സുനിയുടെ കാമുകി കസ്റ്റഡിയില്‍.

09:24 am 25/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി സുനിലിനെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും.അതിനിടെ കേസിൽ സുനിലിന്‍റെ കാമുകിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്‍റെ അപേക്ഷ. ഇവരുടെ പക്കൽ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അപേക്ഷയിൽ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് Read more about സുനിയുടെ കാമുകി കസ്റ്റഡിയില്‍.[…]

ഇന്ത്യയിൽ വാട്സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ .

09:22 am 25/2/2017 ന്യൂഡൽഹി: ഇന്ത്യയിൽ വാട്സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍. ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുന്പോളായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്സ്ആപിന്‍റെ ഇന്ത്യൻ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചർച്ചകൾ. വാട്സ്ആപിന്‍റെ പുതിയ ഫീച്ചറും ചർച്ചാവിഷയമായി. വാട്സ്ആപ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.

സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും.

09:10 am 25/2/2017 മംഗളൂരു: ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും. രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തി​െൻറ പുതിയ ഒാഫീസ്​ കെട്ടിടത്തി​െൻറ നിർമാണോദ്​ഘാടനവും സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്​ഘാടനവും പിണറായി നിർവഹിക്കും. നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന്​ സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. സന്ദർശനത്തിൽ പ്രതിഷേധിച്ച്​ ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്​.സംഘടനകളുടെ ഭീഷണിയുടെ പശ്​ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറു മുതൽ ഞായ്​റാഴ്​ച Read more about സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും.[…]

പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാവുമെന്ന് അഡ്വ.ആളൂര്‍

02:40 am 25/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിലെന്ന സുനില്‍കുമാറിനായി നാളെ ആലുവ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബിജു ആന്റണി ആളൂരെന്ന ബി എ ആളൂര്‍ വ്യക്തമാക്കി. കേസില്‍ ഹാജരാകണമെന്ന് സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ.ആളൂര്‍. നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ Read more about പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാവുമെന്ന് അഡ്വ.ആളൂര്‍[…]

ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു.

02:44 am 25/2/2017 രാമേശ്വരം: ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു ഗുരുതരമായി പരിക്കേറ്റു. കോടിയാക്കരയിൽവച്ചാണ് ആക്രമണമുണ്ടായത്. കൈത്തോക്കുമായി ഭീഷണി മുഴക്കിയ ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിച്ചുവെന്നു പാന്പൻ കണ്‍ട്രി ബോട്ട് അസോസിയേഷൻ നേതാവ് എസ്. അരുൾ പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ വലയും മൊബൈൽ ഫോണും മറ്റും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ കൈവശപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അലക്‌സാണ്ടര്‍ ഉമ്മന്റെ സംസ്‌കാരം ശനിയാഴ്ച

02:41 am 25/2/2017 ടെക്‌സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്‌സസില്‍ താമസിക്കുന്ന ശ്രീ. അലക്‌സാണ്ടര്‍ ഉമ്മന്‍ (സാബു – 55) നിര്യാതനായി. ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്‌സാണ്ടര്‍, ജോഷ്‌വ അലക്‌സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന്‍ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു. ഇന്‍ഡ്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്‍. Read more about അലക്‌സാണ്ടര്‍ ഉമ്മന്റെ സംസ്‌കാരം ശനിയാഴ്ച[…]

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍

02:40 am 25/2/2017 ജോര്‍ജ് ജോണ്‍ ബ്രെസല്‍സ്: എച്ച് 1 ബി വിസയുടെ പേരില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം തുടരുമ്പോള്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന് ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മറ്റി ഓഫ് ഫോറിന്‍ അഫയേഴ്‌സ് പ്രതിനിധി സംഘ തലവന്‍ ഡേവിഡ് മക്കാലിസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് Read more about ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍[…]

റബര്‍:- തായ്‌ലാന്റിന്റെ വില്പന സമ്മര്‍ദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇന്‍ഫാം

02:38 am 25/2/2017 കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ വിലയിടിവില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച 3,10,000 ടണ്‍ റബര്‍ തായ്‌ലാന്റ് സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങിയിരിക്കുന്നതും രാജ്യത്തെ പ്രധാന റബര്‍ ഉല്പാദനമേഖലയില്‍ കാലാവസ്ഥ അനുകൂലമായി ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നതും വരുംദിവസങ്ങളില്‍ രാജ്യാന്തരവിപണിയില്‍ പ്രകൃതിദത്ത റബറിന്റെ വിലത്തകര്‍ച്ചയ്ക്ക് സാധ്യതയേറുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 2014 മുതല്‍ ആഗോള റബര്‍ വിപണിയിലുണ്ടായ വിലത്തകര്‍ച്ചയില്‍ തായ്‌ലന്റിലെ പട്ടാളസര്‍ക്കാര്‍ വിപണിവിലയുടെ ഇരട്ടിനല്‍കി കര്‍ഷകരില്‍ നിന്ന് റബര്‍ ശേഖരിച്ച് സംഭരിക്കുകയുണ്ടായി. 26 Read more about റബര്‍:- തായ്‌ലാന്റിന്റെ വില്പന സമ്മര്‍ദ്ദം രാജ്യാന്തരവിപണിക്ക് പ്രഹരമാകും: ഇന്‍ഫാം[…]

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍

02:38 am 25/2/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫോമായുട (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ) ഈ പ്രാവിശ്യത്ത കേരളാ കണ്‍വന്‍ഷന്‍ 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരത്തുള്ള മാസ്ക്കറ്റ് ഹോട്ടലില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ നയിക്കുവാനും പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്യുവാനുമായി, ഫോമായുടെ മുന്‍ പ്രസിഡന്റും, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ ജോണ്‍ ടൈറ്റസ് (ബാബു) തിരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജോണ്‍ ടൈറ്റസ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ Read more about ഫോമാ കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 4ന്, ജോണ്‍ ടൈറ്റസ് ചെയര്‍മാന്‍[…]

ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

02:36 am 25/2/2017 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: ലോക പ്രസിദ്ധ അപ്പോളജിസ്റ്റും രവി സഖറായ ഇന്റര്‍ നാഷണല്‍ മിനിസ്റ്ററിയുടെ അംഗവുമായ ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ന്യുയോര്‍ക്ക് ടെംസിന്റെ ഏറ്റവുമധികം വിറ്റഴിച്ച പുസ്തങ്ങളില്‍ ഒന്നായ അള്ളാ ഓര്‍ ജീസസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ലോക പ്രസിദ്ധ യൂണിവേഴ്‌സിറ്റികളില്‍ ഡിബേറ്റുകള്‍ക്ക് നേതൃത്വം നല്‍കി പ്രബുദ്ധരായ വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു. ഈസ്റ്റേണ്‍ വെര്‍ജീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയ നബീല്‍ കുരിശി ബയോള Read more about ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു[…]