ഏലിയാമ്മ മാത്യു ( 80) ഡാളസില്‍ നിര്യാതയായി .

7:29 pm 22/1/2017 നിബു വെള്ളവന്താനം ഡാളസ്: എടത്വ മനയില്‍ ഇരുപത്തിയാറില്‍ പരേതനായ ഇ. എം. മാത്യുവിന്റെ സഹധര്‍മ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച സ്വഭവനത്തില്‍ വെച്ച് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മാവേലിക്കര പൊന്നേഴകിഴക്കേതില്‍ കുടുംബാംഗമാണു പരേത. തന്റെ ഭര്‍ത്താവിന്റെ ഉദ്യോഗാര്‍ത്ഥം ദീര്‍ഘവര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ പാര്‍ത്തു വരുകയായിരുന്ന പ്രിയ മാതാവ് ഏകദേശം 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിപാര്‍ത്തു. കുടുംബസമേതം മകന്‍ സാജന്‍ മാത്യുവിനോടൊപ്പം ഡാളസില്‍ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 Read more about ഏലിയാമ്മ മാത്യു ( 80) ഡാളസില്‍ നിര്യാതയായി .[…]

മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യമാണ്

7:22 pm 22/1/2017 കൊല്‍ക്കത്ത: ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കുകയെന്ന പതിവ് രീതി ഈഡനിലും ഇംഗ്ലീഷുകാര്‍ ആവര്‍ത്തിച്ചു. മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലീഷ് സംഘം വെച്ചുനീട്ടിയത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിനയക്കുകയായിരുന്നു. ജേസണ്‍ റോയ് (65), ജോണി ബാരിസ്‌റ്റോ (56), ഇയാന്‍ മോര്‍ഗന്‍ (43), ബെന്‍ സ്‌റ്റോക്ക്‌സ്(57) എന്നിവരാണ് തിളങ്ങിയത്. സാം ബില്ലിങ്‌സ്- റോയ് ഓപണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 98 റണ്‍സിലാണ് Read more about മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യമാണ്[…]

കലോത്സവ കിരീടം കോഴിക്കോടിന് സ്വന്തം

07:22 pm 22/1/2017 കണ്ണൂര്‍: കളിയാട്ടത്തിന്റെ തട്ടകത്തിലും കൗമാരകലയുടെ കിരീടം ചൂടി കോഴിക്കോട്​. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ്​ കോഴിക്കോട്​ സ്വന്തമാക്കിയത്​. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിന്​ സ്വന്തം. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിൻറുമായി കോഴിക്കോട് സ്വർണകപ്പ്​ നിലനിര്‍ത്തിയത്. ആദ്യം മുതൽ അന്ത്യം വരെ ഇഞ്ചോടിഞ്ച്​ പൊരുതി നിന്ന പാലക്കാടിന് 936 പോയിൻറ്​​ നേടി​. ആതിഥേയരായ കണ്ണൂർ 933 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടി​െൻറ എട്ട്​ Read more about കലോത്സവ കിരീടം കോഴിക്കോടിന് സ്വന്തം[…]

മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണില്‍ സൈന നെഹ്വാള്‍ ജേതാവ്.

04:49 pm 22/1/2017 സരാവാക് (മലേഷ്യ): മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ജേതാവ്. ഫൈനലില്‍ തായ്ലന്‍ഡിന്‍െറ പോണ്‍പവീ ചോച്ചുവോങ്ങിനെയാണ് സൈന തോൽപിച്ചത്. സ്കോർ 22-20 22-20. ഹോങ്കോങ്ങിന്‍െറ യിപ് പി യിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയായ സൈന ഫൈനലില്‍ പ്രവേശിച്ചത്. അടുത്ത കാലത്ത് ഫോം നഷ്ടപ്പെട്ട സൈനക്ക് മലേഷ്യയിലെ വിജയം തിരിച്ചുവരവിൻെറേത് കൂടിയാണ്.

ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാൾ അറസ്റ്റിൽ

04:44 pm 22/1/2017 ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഉത്തർപ്രദേശിൽ നിന്ന് ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു . മോചനദ്രവ്യമായി 20ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ് ചെയ്തത് . ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എം എസ് സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മൂന്നുമാസം മുമ്പാണ്കാണാതായത് . എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ 2014 ഒക്ടോബര്‍ 14ന് കാണാതായതായെന്നായിരുന്നു പരാതി. മഹി-മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനായിരുന്ന നജീബ് ഐസ എന്ന Read more about ജെഎന്‍യു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തില്‍ ഒരാൾ അറസ്റ്റിൽ[…]

പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു.

04:40 pm 22/1/2017 തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് തോൽവി.

01:02 pm 22/1/2017 മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് ഞെട്ടിക്കുന്ന തോൽവി. നിലവിലെ വനിതാ ഡബിൾസ് ജേത്രിയായ സാനിയയെ ജാപ്പനീസ് ജോഡികളായ എം.കാറ്റോ, ഇ.ഹോസുമി സഖ്യമാണ് തോൽപിച്ചത്. നാലാം സീഡായ സാനിയയുടെ സഖ്യത്തെ സീഡൊന്നുമില്ലാത്ത ജപ്പാൻ ജോഡികൾ 3-6, 6-2, 2-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

യെരുശലേം മതില്‍ നിര്‍മ്മിച്ച നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ .

01:00 pm 22/1/2017 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹമ്യ പ്രവാചകനോട് ട്രംപിനെ താരതമ്യപ്പെടുത്തി സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ റോബര്‍ട്ട് ജെഫറസ് ഡാലസ് നടത്തിയ പ്രസംഗം ജനശ്രദ്ധ ആകര്‍ഷിച്ചു. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുമ്പുബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ആരാധനയ്‌ക്കെത്തിയ ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു പാസ്റ്ററന്മാരുടെ കുറിക്കു കൊള്ളുന്ന പ്രസംഗം.വര്‍ഷങ്ങളായി അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്‍ ജനതയെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനും Read more about യെരുശലേം മതില്‍ നിര്‍മ്മിച്ച നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ .[…]

ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം

12:59 pm 22/1/2017 – പി.പി.ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മൂല്യങ്ങളില്‍ ഊന്നികൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രസിഡന്റിന് കഴിയട്ടെ എന്നു സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു. ലോക മാനവ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പാവപ്പെട്ടവരുടേയും നിഷ്കാസിതരുടേയും ഉന്നമനത്തിനും കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കന്‍ ജനത നിര്‍വ്വഹിച്ച ചരിത്രപരമായ കടപ്പാടുകള്‍ തുടര്‍ന്നും നിറവേറ്റി ലോകത്തിന് ഒരു മാതൃകയായി Read more about ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം[…]

പണം കായ്ക്കുന്ന മാവും ജോയി ചെമ്മാച്ചേലും

12:58 pm 22/1/2017 – ജോസ് കാടാപുറം നടനും കലാകാരനും, എഴുത്തുകാരനും ചിക്കാഗോ മലയാളിയുമായ ജോയി ചെമ്മാച്ചലിന്റെ സ്വന്തം കാര്‍ഷിക സമൃദ്ധിയുടെ നിലവറ കാണാന്‍ ഇടയായത് നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ ഭാഗ്യമായി ഈ ലേഖകന്‍ കരുതുന്നു. കോട്ടയം നീണ്ടൂരിലുള്ള ജെയ്‌സ് ഫാം. താന്‍ നാട്ടിലുള്ള സമയത്തിന്റെ മുഴുവന്‍ സമയവും മണ്ണില്‍ അദ്ധ്വാനിച്ചും തന്റെ കൂടെയുള്ള ഫാമിലെ തൊഴിലാളികളും കൂടി 1994ല്‍ തുടങ്ങിയ ഈ ഫാം ഇന്ന് കേരളത്തിലെ അദ്ധ്വാനം കൊണ്ട് വിജയകൊടി പാറിച്ച് കാര്‍ഷികാഭിവൃദ്ധിയുടെ Read more about പണം കായ്ക്കുന്ന മാവും ജോയി ചെമ്മാച്ചേലും[…]