്യൂജഴ്‌സി) സൈമണ്‍ മാന്തുരുത്തില്‍, സ്റ്റീഫന്‍ മാന്തുരുത്തില്‍, ജോര്‍ജ് മാന്തുരുത്തില്‍ (ഡാലസ്) എന്നിവര്‍ സഹോദരങ്ങളും, കുഞ്ഞുമോള്‍ ദിലീപ്, പരേതയായ ത്രേസ്യാമ്മ ആന്റണി എന്നിവര്‍ സഹോദരിമാരാണ്. ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8.30ന് പൊതുദര്‍ശനവും തുടര്‍ന്ന് 10.30 ന് സംസ്കാര ശുശ്രൂഷയും നടക്കും. Read more about മേരിക്കുട്ടി ജോണ്‍ ന്യൂജഴ്‌സിയില്‍ നിര്യാതയായി[…]

ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി

06:00 pm 28/12/2016 നവാസുദ്ദീന്‍ സിദ്ദിഖിയും ‘മസാന്‍’ നടി ശ്വേതാ ത്രിപാഠിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹറാംഖോറി’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13ന് തീയേറ്ററുകളിലെത്തും. ശ്‌ളോക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ട്യൂഷന്‍ മാസ്റ്ററായാണ് സിദ്ദീഖി എത്തുന്നത്. ചിത്രത്തിന് നേരത്തെ സിബിഎഫ്‌സി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി.

05:59 pm 28/12/2016 ന്യൂഡൽഹി: കേരളത്തിലെ പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി. ഹൈക്കമാൻഡിന്‍റെ നിർദേശം കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് മാധ്യമങ്ങളെ അറിയിച്ചത്. നേതാക്കളുടെ പരസ്യ പ്രസ്താവനകളെ ഹൈക്കമാൻഡ് ഗൗരവമായി കാണുന്നുവെന്ന് വാസ്നിക് പറഞ്ഞു. അഭിപ്രായങ്ങളും വിമർശനങ്ങളും ബന്ധപ്പെട്ട വേദിയിൽ ഉന്നയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങളും സ്വയംവിമർശനങ്ങളും പാർട്ടിയെ എക്കാലത്തും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ണൂർ ഡി.സി.സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. Read more about പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കി.[…]

മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.

03:54 pm 28/12/2016 കൊല്ലം: കെ. മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തന്‍റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്ന് മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്‍റെ നേർപകർപ്പാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണെന്നും ഉണ്ണിത്താൻ Read more about മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.[…]

ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്‍റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

03:48 pm 28/12/2016 തിരുവനന്തപുരം: പി.എസ്.സി. അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ചുവടെ പറയുന്നവരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്കു ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സുരേഷന്‍. സി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യൂ.ഡി. ബില്‍ഡിംഗ്സ് ഡിവിഷന്‍, കാസര്‍കോട്, ഡോ. എം.ആര്‍. ബൈജു, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍, ഗവ: എഞ്ചിനീയറിംഗ് കോളജ്, തിരുവനന്തപുരം, ഡോ. ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി.ഒ, ചെങ്ങന്നൂര്‍, അഡ്വ. രഘുനാഥന്‍ എം.കെ, മാരാത്ത് ഹൗസ്, കോടന്നൂര്‍ Read more about ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ അസിസ്റ്റന്‍റ് ദന്തല്‍ സര്‍ജന്‍മാരുടെ 47 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.[…]

കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു

12:28 pm 28/12/2016 കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഡി.സി.സി ഓഫീസിന്റെ ഗേറ്റിന് അടുത്ത് വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഒരു സംഘം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കാറിലെത്തിയ അദ്ദേഹത്തെ തടയുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും ചെയ്തു. വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനെതിരെയും കെ. മുരളീധരനെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം Read more about കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു[…]

ഒ.ബി.സിക്ക് പ്രത്യേക്ക വകുപ്പ്.

12;22 pm 28/12/2016 മുംബൈ: സംസ്ഥാനത്ത് ജാതിമുക്ത-നാടോടി ഗോത്രങ്ങളുടെയും ഒ.ബി.സി, പ്രത്യേക പിന്നാക്ക വര്‍ഗങ്ങളുടെയും ക്ഷേമത്തിന് പ്രത്യേക വകുപ്പുണ്ടാക്കാനും സ്വതന്ത്ര ചുമതലയില്‍ മന്ത്രിയെ നിയമിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മറാത്ത സംവരണ ആവശ്യം ശക്തമാവുകയും ഇതിനോട് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെ ഒ.ബി.സി വിഭാഗക്കാരും മറ്റുള്ളവരും നിലവിലെ സംവരണം നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിമിനല്‍ സമൂഹമായി കണ്ട ഗോത്രങ്ങളാണ് ജാതിമുക്ത ഗോത്രങ്ങളായി അറിയപ്പെടുന്നത്.