അമേരിക്കയിലെ ജോർജിയയിൽ കൊടുങ്കാറ്റിലും മഴയിലും 14 പേർ മരിച്ചു.

10:56 AM 23/01/2017 ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ കൊടുങ്കാറ്റിലും മഴയിലും 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജോർജിയയിലെ തെക്കൻ പ്രദേശത്തുള്ള ബ്രൂക്ക്സ്, ബെറിൻ, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. ജോർജിയയിലെ ഏഴു സ്ഥലങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിസിസിപ്പിയിൽ കൊടുങ്കാറ്റിനെ തുടർന്ന് ശനിയാഴ്ച നാലു പേർ മരിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങളിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്

10:56 AM 23/1/2017 കൊച്ചി: ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ സമരം.ഹൗസ് കീപ്പിംഗ്, ലോഡിംഗ് തൊഴിലാളികളാണ് പണിമുടക്കുന്നത്. രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് സമരം. തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ രാവിലെ ആറ് മണി മുതലുള്ള ഷിഫ്റ്റ് മുടങ്ങി.

ജെല്ലിക്കെട്ട്​ സമരം നടത്തുന്നവരെ മറീന ബീച്ചിൽ നിന്ന്​ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ സംഘർഷം.

10:54 AM 23/01/2017 ചെന്നൈ: ജെല്ലിക്കെട്ട്​ സമരം നടത്തുന്നവരെ മറീന ബീച്ചിൽ നിന്ന്​ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ സംഘർഷം. തുടർന്ന് പൊലീസ് ലാത്തിവീശുകയും സമരക്കാർക്കു നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിലെത്തിച്ചു. ബീച്ചിൽ നിന്നും പോയ സമരക്കാർ പിന്നീട് ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് നീക്കത്തിനെതിരെ വിദ്യാർത്ഥികൾ മനുഷ്യചങ്ങല തീർത്ത് നഗരത്തിൻെറ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ബീച്ചിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് പൊലിസ് നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സമരക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചിലർ ഉച്ചത്തിൽ ദേശീയഗാനം ആലപിക്കുകയും Read more about ജെല്ലിക്കെട്ട്​ സമരം നടത്തുന്നവരെ മറീന ബീച്ചിൽ നിന്ന്​ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ സംഘർഷം.[…]

റെയിൽവേയിൽ 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവ്​

10:53 AM 23/01/2017 ന്യൂഡൽഹി: റെയിൽവേയിൽ സുരക്ഷ ജീവനക്കാരുടെ കുറവ്. ഹിരാഖണ്ഡ്​ എക്​സ്​പ്രസ്​ പാളം ​തെറ്റിയുണ്ടായ അപകടത്തിൽ 39 പേർ മരിച്ചതിന്​​ പിന്നാലെയാണ്​ ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയുടെ റിപ്പോർട്ട്​ പുറത്ത്​ വന്നിരിക്കുന്നത്​​. എകദേശം 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവാണ്​ റെയിൽവേയിൽ ഉള്ളതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത്​ ട്രെയിൻ ദുരന്തങ്ങൾ വർധിക്കുന്ന പശ്​ചാതലത്തിൽ ​റിപ്പോർട്ടിലെ ഉള്ളടക്കം ആശങ്കയുണ്ടാക്കുന്നതാണ്​. അപകടം നടന്ന വിജയനഗര ജില്ല ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്​. ഇവിടെ ​സുരക്ഷ ജീവനക്കാരുടെ എണ്ണത്തിൽ 24 Read more about റെയിൽവേയിൽ 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവ്​[…]

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അറ്റ്‌ലാന്റ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

10:52 AM 23/1/2017 – സാജു വട്ടക്കുന്നത്ത് അറ്റ്‌ലാന്റാ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡ് നൈറ്റും ജനുവരി 28-നു വൈകുന്നേരം 6.30-നു നോര്‍ക്രോസിലുള്ള ആഷിയാന ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്. വിവിധ തുറകളിലുള്ള സാമൂഹിക- സാംസ്കാരിക-ബിസിനസ് നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കുകയും, വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവര്‍ക്ക് ഐ.എ.പി.സി നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും, അന്താരാഷ്ട്ര തലത്തില്‍ നടന്ന ഉപന്യാസ, ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് തത്സമയം അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമാണ്. അറ്റ്‌ലാന്റാ ചാപ്റ്റര്‍ Read more about ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അറ്റ്‌ലാന്റ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍[…]

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്റെ ജയം.

04:31 am 23/1/2017 കൊല്‍ക്കത്ത: ആവേശം അവസാന പന്തുവരെ നീണ്ട ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ഇന്ത്യ പൊരുതി വീണു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രിസ് വോക്സിന്റെ ആദ്യ പന്തില്‍ സിക്സറടിച്ച കേദാര്‍ ജാദവ് അടുത്ത പന്ത് ബൗണ്ടറി കടത്തി ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നും നാലും പന്തുകളില്‍ ജാദവിന് റണ്‍സെടുക്കാനായില്ല. Read more about ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്റെ ജയം.[…]

Default title

04:30 am 23/1/2017 പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റ് അദാലത്ത് സംഘടിപ്പിച്ചു. അല്‍ഖര്‍ജ്:പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റും ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ വിഭാഗവും സംയുക്തമായി അല്‍ ഖര്‍ജ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കില്‍ പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ നിയമവശങ്ങള്‍ അറിയാതെ അലയുന്ന നിരവധി പേര്‍ക്ക് ആശ്വാസമായി ഏറ്റവും കൂടുതല്‍ ആളുകളുടെ പരാതി സ്‌പോന്‍സര്‍ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് അദാലത്തില്‍ ഉന്നയിക്കപെട്ടത് മാസങ്ങളായി ശംബളം ലഭിക്കാത്തവര്‍ സ്‌പോന്‍സറുടെ പീഡനം Read more about Default title[…]

ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടി– കോൺഗ്രസ്​ സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു

10:28 pm 22/1/2017 ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടി– കോൺഗ്രസ്​ സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സീറ്റ്​ വിഭജന ചർച്ചകളിൽ ഒത്തു തീർപ്പായതോടെയാണ്​ സഖ്യവുമായി മുന്നോട്ടു പോകാൻ ഇരുപാർട്ടികളും തീരുമാനിച്ചത്​. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ, സമാജ്‌വാദി പാർട്ടി നേതാക്കളായ നരേഷ് ഉത്തം, കിരൺമയ് നന്ദ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ്​ സഖ്യം പ്രഖ്യാപിച്ചത്​. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച്​ മുന്നോട്ടു പോകുമെന്ന്​ വാർത്താ സമ്മേളനത്തിൽ​ കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷൻ രാജ്​ Read more about ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടി– കോൺഗ്രസ്​ സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു[…]

ഭക്തിയുടേയും വിശ്വാസത്തിന്റെയും പുണ്യംപകര്‍ന്ന് ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

07:31 pm 22/1/2017 ചിക്കാഗോ. ഭൗതിക സുഖങ്ങള്ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്ക് ശേഷം, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡല-മകവിളക്ക് പൂജകള്‍, മകരസംക്രമ നാളില്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡലത്തില്‍ സമാപനം ആയി. മുന്‍ വര്‍ഷങ്ങളിലേത്‌പോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്ഭക്തജന തിരക്കാണ്അനുഭവപ്പെട്ടത്. Read more about ഭക്തിയുടേയും വിശ്വാസത്തിന്റെയും പുണ്യംപകര്‍ന്ന് ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു[…]

ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു

07:30 pm 22/1/2017 ഹാര്‍ട്ട്‌ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ജനുവരി 16-നു വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ സെന്റ് ഹെലേന ചര്‍ച്ചില്‍ നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക കൂട്ടായ്മയില്‍ മതപഠന ക്ലാസിലെ കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. 2016-ലെ പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ സ്വാഗതവും, ട്രസ്റ്റി ബേബി മാത്യു നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് ലീന ഷാജി, ജിന്‍സി ബിജു എന്നിവര്‍ Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു[…]