ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം

11:19 am 04/01/2017 കൊല്‍ക്കത്ത: റോസ്വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ എം.പി സുദീപ് ബന്ദോപാധ്യായയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ യുവജനവിഭാഗം കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടത്തി. സംഭവത്തെതുടര്‍ന്ന് ഓഫിസിന് പുറത്ത് സി.ആര്‍.പി.എഫിനെ വിന്യസിച്ചു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കല്ളേറില്‍ 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. ബി.ജെ.പി രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന.

11:17 am 04/01/2017 തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് അറിയുന്നത്. ഡി.ജി.പി എന്ന നിലയില്‍ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളോട് മുഖ്യമന്ത്രിക്ക് പൂര്‍ണ തൃപ്തിയില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്റയെ ഓഫിസില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന്‍െറ കൂടി പശ്ചാത്തലത്തിലാണ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന്‍െറ ഓഫിസ് തയാറായിട്ടില്ല.

കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നു

11:16 am 4/1/2106 കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നതായി മാനവ വിഭവശേഷി പൊതു അതോറിറ്റി അറിയിച്ചു. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 8,157 പേര്‍ തങ്ങളുടെ അനധികൃത താമസ പദവി നിയമാനുസൃതമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശികളുടെ എണ്ണം 2016ഡിസംബര്‍ 31 വരെയുള്ള കണക്ക്പ്രകാരം 14,03,457 ആണെന്ന് മാനവവിഭവശേഷി പൊതു അതോറിട്ടി ആക്ടിംഗ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മൊട്ടൗട്ടാഹ് ഉദ്ദരിച്ച്‌ Read more about കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നു[…]

15 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

01:18 AM 04/01/2017 തിരുവനന്തപുരം: 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ബുധനാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജകമണ്ഡലം എന്ന ക്രമത്തില്‍: തിരുവനന്തപുരം -കരകുളം ഗ്രാമപഞ്ചായത്ത് -കാച്ചാണി, കൊല്ലം -മുനിസിപ്പല്‍ കോര്‍പറേഷന്‍ -തേവള്ളി, പത്തനംതിട്ട -റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് -കണ്ണങ്കര, Read more about 15 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്[…]

മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍

10:59 am 4/1/2017 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ലോക പ്രശസ്ത ധനകാര്യ പ്രസിദ്ധീകരണം ഫോര്‍ബ്‌സ് മാഗസിനില്‍ മലയാളി യുവസംരഭകന്‍ ഇടം നേടി. ആദ്യമായിട്ടാണ് ഒരു മലയാളി യുവാവിന്റെ വിജയ കഥ ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. പത്തനംതിട്ട മേക്കെഴൂര്‍ കൂരീക്കാട്ടില്‍ കുടുംബാഗവും ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സ്ഥിരതാമസക്കാരനുമായ അലക്‌സാണ്ടര്‍ ജോര്‍ജിന്റെയും (രാജു) ഷീബാ ജോര്‍ജിന്റെയും ഇളയമകനായ ഡാനിയേല്‍ ജോര്‍ജാണ് (25) ഫോര്‍ബ്‌സ് ലിസ്റ്റിലെ അണ്ടര്‍ 30 കാറ്റഗറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ മുപ്പത് യുവസംരംഭകരില്‍ ഒരാളായിട്ടാണ് 2017 Read more about മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍[…]

സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി

10:57 am 4/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായി സംഘടനയുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ച സാജന്‍ ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. 1980ല്‍ ആരംഭിച്ച ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ മുപ്പത്തിയേഴാമത്തെ ഭരണ സമിതിയാണിത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് കാലാവധി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോബി തോമസ് ആലപ്പാട്ടുകുന്നേല്‍ ആണ്. Read more about സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി[…]

ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി

10:55 am 4/1/2107 ഷിക്കാഗോ: ദീര്‍ഘകാലമായി ഷിക്കാഗോയിലെ ഗ്രെയിസ് ലേക്കില്‍ താമസിക്കുന്ന വില്‍സണ്‍ വില്‍സണ്‍ പാപ്പച്ചന്‍ – ബീന വില്‍സണ്‍ ദമ്പതികളുടെ മൂത്ത മകള്‍ ലിഡിയ വില്‍സണ്‍ (26 വയസ്) നിര്യാതയായി. ഷിക്കാഗോ റഷ് ഹോസ്പിറ്റലില്‍ പബ്ലിക് ഹെല്‍ത്ത് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു പരേത. ഹാന്നാ വില്‍സണ്‍ ഏക സഹോദരിയാണ്. ശവസംസ്കാര ശുശ്രൂഷകള്‍ ജനുവരി 6,7 (വെള്ളി, ശനി) തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ നടക്കും. റഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും, ബനഡിക്ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് Read more about ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി[…]

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍

10:54 am 4/1/2017 ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരദിനം പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. പുതുവത്സരദിനം ഞായറാഴ്ച ആയിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു. സമയം അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ആ വേഗതയിലേക്ക് ഒപ്പം ക്രിസ്തുവിനെ ജീവിതത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിച്ച് ആ യാത്ര തുടരുകയും വേണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. 2016-ലെ പള്ളി ഭാരവാഹികളെ അച്ചന്‍ അഭിനന്ദിക്കുകയും 2017 -ലെ ഭാരവാഹികള്‍ക്ക് എല്ലാവിധ Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍[…]

മാവുങ്കല്‍ എം.കെ മാത്യൂസിന്റെ സംസ്ക്കാരം ശനിയാഴ്ച

10:53 am 4/1/2016 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവാംഗം ഫ്‌ളോറിഡയില്‍ നിര്യാതനായ നാരങ്ങാനം മാവുങ്കല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ 90) ന്റെ ഭൗതീകശരീരം 6 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഒര്‍ലാന്റോ ഐ.പി.സി സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. 7 നു ശനിയാഴ്ച രാവിലെ 9 ന് ശുശ്രൂഷകള്‍ സഭാങ്കണത്തില്‍ ആരംഭിക്കുകയും 12നു വിന്റര്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ റവ. ജേക്കബ് മാത്യൂവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്ക്കാരം നടത്തപ്പെടുകയും Read more about മാവുങ്കല്‍ എം.കെ മാത്യൂസിന്റെ സംസ്ക്കാരം ശനിയാഴ്ച[…]

താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ ഡാളസില്‍ നിര്യാതയായി

– നിബു വെള്ളവന്താനം ഡാളസ്: പത്താനാപുരം പിടവൂര്‍ താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ (80) ഡാളസില്‍ വെച്ച് ഡിസംബര്‍ 30 നു കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതനായ പാസ്റ്റര്‍ ജോണ്‍ തോമസ് ആയിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവിനോടൊപ്പം 1962 മുതല്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായിരുന്ന മാതാവ് 2005 മുതല്‍ ഡാളസില്‍ മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഡാളസ് ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗ മായിരുന്നു പരേത. സഹോദരങ്ങള്‍: ടി. ഇ. ഉമ്മന്‍, ടി. ഇ. ശാമുവേല്‍, Read more about താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ ഡാളസില്‍ നിര്യാതയായി[…]