ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു

08:08 am 18/1/2017 – പി.പി. ചെറിയാന്‍ നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16-നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം. അപ്പോളോ- 17 മിഷനിലെ കമാന്‍ഡറായിരുന്നു സെര്‍നന്‍. 1972 ഡിസംബര്‍ 14-നാണ് സെര്‍നന്‍ ചന്ദ്രപ്രതലത്തില്‍ കാലുകുത്തിയത്. “ജീവിതത്തിന്റെ ഏറ്റവും സുപ്രധാന ദിനമാണിന്ന്’ ചന്ദ്രനില്‍ കാല്‍ കുത്തിയശേഷം ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു. ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ നീല്‍ Read more about ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു[…]

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി.

08:06 am 18/1/2017 ഹൂസ്റ്റണ്‍: സ്തേഫാതോസ് സഹദായുടെ താമത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈയാണ്ടത്തെ പെരുന്നാളും പള്ളി സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികവും ജനുവരി മാസം 5, 6, 7, 8 (വ്യാഴം, വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്തി ആദരപൂര്‍വ്വം കൊണ്ടാടി. ജനുവരി 5 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സൗത്ത് – വെസ്റ്റ് സയോസിസ് ഓഫ് അമേരിക്ക ഭദ്രാസതാധിപന്‍ അലക്സിയോസ്മാര്‍ യൗസേബിയോസ് മെത്രാ പോലീത്താ കൊടി ഉയര്‍ത്തി പെരുന്നാളിന് Read more about ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും കൊണ്ടാടി.[…]

ബിഷപ്പ് തോമസ് കെ.ഉമ്മന്റെ സ്ഥാനലബ്ധിയില്‍ മാതൃഇടവകയും വിദ്യാലയങ്ങളും ആഹ്‌ളാദത്തില്‍

08:06 am 18/1/2017 എടത്വാ:സി.എസ്.ഐ.സഭയുടെ പരമാദ്ധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ തലവടി സെന്റ് തോമസ് സി.എസ്.ഐ.ഇടവകയും മാത്യ വിദ്യാലയങ്ങളായ കുന്തിരിക്കല്‍ സി.എം.എസ് സ്കൂളും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും ,കോളജും ആഹ്‌ളാദത്തില്‍. ഒരേ ഇടവകയില്‍ നിന്നും രണ്ട് ബിഷപ്പുമാരേയും ഒരു ഡെപ്യൂട്ടി മോഡറേറ്ററേയും ഒരു മോഡറേറ്ററേയും സഭയ്ക്ക് നല്‍കിയതിലുള്ള ആഹ്ലാദ കൊടുമുടിയില്‍ വലിയ ഇടയന് പ്രാര്‍ത്ഥനയും ആശംസകളുമായി തലവടി കുന്തിരിക്കല്‍ സി.എസ്.ഐ.ഇടവകയില്‍ വികാരി റവ.ജോണ്‍ ഐസക്ക് ,വര്‍ക്കി ഇട്ടിയവിര, വര്‍ഗ്ഗീസ് ഉമ്മന്‍ ,ലിസ്സി വര്‍ഗ്ഗീസ് Read more about ബിഷപ്പ് തോമസ് കെ.ഉമ്മന്റെ സ്ഥാനലബ്ധിയില്‍ മാതൃഇടവകയും വിദ്യാലയങ്ങളും ആഹ്‌ളാദത്തില്‍[…]

ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം എട്ടു പേരുടെ കൈവശം

08:04 am 18/1/2017 – ജോര്‍ജ് ജോണ്‍ ദാവോസ്: ലോക സമ്പത്ത് എട്ടു പേരിലേക്ക് ഒതുങ്ങിയപ്പോള്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58 ശതമാനം കൈവശം വച്ചിരിക്കുന്നത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന എട്ടു സമ്പന്നരാണ്. ലോക രാജ്യങ്ങളുടെ സമ്പന്ന, ദാരിദ്ര്യ പട്ടിക പുറത്തുവിട്ട കൂട്ടത്തില്‍ ഇന്ത്യയിലെ വിവരങ്ങളും ഓക്‌സ്ഫാം പുറത്തുവിട്ടു. 57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. താഴേക്കിടയിലുള്ള 70 ശതമാനം ആളുകളുടെ പക്കലുള്ള മൊത്തം സ്വത്തിന്‍റെ മൂല്യത്തിനൊപ്പമാണ് ഇവരുടെ പക്കലുള്ള സ്വത്ത്, 21600 കോടി ഡോളര്‍. റിപ്പോര്‍ട്ടനുസരിച്ച് Read more about ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം എട്ടു പേരുടെ കൈവശം[…]

മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു

08:20 am 17/1/2017 ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത് സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. മെക്‌സിക്കോയില്‍ ക്ലബില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. വിദേശികളടക്കം നിരവധി പേര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ക്ലബിലെത്തിയിരുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ Read more about മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു[…]

സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം.

08:12 am 17/1/2017 മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ നയന്‍താരയാണ് നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. സൂപ്പര്‍ നായികയായ നയന്‍സ് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായി പല്ലവി വാങ്ങുന്ന പ്രതിഫലത്തുക കേട്ടാല്‍ കുറഞ്ഞ സമയം കൊണ്ട് നയന്‍സിനെ മറികടക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും രണ്ട് മലയാള സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം. തമിഴിലും തെലുങ്കിലുമാണ് സായി 50 ലക്ഷം രൂപ Read more about സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷം.[…]

സൈക്കിള്‍ ചിഹ്‌നം അഖിലേഷിന്

08:10 am 17/1/2017 ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ Read more about സൈക്കിള്‍ ചിഹ്‌നം അഖിലേഷിന്[…]

എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി

08:09 am 17/1/2017 ദില്ലി: എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ Read more about എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി[…]

മൂന്നു വര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയില്‍.

08:09 am 17/1/2017 കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മൂന്നു വര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയില്‍. തിങ്കളാഴ്ച കോട്ടയം വിപണിയില്‍ ആര്‍.എസ്.എസ് നാല് ഗ്രേഡ് റബര്‍ കിലോക്ക് 150 രൂപ കടന്നു. 2013 മാര്‍ച്ചിനുശേഷം ആദ്യമായാണ് വില 150ല്‍ തൊട്ടത്. എന്നാല്‍, റബര്‍ ബോര്‍ഡ് വില തിങ്കളാഴ്ച 149 രൂപയായിരുന്നു. കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് വിലയെക്കാള്‍ സാധാരണ മൂന്ന്-നാല് രൂപ കുറച്ചുമാത്രമായിരുന്നു വ്യാപാരികള്‍ നല്‍കിയിരുന്നത്. നിലവില്‍, രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ റബര്‍ ബോര്‍ഡ് Read more about മൂന്നു വര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയില്‍.[…]

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി.

08:07 am 17/1/2017 തിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വീതികൂട്ടുമ്പോള്‍ വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാടിന്‍െറ പുരോഗതിക്കും പൊതുനന്മക്കുമായാണ് ഈ തീരുമാനം. ഇത് അംഗീകരിക്കാതെ ഭൂമി നഷ്ടപ്പെടുന്നതിലെ വിഷമം കാരണം അത് ഏറ്റെടുക്കാന്‍ പാടില്ളെന്ന നിലപാടെടുക്കുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവരെക്കാള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളത്. Read more about ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി.[…]