ആര്‍.എസ്.എസ്. നടത്തിയ ആയുധ പരിശീലനങ്ങൾ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം

03:47 PM 04/01/2017 തിരുവനന്തപുരം: കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ആര്‍.എസ്.എസ്. നടത്തിയ ആയുധ പരിശീലനങ്ങൾ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് ദൃശ്യമാധ്യമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടു വന്നിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് പുറത്തിയിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആറു ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ കലാപ കേന്ദ്രമാക്കാന്‍ ആര്‍.എസ്.എസ്. തയാറെടുക്കുന്നതിന്‍റെ തെളിവാണ്. ഈ പരിപാടിക്കായി ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ Read more about ആര്‍.എസ്.എസ്. നടത്തിയ ആയുധ പരിശീലനങ്ങൾ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം[…]

ഡി.എം.കെ ​ട്രഷറർ എം.കെ സ്​റ്റാലിനെ പാർട്ടി വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു.

12:10 PM 04/01/2017 ചെന്നൈ: ഡി.എം.കെ ​ട്രഷറർ എം.കെ സ്​റ്റാലിനെ പാർട്ടി വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു. പാർട്ടി ജനറൽ സെക്രട്ടടറി ഡി.എം.കെ ജനറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. പാർട്ടി അധ്യക്ഷൻ കരുണാനിധി അനാരോഗ്യം കാരണം യോഗത്തിൽ പ​െങ്കടുത്തില്ല. പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ്​ സ്​റ്റാലിനെ വർക്കിങ്​ പ്രസിഡൻറായ നിയമിച്ചത്​. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്‍റെ പേരു പരിഗണിച്ചിരുന്നത്. പുതിയതായിഒരു വനിതയെയും ദലിത് വിഭാഗത്തി​െൻറ പ്രതിനിധിയും ഉൾപ്പെടുത്തി രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനമായി. Read more about ഡി.എം.കെ ​ട്രഷറർ എം.കെ സ്​റ്റാലിനെ പാർട്ടി വർക്കിങ്​ പ്രസിഡൻറായി നിയമിച്ചു.[…]

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്​ഘട്ടം ; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​

01:21 pm 04/01/2017 ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ്​ പോളിങ്​. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15ന്, മണിപ്പൂരിൽ മാർച്ച്​ നാലിനും എട്ടിനുമായി വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ഏഴ്​ ഘട്ടമായാണ് വോ​ട്ടെടുപ്പ്. ഫെബ്രുവരി 11,15,19,23,27, മാർച്ച്​ 4​,8​ തീയതികളിലായാണ് ഇവിടെ പോളിങ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​ പ്രഖ്യാപിക്കും. Read more about ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്​ഘട്ടം ; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​[…]

തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു

12:10 am 4/1/2107 ചെന്നൈ: തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ കേന്ദ്രങ്ങളുമാണ് ആദായനികുതി വകുപ്പ് ലക്ഷ്യമാക്കുന്നത്. കൂടാതെ, ഹൈദരാബാദ്, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രമുഖഹോട്ടല്‍ വ്യാപാരശൃംഖലയായ ബുഹാരി ഗ്രൂപ്പിന്‍റെ ഓഫീസില്‍ ആദായനികുതിവകുപ്പ് പരിശോധന നടത്തി. ചെന്നൈയിലെ മൂര്‍സ് റോഡിലുള്ള ഓഫീസിലാണ് പരിശോധന നടന്നത്.

ജസ്റ്റിസ് കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

11:37 AM 04/01/2017 ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ടി.എസ്. ഠാകൂറിന്‍െറ പിന്‍ഗാമിയായായാണ് കെഹാർ പരമോന്നത നീതിപീഠത്തിൻെറ തലവനാകുന്നത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന കെഹാറിന് ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പരമോന്നത നീതിപീഠത്തിന്‍െറ തലപ്പത്തിരിക്കാം. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് Read more about ജസ്റ്റിസ് കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു[…]

അഞ്ചു സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ തിയതികൾ ഇന്ന്​ പ്രഖ്യാപിക്കും.

11:30 AM 04/01/2017 ന്യൂഡൽഹി: അഞ്ചു സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതികൾ ഇലക്​ഷൻ കമ്മീഷൻ ഇന്ന്​ പ്രഖ്യാപിക്കും. ഉത്തർ പ്രദേശ്​, പഞ്ചാബ്​, മണിപ്പൂർ, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തിയതിയാണ്​ ഇന്ന്​ ഉച്ചക്ക്​ 12 മണിയോടുകൂടി പ്രഖ്യാപിക്കുക. 750 കമ്പനി പാരാമിലിട്ടറി സേനയും 100 കമ്പനി ആംഡ്​ പൊലീസ്​ സേനയും കൂടാതെ 85,000 സുരക്ഷാ ഉദ്യോഗസ്​ഥരെയും തെരഞ്ഞെടുപ്പ്​ സുഗമമാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്​. ഏഴു ഘട്ടമായാണ്​ ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ്​ നടക്കുക. മറ്റിടങ്ങളിൽ ഒറ്റഘട്ടമായും നടക്കും.

കാസര്‍കോട് ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ 4 മരണം.

11:29 am 4/1/2017 കാസര്‍കോട് മംഗല്‍പാടി ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. മതൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം നടന്നത്. ചേലക്കര സ്വദേശികളായ ഡോ.രാമനാരായണന്‍, ഭാര്യ വത്സല, രഞ്ജിത്ത്,നിധിന്‍ എന്നിവരാണ് മരിച്ചത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതിനാല്‍ ഇവര്‍ എവിടേക്ക് പോവുകയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

ജഗദീഷ് സിംഗ് കേഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഇന്ന് സ്ഥാനമേല്‍ക്കും

ദില്ലി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ ഇന്ന് അധികാരമേല്‍ക്കും. രാവിലെ ഒമ്ബതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുക്കും. സിക്ക് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാകുന്ന കേഹാറിന് ഓഗസ്റ്റ് 17 വരെയാണ് കാലാവധി. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് ബാര്‍ അസോസിയേഷന്‍ യാത്രയയ്പ്പ് നല്‍കി. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അഭിഭാഷകരായി തുടരാനുള്ള നിയമഭേദഗതി കൊണ്ട് വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം.

11:23 AM 04/01/2017 ബംഗളുരു: ബംഗ്ളുരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. യുവതി തനിയെയാണെന്ന് കണ്ട് അതുവഴി Read more about നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം.[…]

പോളിറ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഎസ് അച്ചുതാനന്ദന്‍ വിഷയം ചര്‍ച്ചയാകും.

11:21 am 4/1/2016 തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന പോളിറ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഎസ് അച്ചുതാനന്ദന്‍ വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ടടക്കം ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആദ്യമായാണ് പാര്‍ട്ടിയുടെ സമ്ബൂര്‍ണ പിബി കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്നത്. ഏഴാം തീയതി തിരുവനന്തപുരത്ത് ബഹുജനറാലിയുമുണ്ട്. വ്യാഴാഴ്ച എകെജി സെന്റിലാണ് പോളിറ്റ്ബ്യൂറോ യോഗം. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി ഹൈസിന്ദ് ഹോട്ടലില്‍ കേന്ദ്രകമ്മിറ്റി ചേരും. യുപി യിലടക്കം നടക്കുന്ന തെരഞ്ഞെടുപ്പ്, നോട്ട് വിഷയത്തിലുള്ള തുടര്‍പ്രക്ഷോഭം, വിഎസ് വിഷയത്തിലുള്ള പിബി റിപ്പോര്‍ട്ട്, ജയരാജന്‍ Read more about പോളിറ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഎസ് അച്ചുതാനന്ദന്‍ വിഷയം ചര്‍ച്ചയാകും.[…]