സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു
11:06 am 30/1/2017 ന്യൂയോര്‍ക്ക്: ആല്‍ബനിയില്‍ 25 വര്‍ഷമായി സ്ഥിരതാമസക്കാരനും സാമൂഹിക രംഗങ്ങളില്‍ വര്‍ഷങ്ങളായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വേണുഗോപാലന്‍ നായര്‍ മൂന്നു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്താല്‍ ക്ലേശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു വൃക്കകകളില്‍ ഒരെണ്ണം പ്രവര്‍ത്തനക്ഷമമല്ലാതായതിനാല്‍ എടുത്തു കളയേണ്ടിവന്നു. ശേഷിച്ച വൃക്കയും പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ മുമ്പോട്ടുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. ഒരു വൃക്കമാറ്റ ശസ്ത്രക്രിയ അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്. ആയതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ താത്പര്യമുള്ള സുമസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. Read more about സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു[…]










