ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയത് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്: മന്ത്രി

09:37 am 5/1/2017 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അവഗണിച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പറഞ്ഞു. ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്തതു കൊണ്ടാകും വിഡിയോയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു. യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തി Read more about ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയത് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്: മന്ത്രി[…]

നൂറ്റിപ്പതിനഞ്ചാം കോണ്‍ഗ്രസില്‍ ക്രൈസ്തവാധിപത്യം

– പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ : യുഎസ് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 91% വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധികരിക്കുന്നവരാണെന്ന് പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.കഴിഞ്ഞ യുഎസ് ഹൗസ്സില്‍ ഉണ്ടായിരുന്ന 92% ത്തില്‍ നിന്നും ഒരു ശതമാനം കുറവാണ് പുതിയ യുഎസ് ഹൗസില്‍. തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 293 പേരില്‍ 2 പേരൊഴികെ എല്ലാവരും െ്രെകസ്തവ മത വിഭാഗങ്ങളില്‍ പെട്ടവരാണ്. ന്യുയോര്‍ക്കില്‍ നിന്നുള്ള ലി സെല്‍ഡില്‍, ടെന്നിസ്സിയില്‍ നിന്നുള്ള ഡേവിഡ് കസ്‌റ്റോഫ് എന്നിവര്‍ Read more about നൂറ്റിപ്പതിനഞ്ചാം കോണ്‍ഗ്രസില്‍ ക്രൈസ്തവാധിപത്യം[…]

തട്ടേക്കാട് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

09:21 AM 05/01/2017 കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാൾക്ക് പരിക്കേറ്റു. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബേസിലിനാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ ഒാടി രക്ഷപ്പെട്ടു.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.

09:30 am 5/1/2017 ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതേക്കുറിച്ച് വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ നിവേദനം പരിശോധിച്ചശേഷം നിലപാട് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് Read more about കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് അനുശോചിച്ചു

09:30 am 5/1/2017 – ജിനേഷ് തമ്പി ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് സീനിയര്‍ അംഗങ്ങളായ ജിമ്മി കുളങ്ങരയുടെയും സന്തോഷ് ബേബിയുടെയും മാതാ പിതാക്കളുടെ വേര്‍പാടില്‍ ഉള്ള അനുശോചനം പ്രൊവിന്‍സ് അഡ്വൈസറി ചെയര്‍മാന്‍ ടി.സി. ചാക്കോ, ചെയര്‍മാന്‍ തോമസ് ചെല്ലേത്, പ്രസിഡന്റ്. തോമസ് എബ്രഹാം, സെക്രട്ടറി വര്ഗീസ് കയ്യാലക്കകത്തു, ട്രഷറര്‍ ജേക്കബ് എബ്രഹാം, എന്നിവര്‍ ഒരു സം യുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ജിമ്മി കുളങ്ങരയുടെ മാതാവ് മറിയാമ്മ ഇടശ്ശേരില്‍ (87) തിരുവനന്ത Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് അനുശോചിച്ചു[…]

എം.എസ്. ബേബി ഡാലസില്‍ നിര്യാതനായി

09:28 am 5/1/2017 – ഷാജി രാമപുരം ഡാലസ്: പത്തനാപുരം മങ്ങാട്ടേത്ത് പുത്തന്‍വീട്ടില്‍ എം.എസ്. ബേബി(76) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദയറാ ഇടവകാംഗമായിരുന്ന പരേതന്‍ 30 വര്‍ഷത്തോളം ജോര്‍ജ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്തതിനു ശേഷം 1999 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. പത്തനാപുരം കടയ്ക്കാമണ്‍ പുത്തന്‍പുരയില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. മക്കള്‍: സലിത(ഫ്രസിനിയസ് കിഡ്‌നി കെയര്‍ ഇര്‍വിംഗ്, യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സന്തോഷ്(ടൊയോട്ട സര്‍വ്വീസ് സെന്റര്‍ അസ്സോസിയേറ്റ് മാനേജര്‍, ഇര്‍വിംഗ്), Read more about എം.എസ്. ബേബി ഡാലസില്‍ നിര്യാതനായി[…]

നെച്ചുമണ്ണില്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി

– നിബു വെള്ളവന്താനം റാന്നി: ഒഴുവന്‍പാറ നെച്ചുമണ്ണില്‍ പരേതനായ എന്‍.എ ചെറിയാന്റെ മകന്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി. പരേതന്‍ ക്‌നാനായ അതിഭദ്രാസന അസ്സോസിയേഷന്‍ മെമ്പര്‍, റാന്നി സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, നസറേത്ത് കോളേജ് ഓഫ് ഫാര്‍മസി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, ക്‌നാനായ കോണ്‍ഗ്രസ് റാന്നി മേഖല ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ക്കാരം 5 വ്യാഴാഴ്ച 2 നു ഒഴുവന്‍പാറ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ ലിനിമോള്‍ മഴുക്കീര്‍ വെള്ളവന്താനത്ത് കുടുംബാ Read more about നെച്ചുമണ്ണില്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി[…]

ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

09:26 am 5/1/2017 – ബെന്നി പരിമണം ഫ്‌ളോറിഡ: മാവേലിക്കര കല്ലിമേല്‍ സ്വദേശി ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ (79) ഫ്‌ളോറിഡയില്‍ ജനുവരി രണ്ടാംതീയതി തിങ്കളാഴ്ച നിര്യാതനായി. ഭാര്യ: തങ്കമ്മ ജോണ്‍. മക്കള്‍: ആന്‍ കോരുത്, വര്‍ഗീസ് ജോണ്‍, മറിയാമ്മ ജോണ്‍, ജോ ജോണ്‍, മിനി ജോണ്‍. മരുമക്കള്‍: ജോണ്‍ കോരുത്, ബിജി വര്‍ഗീസ്, ജോണ്‍ ജോസഫ്, ബിന്ദു ജോ, ഫിലിപ്പ് ജോണ്‍. പൊതുദര്‍ശനം: ജനുവരി 6-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ Read more about ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

ഉമ്മൻചാണ്ടിയെ ആർക്കും അവഗണിക്കാനാവില്ല -കെ.വി തങ്കബാലു

04:43 PM 04/01/2017 തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ ആർക്കും അവഗണിക്കാനാവില്ലെന്ന് എ.ഐ.സി.സി പ്രതിനിധി കെ.വി തങ്കബാലു. ഉമ്മൻചാണ്ടി സംസ്ഥാനത്തെ മാത്രം നേതാവല്ല. അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും തങ്കബാലു കൂട്ടിച്ചേർത്തു. നോട്ട് അച്ചടി വിഷയത്തിൽ ഉമ്മൻചാണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോട്ട് അച്ചടി വിഷയത്തിലെ താങ്കളുടെ ആരോപണങ്ങൾ പാർട്ടി ഏറ്റെടുത്തില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ഉമ്മൻചാണ്ടി മറുപടി നൽകി. താൻ പുറത്തു കൊണ്ടുവന്ന ആരോപങ്ങൾ പാർട്ടിക്ക് ബോധ്യപ്പെടുമെന്ന് ഉമ്മൻചാണ്ടി Read more about ഉമ്മൻചാണ്ടിയെ ആർക്കും അവഗണിക്കാനാവില്ല -കെ.വി തങ്കബാലു[…]

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്രമന്ത്രി

03:46 PM 04/01/2017 ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ. ‘ഒരു ദലിത് ക്വാട്ട നമ്മുെട ക്രിക്കറ്റ് ടീമിലുണ്ടാക്കിയാൽ കൂടുതൽ വിജയങ്ങൾ തേടിയെത്തും. പല അവസരങ്ങളിലും ടീം പരാജയപ്പെടുന്നു. ഇതിനെ മറികടക്കാൻ ദലിതരുടെ ഒരു ക്വാട്ട ആവശ്യമാണ്’.-മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തോടും മന്ത്രി ഉപമിച്ചു. വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീം പോലെ മികച്ച ഫോമിലാണുള്ളതെന്ന് Read more about ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്രമന്ത്രി[…]