സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

03:20 pm 30/12/2016 തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 20പേരില്‍ 16പേര്‍ 23 വയസ്സിന് താഴെയുള്ളവരാണ്. പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. എസ്.ബി.ടിയാണ് സ്പോൺസർ. ദക്ഷിണ മേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ചുമുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെയാണ് നേരിടുക. പ്രവേശനം സൗജന്യമായിരിക്കും. ഉദ്ഘാടന മത്സരത്തിൽ കേരളം പുതുച്ചേരിയെ നേരിടും. കേരളം, കർണാടക, ആന്ധ്ര, പുതുച്ചേരി ടീമുകൾ എ ഗ്രൂപ്പിലും സർവീസസ്, തമിഴ്‌നാട്, തെലങ്കാന, Read more about സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.[…]

ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.

03:12 pm 30/12/2016 ന്യുയോർക്: ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്റെ സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ്​ വരൻ. താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കവിത രൂപത്തിൽ റെഡിറ്റിലൂടെയാണ്​ സെറീന പുറത്ത്​ വിട്ടത്​. ഒഹാനിയ​െൻറ വക്‌താവും ഇത്​ വാർത്ത സ്‌ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു. സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് Read more about ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.[…]

ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് പിണറായി

03:11 pm 30/12/2016 കൊല്ലം: ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84 -ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു മുഖ്യമന്ത്രി. ഗുരു മതാചാര്യനാണ് എന്ന ഭാഷ്യവുമായി ആരും ഇറങ്ങേണ്ടതില്ല. ഒരു ജാതിയുടെയോ മതത്തിന്‍റെയോ ചട്ടക്കൂടിൽ ഗുരുവിനെ ഒതുക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുസന്ദേശം ഉൾക്കൊള്ളാതെയുള്ള തീർഥാടനം പൊള്ളയായ ആചാരം മാത്രമെന്നും പിണറായി പറഞ്ഞു .

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല.

11;44 am 30/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണം നേരത്തേയാക്കാൻ സംസ്ഥാന സർക്കാർ മുൻപ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു. പണം അക്കൗണ്ടുകളിലേക്ക് നൽകും. ബാങ്കിൽനിന്നു പണം നോട്ടുകളായി പിൻവലിക്കാൻ കഴിയുമോ Read more about നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല.[…]

എസ്.ബി.ഐ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത്40,000 കോടി രൂപ

11:20 am 30/12/2016 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത് നാല്‍പതിനായിരം കോടി രൂപയുടെ കിട്ടാക്കടം. എന്നാല്‍ വന്‍തുക കടം വാങ്ങിയവര്‍ ആരെന്ന് വ്യക്തമാക്കാന്‍ എസ്.ബി.ഐ തയ്യാറല്ല. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ 2013-2014 സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 10,378 കോടി രൂപയാണ്. 2014-15ല്‍ 15,509 കോടിയും, 2015-16ല്‍ 13,588 കോടി രൂപയും എഴുതിത്തള്ളി. ഒരു കോടിയിലധികം രൂപയുടെ Read more about എസ്.ബി.ഐ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത്40,000 കോടി രൂപ[…]

ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത.

11:19 am 30/12/2016 തിരുവനന്തപുരം: ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത. ഡിസംബറില്‍ ശമ്പളവിതരണം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുകിട്ടുകയായിരുന്നു. എന്നാല്‍, ജനുവരിയിലെ ശമ്പളാവശ്യത്തിനുള്ള നോട്ട് ലഭ്യമാക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഒരു ഉറപ്പും ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം 10 ലക്ഷം പേര്‍ക്കായി 1200 കോടി രൂപ ബാങ്ക് വഴിയും 1200 കോടി ട്രഷറി വഴിയുമാണ് ശമ്പള ഇനത്തില്‍ വിതരണം ചെയ്യേണ്ടത്. ഇതുസംബന്ധിച്ച് ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും കനറാ, എസ്.ബി.ടി, എസ്.ബി.ഐ തുടങ്ങിയ Read more about ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത.[…]

പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും.

11:17 am 30/12/2016 ഇസ്​ലാമാബാദ്​: പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും. പാക്​ വിമാനത്തവളത്തി​െൻറ ​ൈസെറ്റിലുള്ളത്​ ​’സി​.െഎ.ഡി മൂസയിലെ’ സലിം കുമാർ. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക്​ ഹാക്കർമാർ അക്രമിച്ചതിന്​ പിന്നാലെയാണ്​ പാക്​ സൈറ്റുകളിൽ കേരള സൈബർ വാരിയേഴ്​സ്​, മല്ലു സൈബർ ​േ​സാൾജിയേഴ്​സ്​ എന്ന പേരിൽ മലയാളി ഹാക്കർമാർ നുഴഞ്ഞു കയറിയത്​. കഴിഞ്ഞ ദിവസം പാക്​ വിമാനത്താവളത്തിന്​ നേരെയായിരുന്നു സൈബർ ആക്രമണ​മെങ്കിൽ ഇപ്പോൾ പാക്​ വെബ്​പോർട്ടലുകളിലാണ്​ മലയാളി ഹാക്കർമാർ Read more about പാകിസ്​താനിലെ തെരഞ്ഞെടുപ്പ്​ കമീഷൻ വെബ്​സൈറ്റിൽ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെൻറും.[…]

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.

11:11 am 30/12/2016 ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ Read more about ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.[…]

ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും

11:12 am 30/12/2016 84 -ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ, സി.കെ.ജാനു എന്നിവർ പങ്കെടുക്കും. ഉച്ചക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി ഡോ.ധർമ്മേന്ദ്ര പ്രഥാൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജൻമ സ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

എം.ടി വാസുദേവൻ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം .

11:11 am 30/12/2016 തിരുവനന്തപുരം: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേർത്തു. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച നടൻ മോഹൻലാലിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍, ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.