രാജന്‍ മണിമലേത്ത് (71) നിര്യാതനായി

06:16 pm 19/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: റാന്നി ചേത്തക്കല്‍ മണിമലേത്ത് വീട്ടില്‍ പരേതരായ ഉണ്ണിത്താന്‍ തോമസ്, മറിയാമ്മ തോമസ് ദമ്പതിമാരുടെ മകന്‍ രാജന്‍ മണിമലേത്ത് (71) ജനുവരി 15 ഞായറാഴ്ച്ച നിര്യാതനായി. ലാഹയില്‍ മേഴ്‌സി രാജനാണ് ഭാര്യ. സൂസമ്മ, ഗ്രേസി, മോളി എന്നിവരാണ് സഹോദരങ്ങള്‍. ജനുവരി 21 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് (2850 ജമൃലി േഅ്‌ല, ണമൃൃലി, ങക 48092) ദേവാലയത്തില്‍ വേക്ക് സര്‍വ്വീസ് നടത്തപ്പെടുന്നതാണ്. 9 Read more about രാജന്‍ മണിമലേത്ത് (71) നിര്യാതനായി[…]

ചിന്നമ്മ അപ്പച്ചന്‍ (87) നിര്യാതയായി

06:12 pm 19_1/2017 പൊന്‍കുന്നം: കൊച്ചറയ്ക്കല്‍ അപ്പച്ചന്റെ (അഗസ്റ്റിന്‍) ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30-ന് തിരുകുടുംബ പള്ളിയില്‍. പരേത മേരികുളം പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി (കാനഡ), പരേതയായ മേരി (മോളി), ജയിംസ് (കാനഡ), ബിനോയി (സൗദി), ജസി (യു.കെ.), ഡയ്‌സി (ഡല്‍ഹി), സോയി (യു.കെ), ആന്‍സി ജോയി (യു.എസ്.എ, ഡാലസ് സെന്റ് അല്‍ഫോന്‍സാ പള്ളി ഇടവകാംഗം). മരുമക്കള്‍: ഫിലോ വെളിയണ്ണൂക്കാരന്‍ മൂവാറ്റുപുഴ (കാനഡ), പരേതനായ ജോര്‍ജ് കൈതോലില്‍ (നെടിയശാല), സോളി തേവാരില്‍ Read more about ചിന്നമ്മ അപ്പച്ചന്‍ (87) നിര്യാതയായി[…]

സൂസി കുര്യന്‍ (90) നിര്യാതയായി

06:12 pm 19/1/2017 തൊടുപുഴ: മുട്ടം പരേതനായ പി.കെ. കുര്യന്റെ ഭാര്യ സൂസി കുര്യന്‍ (90) ജനുവരി 15-നു നിര്യാതയായി. മക്കള്‍: മാത്യൂസ് കുര്യന്‍ (മധു), തോമസ് കുര്യന്‍ (ഷോബു). സംസ്കാരം ജനുവരി 21-നു ശനിയാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍.

ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന്​ നിയമസാധുതയില്ലെന്ന്​ സുപ്രീം കോടതി

06:03 pm 19/1/2017 ന്യൂഡൽഹി: ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന്​ നിയമസാധുതയില്ലെന്ന്​ സുപ്രീം കോടതി. സഭാ കോടതികളുടെ വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി സുപ്രീംകോടതി തള്ളി. സമാന്തര കോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ്​ വിവാഹ മോചനവും നിയമപരമല്ലെന്ന്​ കോടതി ഉത്തരവിട്ടത്​. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് കൈസ്​ത്രവ സഭയുടെ Read more about ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന്​ നിയമസാധുതയില്ലെന്ന്​ സുപ്രീം കോടതി[…]

സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ

06:01 pm 19/1/2017 കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ എറണാകുളം റേഞ്ച്​ ​െഎ.ജിക്ക്​ പരാതി നൽകി. നടൻ ദിലീപുമായുള്ള വിവാഹത്തിന്​ ശേഷം സോഷ്യൽ മീഡിയയിൽ കാവ്യമാധവനെതിരെ ആക്രമണങ്ങൾ ശക്​തമായിരുന്നു. ഇതിനെ തുടർന്നാണ്​ കാവ്യ പുതിയ പരാതി നൽകിയിരിക്കുന്നത്​ സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്​ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ്​ കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്​. കാവ്യമാധവ​െൻറ ഉടമസ്​ഥതയിലുള്ള ലക്ഷ്യ ഒാൺലൈൻ ഷോപ്പിങ്​ വെബ്​സൈറ്റി​െൻറ താഴെയും ഇത്തരത്തിൽ മോശം കമൻറുകൾ വന്നിട്ടുണ്ട്​. ഇതും Read more about സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ[…]

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു

06:01 pm 19/1/2017 വാഷിംഗ്ടണ്‍: പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയിലാകെ പ്രതിഷേധം ശക്തമാകുകയാണ്. സ്ഥാനാരോഹണദിവസവും അതിനുശേഷവും പ്രതിഷേധം തുടരാന്‍ അനുമതി നേടിയിരിക്കയാണ് സംഘടനകള്‍. ഡോണ്‍ള്‍ഡ് ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച അന്നുതന്നെ ട്രംപ് ടവറിനുമുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നയെും അങ്ങുമിങ്ങും അത് തുടര്‍ന്നു. സംഘടിത പ്രതിഷേധങ്ങള്‍ തുടങ്ങിയത് ജനുവരി 14 നാണ്.മെക്‌സിക്കന്‍-ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളആയിരുന്നു കാരണം.സ്ഥാനാരോഹണ ദിവസം പ്രതിഷേധം തുടരുമെന്ന് ഉറപ്പായതോടെ ചടങ്ങിന്റെ പൊലിമ കെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് Read more about ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു[…]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

06:00 pm 19/1/2017 കാസർകോട്​​: കാസർകോട്​​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ധർമ്മ​ടത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു​ കരി​െങ്കാടി വീശിയത്​​. ​കാസർകോട്​ ജനറൽ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം

05:55 pm 19/1/2017 ലഖ്​നോ: ഉത്തർപ്രദേശിൽ അജിത്​ സിങ്ങി​​െൻറ രാഷ്​ട്രീയ ലോക്​ ദളുമായി സഖ്യമില്ലെന്ന്​ സമാജ്​വാദി പാർട്ടി. കോൺഗ്രസും രാഷ്​ട്രീയ ലോക്​ ദളുമായി ചേർന്ന്​ വിശാലസഖ്യം രൂപീകരിക്കുമെന്നാണ്​ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്​. എന്നാൽ കോൺഗ്രസുമായി മാത്രമേ സഖ്യമുള്ളൂയെന്നും ആർ.എൽ.ഡിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സമാജ്​വാദി പാർട്ടി അഖിലേന്ത്യ വൈസ്​ പ്രസിഡൻറ്​ ​ കിരൺമോയ്​ നന്ദ അറിയിച്ചു. യു.പിയിൽ 403 സീറ്റിൽ 300 ലധികം സീറ്റുകളിൽ സമാജ്​വാദി പാർട്ടി മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസ്​ സ്ഥാനാർഥികളുണ്ടാകുമെന്നും നന്ദ വ്യക്തമാക്കി. സീറ്റ്​ Read more about യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം[…]

മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു

05:52 pm 19/1/2017 കൊച്ചി: ​​മഹാരാജാസ് കോളേജ് പ്രൻസിപ്പലിന്‍റെ കസേര വിദ്യാർത്ഥികൾ കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളുടെ നടപടി. എസ്​എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​. ആൺകുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെൺകുട്ടികൾ ​വരുന്നതെങ്കിൽ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിൻസിപ്പലി​െൻറ പരാമർശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാർഥി നേതാക്കൾ പറയുന്നു. അതേസമയം സംഭവത്തി​​ന്‍റെ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ Read more about മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു[…]

കശ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു

05:50 pm 19/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്. ബന്ദിപ്പോര ജില്ലയിലെ ഹാജിനിൽ തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു. വെടിയുണ്ടകളും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ഇതേ മേഖലയിൽ ഒരു തീവ്രവാദിയേയും കഴിഞ്ഞദിവസം അനന്ത്നാഗിൽ മൂന്ന് തീവ്രവാദികളേയും സൈന്യം വധിച്ചിരുന്നു.