ജോ ബൈഡന് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി

07:56 am 14/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: രാഷ്ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജൊ ബൈഡന് നല്‍കി ആദരിച്ചു. ജനുവരി 12 വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ഒബാമ അപ്രതീക്ഷിതമായി ബഹുമതി സമ്മാനിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നല്‍കുന്ന അവസാന ബഹുമതിയാണിതെന്ന് വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒബാമ പ്രഖ്യാപിച്ചപ്പോള്‍ ആനന്ദാതിരേകത്താല്‍ ബൈഡന്റെ കണ്ണു നിറഞ്ഞു. കൂടിയിരുന്നവരും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.രാജ്യത്തോടുള്ള സ്നേഹവും, അമേരിക്കന്‍ പൗരന്മാരോട് Read more about ജോ ബൈഡന് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി[…]

നീരജ് ആന്റണി സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്

07:55am 14/1/2017 – പി.പി. ചെറിയാന്‍ ഒഹായൊ: മുപ്പതു വയസ്സിനു താഴെയുള്ള റിപ്പബ്ലിക്കന്‍ യുവ നേതാക്കന്മാരുടെ മുന്‍ നിരയില്‍ ഇന്ത്യന്‍ വംശജനും ഒഹായോ സ്റ്റേറ്റ് റപ്രസന്റേറ്റീവുമായ നീരജ് അന്താണി സ്ഥാനം നേടി.ജനുവരി 12ന് കണ്‍സര്‍വേറ്റീവ് പബ്ലിക്കേഷനായ ‘ന്യൂസ്മാക്സ്’ പരസ്യപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള മുപ്പതു വയസ്സിനു താഴെയുള്ള 30 യുവ നേതാക്കന്മാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് നീരജ് അന്താണി. തുടര്‍ച്ചയായ രണ്ടാം തവണയാണ് നീരജ് ഈ സ്ഥാനത്തിനര്‍ഹനാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണങ്ങള്‍ക്ക് നല്‍കിയ സംഭാവന, പൊതുജന Read more about നീരജ് ആന്റണി സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്[…]

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന് നവനേതൃത്വം

07:54 am 14/1/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള ഗസല്‍ റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്രിസ്മസ് പുതുവത്സര സമ്മേളനത്തില്‍ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് വികാരി റെവ. ഫാ. ഏബ്രഹാം സഖറിയാ മുഖ്യ സന്ദേശം Read more about ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന് നവനേതൃത്വം[…]

അരിസോണയില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം വര്‍ണാഭമായി

7:51 am 14/1/2017 ഫീനിക്‌സ് , അരിസോണ: മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 10 നു വൈകിട്ട് 4 .30 നു മേസാ ഡോബ്സണ്‍ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായി അരങ്ങേറി .സെക്രട്ടറി ശ്രീ .ജനു മാത്യു അവതാരകരായ ശ്രീ .തോമസ് അപ്രേമിനെയും കുമാരി .കിരണ്‍ കുര്യനേയും സദസ്സിനു പരിചയപെടുത്തിയതോടെ പരിപാടിക്ക് തുടക്കമായി . റെവ.ഫാദര്‍ .ജോര്‍ജ് ഉമ്മന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി .തുടര്‍ന്ന് റെവ.ഫാദര്‍ .ജോര്‍ജ് എട്ടുപറയിലിന്‍റെ സ്വാഗത പ്രസംഗത്തിന് ശേഷം Read more about അരിസോണയില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം വര്‍ണാഭമായി[…]

യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി

07:44 am. 14/1/2017 കോഴിക്കോട്: ബഹുസ്വരതയിലൂന്നിയ യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി. ‘ഇസ്ലാം സന്തുലിതമാണ്’ പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിന്‍െറ ക്ഷേമം ഉറപ്പാക്കാന്‍ നിലകൊണ്ട രാമനാണ് ഹിന്ദു സംസ്കാരത്തിന്‍െറ ഭാഗമായുള്ളത്. ഗാന്ധിജിയുടെ രാമനാണ് ആ രാമന്‍. വര്‍ഗീയതയും ഭിന്നിപ്പും വളര്‍ത്തുന്നവരുടെ രാമന്‍ നമുക്ക് അന്യനാണ്. ഹൈന്ദവതയുടെ ശത്രുക്കളില്‍നിന്ന് അതിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇസ്ലാം മത വിശ്വാസികളടക്കമുള്ളവര്‍ക്കുണ്ട്. ഗാന്ധിജി ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ ദേശീയത Read more about യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ന്യൂജേഴ്‌സി ആതിഥ്യമരുളും

08:49 am 14/1/2017 – ജിനേഷ് തമ്പി ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 2018 സെപ്റ്റംബര്‍ 28,29,30 എന്നീ മൂന്നു ദിവസങ്ങളിലാണ് ന്യൂജേഴ്‌സിയില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് അതിവിപുലമായി നടത്തപ്പെടുക വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ഡോ. എ.വി അനൂപ് എന്നിവര്‍ ന്യൂജേഴ്‌സി ഗ്ലോബല്‍ കോണ്‍ഫെറന്‍സും അതിനോട് അനുബന്ധിച്ചു Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ന്യൂജേഴ്‌സി ആതിഥ്യമരുളും[…]

ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12-ന്റെ ആര്‍.വി.പി

08:50 am 14/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫ്‌ളോറിഡ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജിയണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സണ്‍ഷൈന്‍ റീജിയന്‍ / റീജിയന്‍ 12-ന്റെ റീജണല്‍ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 2014-16 ഭരണസമിതിയുടെ കാലഘട്ടത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഭരണഘടനയുടെ അമന്റ്‌മെന്റ് പാസ്സാക്കിയത്. അതിന്‍ പ്രകാരം 2016 നവംബര്‍ 1 Read more about ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12-ന്റെ ആര്‍.വി.പി[…]

ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ധോണി

06:19 pm 13/1/2017 ദില്ലി: ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം ആദ്യമായി തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന രീതി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന് ധോണി പറഞ്ഞു. അതുകൊണ്ടാണ് താന്‍ ഏകദിന-ടി-20 നായകസ്ഥാനം ഒഴിഞ്ഞതെന്നും ധോണി മാധ്യമങ്ങളോട് പറഞ്ഞു. ഏകദിന, ടി20 നായകസ്ഥാനമെന്നത് വലിയ വെല്ലുവിളിയല്ലെന്നും വിരാട് കൊഹ്‌ലിക്ക് അത് കൈകാര്യം ചെയ്യാനാവുമെന്നും ധോണി പറഞ്ഞു. കൊഹ്‌ലിയുമായി എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന ചോദ്യത്തിന് ഏത് ടീമിലെയും വിക്കറ്റ് കീപ്പര്‍ ടീമിന്റെ Read more about ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ധോണി[…]

ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആർ.എസ്​.എസ്​ ​.​

06:06 pm 13/1/2017 ന്യൂഡൽഹി:​ജെല്ലിക്കെട്ട്​ നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിഷേധിച്ചതിന്​ പിന്നാലെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആർ.എസ്​.എസ്​ ​.​ജെല്ലിക്കെട്ട്​ തമിഴ്​ സംസ്​കാരത്തി​െൻറ ഭാഗമാണ്​. മൃഗങ്ങളുമായുള്ള വിനോദമാണ്​​ ജെല്ലിക്കെട്ട്​. ജെല്ലിക്കെട്ടിൽ മൃഗങ്ങളെ കൊല്ലുന്നില്ലെന്ന്​ ആർ.എസ്​.എസ്​ പ്രമുഖ്​ ജെ.നന്ദകുമാർ പറഞ്ഞു. വ്യാഴാഴ്​ചയാണ്​ സുപ്രീംകോടതി ജെല്ലിക്കെട്ടിനെതിരായ വിധി പുറപ്പിടുവിച്ചത്​. ഇതിനെ തുടർന്ന്​ തമിഴ്​നാട്ടിൽ വൻ പ്ര​ത​ിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. തമിഴ്​നാട്ടിലെ ദ്രാവിഡ​ പാർട്ടികളായ ഡി.എം.കെയും എ.​െഎ.എ.ഡി.എം.കെയും ജെല്ലിക്കെട്ടിന്​ അനുകൂലമായ നിലപാടാണ്​ സ്വീകരിച്ചിരിക്കുന്നത്​. തമിഴ്​നാട്ടി​െൻറ വിവിധ ഭാഗങ്ങളിൽ സുപ്രീംകോടതി വിധി ലംഘിച്ച്​ ജെല്ലിക്കെട്ട്​ Read more about ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആർ.എസ്​.എസ്​ ​.​[…]

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

06:05 pm 13/1/2017 ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാൻ ഒരു വര്‍ഷത്തെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകൾ സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ദേശീയ-സംസ്ഥാന പാതകൾക്ക് അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലായിരുന്നു മദ്യശാലകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിധിയിൽ ഇളവ് നൽകണമെന്നും, അല്ലെങ്കിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് മാഹിയിലെ Read more about ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി[…]