മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.
7:55 am 19/1/2017 കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ അധികാരത്തെ തടയാനാവില്ളെന്നും ഉപഭോഗം നിയന്ത്രിക്കുന്ന മദ്യനയം മൗലികാവകാശത്തിന്‍െറ ലംഘനമല്ളെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിയായ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ജോലിക്കുശേഷം അല്‍പം മദ്യം കഴിക്കുന്നത് തന്‍െറ ഭക്ഷണക്രമത്തിന്‍െറ ഭാഗമാണെന്നും സര്‍ക്കാറിന്‍െറ മദ്യനയം സ്വകാര്യതക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. Read more about മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.[…]










