നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും.

09:40 am 24/2/2017 കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ വെള്ളീങ്കിരി മലയടിവാരത്തിലെ ഈഷ യോഗകേന്ദ്രത്തിലെ 112 അടി ഉയരമുള്ള ‘ആദി യോഗി’യുടെ ശില അനാച്ഛാദനം ചെയ്യാനാണ് മോദി എത്തുന്നത്. വൈകീട്ട് ആറോടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.ഏഴുമണിക്ക് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും. മുഖ്യമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാന്‍ (മധ്യപ്രദേശ്), ദേവേന്ദ്രഫഡ്നാവിസ് (മഹാരാഷ്ട്ര), വസുന്ധരരാജ (രാജസ്ഥാന്‍) എന്നിവരും കേരള ഗവര്‍ണര്‍ പി. സദാശിവം, പുതുശ്ശേരി ഗവര്‍ണര്‍ കിരണ്‍ബേദി എന്നിവരും പങ്കെടുക്കും. ഫെബ്രുവരി Read more about നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും.[…]

പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി

09:30 am 24/2/2017 നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുമൊത്ത് സ‌ഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് സുനിയെ പുറത്തിറക്കിയത്. നടിയെയും കൊണ്ട് വാഹനത്തില്‍ സഞ്ചരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം പൊലീസ് സംഘം ഇയാളെയും കൊണ്ട് പോയി. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയെ മാത്രമായിരുന്നു കൊണ്ടുപോയത്. ഇയാളെ വാഹനത്തില്‍ Read more about പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി[…]

വിജയവാഡയിൽ വൻ കഞ്ചാവ് വേട്ട.

09:28 am 24/2/2017 വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് അനകാപള്ളിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്നറുകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും. വിജയവാഡയിൽനിന്ന് ബംഗളുരുവിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ. ട്രക്കിന്‍റെ ഡ്രൈവർമാരെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി

09:27 am 24/2/2017 കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി. പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം സമ്മതിച്ചത്. ക്വട്ടേഷനെന്ന് നടിയോടു പറഞ്ഞത് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നെന്നും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇയാൾ പോലീസിനോടു സമ്മതിച്ചു. വ്യാഴാഴ്ച അറസ്റ്റിലായ സുനിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുമായി കാറിൽ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഹൈക്കോടതി പരിസരത്തും നടിയെ Read more about യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി[…]

രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം.

09:25 am. 24/2/2017 ന്യൂഡൽഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വൻ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടർന്നത്. ഉച്ചയ്ക്കുശേഷം തീ ശ്രദ്ധയിൽപ്പെട്ടതോടെ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. അഞ്ചു മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്ഘട്ടിനു സമീപം മിക്ക വർഷങ്ങളിലും തീപിടിത്തമുണ്ടാകാറുണ്ട്. താപനിലയിലെ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. –

കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടു.

09:23 am 24/2/2017 കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. നോർത്ത് കിവു പ്രവിശ്യയിൽ കഴിഞ്ഞ മൂന്നു ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവർ സൈനികരാണോ വിമതരാണോയെന്ന് വ്യക്തമായിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു. ഏറ്റുമുട്ടലിൽ വിമതവിഭാഗത്തിലെ അഞ്ച് പോരാളികളെ സൈന്യം കീഴ്പ്പെടുത്തിയതായും 58 വിമതർ സ്വയം കീഴടങ്ങിയതായും സൈനിക വക്താവ് അറിയിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും

09;22 am 24/2/2017 ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷെയ്ക്ക് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസ്റുൾ ഇസ്ലാം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. 2015ൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ഷെയ്ക്ക് ഹസീനയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഷെയ്ഖ് ഹസീന ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി Read more about ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും[…]

സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു.

09:12 am 24/2/2017 സനാ: സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ജിസാനിലെ അൽ-കറാസ് സൈനിക താവളത്തിനുനേരെ യെമൻ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച അസിറിലെ ദഹറാൻ അൽ-ജനുബിൽ യെമൻ സേന നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യെമൻ അതിർത്തിയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 128 സൗദികളാണ് കൊല്ലപ്പെട്ടത്. യെമനിൽ മുൻ Read more about സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു.[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന്.

09:12 am 24/2/2017 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന് രാവിലെ 9.30-മുതല്‍ കത്തീഡ്രല്‍ ചാവറ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് വിവിധ സെമിനാറുകളും നടത്തപ്പെടുന്നു. അവതാരകന്‍: Mr. ALVES , JOS State of Ilinois. Department of Aging. 1. സീനിയേഴ്‌സ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് – വിവിധയിനം ആനുകൂല്യങ്ങള്‍- സേവനങ്ങള്‍ 2. മെഡികെയര്‍- പുതിയ നിയമങ്ങള്‍, യോഗ്യതകള്‍ 3. മരുന്നുകള്‍ ലഭ്യമാകാനുള്ള ആനുകൂല്യങ്ങളും വ്യവസ്ഥകളും. 4. മെഡികെയര്‍ പ്രീമിയം ലഘൂകരിക്കാനുള്ള Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയേഴ്‌സ് ഫോറം ഫെബ്രുവരി 26-ന്.[…]

നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു

09:12 am 24/2/2017 – എബി മക്കപ്പുഴ ഡാളസ്: നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി മൂന്നു ലക്ഷത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍, മയക്കു മരുന്ന് കച്ചവടത്തില്‍ പിടിക്കപ്പെട്ടവര്‍, മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ടവര്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ തിരിമറി നടത്തിയവര്‍, വ്യാജ മാരിയേജ് സര്‍ട്ടിഫിക്കറ്റുകളും, വ്യാജ രേഖകളും ഹാജരാക്കി വിസ സംഘടിപ്പിച്ചവര്‍ എന്നീ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ദേശീയ Read more about നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു[…]