ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു.

10:01 am 22/2/2017 നാദാപുരം(കോഴിക്കോട്): ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്​സയിലിരിക്കെയാണ്​ മരിച്ചത്​. സംഭവത്തില്‍ ജിന്ന് ചികിത്സ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവോട്ട്പൊയില്‍ നജ്മയെ (35) നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയില്‍ Read more about ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ യുവതി മരിച്ചു.[…]

മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി.

10:00 am 22/2/2017 മൈസുരു: മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് ചാമുണ്ഡി ഹിൽസിനു സമീപം ജർമൻ സ്വദേശിയായ വനിതയ്ക്കു നേർക്ക് ആക്രമണമുണ്ടായത്. ചാമുണ്ഡി ഹിൽസിൽ സൂര്യാസ്തമയം വീക്ഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. ഏഴു മണിയോടെ ഇവിടെനിന്നു മടങ്ങുംവഴി അജ്ഞാതൻ ഇവരുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷണശ്രമം എതിർത്തപ്പോൾ അക്രമി ഇവരെ അപമാനിക്കാനും ശ്രമിച്ചു. തുടർന്ന് ഇവർ ബഹളംകൂട്ടിയതിനെ തുടർന്ന് ആളുകൾ അടുത്തുകൂടിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ Read more about മൈസുരുവിൽ വിദേശവനിതയെ അജ്ഞാതർ മാനഭംഗപ്പെടുത്തി.[…]

ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

8:56 am 22/2/2017 ബെയ്ജിംഗ്: വടക്കുകിഴക്കൻ ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. ജീവനക്കാർ ജോലിയിലേർപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. ചൈന നാഷണൽ റേഡിയോയാണ് വിവരം പുറത്തുവിട്ടത്. സ്ഫോടനത്തിനു ശേഷം നടത്തിയ അടിയന്തര രക്ഷാ പ്രവർത്തനത്തിലൂടെയാണ് ഫാക്ടറിയുടെ ഉള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

08:55 am 22/2/2017 ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയിൽ തുടക്കം. തുടർച്ചയായ 19 ടെസ്റ്റുകളിൽ തോൽവി അറിയാതെയാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. വിരാട് കോഹ്‍ലി ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇൻഡീസിലും ന്യുസീലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരന്പര നേടി. ഇതോടെ ടെസ്റ്റിലെ ഒന്നാം റാങ്കും ഇന്ത്യയെ തേടിയെത്തി. ഓസ്ട്രേലിയ അവസാനം ഇന്ത്യയിൽ കളിച്ചപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ഓസ്ട്രേലിയയിലാണ്. അന്ന് നാല് ടെസ്റ്റുകളുടെ പരന്പര ഓസീസ് 2.0ന് സ്വന്തമാക്കി.

വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

08:55 am 22/2/2017 ജയരാജ് സംവിധാനം ചെയ്ത ‘വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. കുനാൽ കപൂറാണ് ചിത്രത്തിലെ നായകൻ. ഷേക്സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. എം.ആർ വാര്യറാണ് സംഭാഷണ രചന. കാമറ എസ് കുമാർ. ചന്ദ്രകലാ ആര്‍ട്ട്സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിച്ചത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനാണ് ട്രെയിലർ‌ ഔദ്യോഗികമായി പുറത്തിറക്കിയത്. ട്രെയിലറിനെ പ്രശംസിച്ച് ആമിർ ഖാൻ രംഗത്തെത്തിയിരുന്നു.

പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി.

08:53 am 22/2/2017 ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയാണ് പൊലീസിന്‍െറ വിവിധ സംഘങ്ങള്‍ കുട്ടനാടിന്‍െറ പല ഭാഗങ്ങളിലും തങ്ങുന്ന ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. പ്രമുഖരായ പല നടന്മാര്‍ക്കും ആലപ്പുഴയില്‍ ആഡംബര ഹൗസ് ബോട്ടുകള്‍ ഉണ്ടെന്നതും അന്വേഷണത്തിന് കാരണമായിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് അമ്പലപ്പുഴയില്‍ എത്തിയ സുനി തലനാരിഴക്ക് രക്ഷപ്പെട്ടത്. Read more about പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി.[…]

ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല, : വിനയൻ.

നടിക്കെതിരെയുള്ള ആക്രമണം: പ്രമുഖ താരമാണ് പിന്നിലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിനയന്‍ 08:50 am 22/2/2017 നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവംം ഗൂഢാലോചന ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ആരെങ്കിലും കൊട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ, കണ്ടെത്തട്ടെ. പക്ഷേ അതിനു മുമ്പേ ഒരു പ്രമുഖ താരമാണ് ഇതിന്റെ പിന്നിലെന്ന് വിനയൻ പറഞ്ഞു എന്ന വാർത്തകൾ ചില ഓൺലൈൻ പത്രങ്ങൾ എഴുതിയതായി കണ്ടു. ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല- വിനയന്‍ ഫേസ്ബുക്കില്‍ പറയുന്നു. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് Dear friends.. Read more about ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല, : വിനയൻ.[…]

കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്‌സസില്‍ നടന്നു

08:49 am 22/2/2017 – സി.എസ്. ചാക്കോ ടെക്‌സസ്: കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ (സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി) ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 12-നു ഞായറാഴ്ച മൂന്നു മണിയോടുകൂടി നടത്തുകയുണ്ടായി. കെ.സി.എ.എച്ചിന്റേയും, സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ചിന്റേയും പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന വെരി റവ.ഫാ. വര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്ത റവ.ഫാ. ഡോ. പി.പി. ഫിലിപ്പ് (വൈസ് Read more about കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോമിന്റെ ദേവാലയ പ്രതിഷ്ഠ ടെക്‌സസില്‍ നടന്നു[…]

ഞാൻ ചെയ്യത സിനിമകളില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്: എം എ നിഷാദ്

08:44 am 22/2/2017 എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിലത് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു . ഒരു യുവനടിയ്ക്കുണ്ടായ അങ്ങേയറ്റം ക്രൂരമായ ദുരനുഭവവുമായ് ബന്ധപ്പെട്ട് മലയാള ചലച്ചിത്ര മേഖല വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ചലച്ചിത്ര വ്യവസായത്തെ തന്നെ കാർന്നു തിന്നുന്ന ക്രിമിനൽ മാഫിയ ബന്ധങ്ങൾ ചർച്ചകളിൽ നിറയുന്നു. സിനിമ ഒരു ശക്തമായ മാധ്യമമെന്ന നിലയിൽ പൊതു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു കലയാണ്. എന്നാൽ എല്ലായിടത്തുമെന്ന പോലെ അത്ര ചെറുതല്ലാത്ത പുഴുക്കുത്തുകൾ ചലച്ചിത്ര രംഗത്തുമുണ്ട്. Read more about ഞാൻ ചെയ്യത സിനിമകളില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്: എം എ നിഷാദ്[…]

വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

08:45 am 22/2/2017 തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കിക്കൊണ്ട് നടത്തിയ വിശ്വാസവോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജനാധിപത്യരീതിയില്‍ അല്ല വോട്ടെടുപ്പ് നടന്നതെന്നും സ്റ്റാലിന്‍ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ ഡിഎകെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിനും ഇന്ന് തുടക്കമാകും. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ തിരുച്ചിറപ്പളളിയിലാണ് ഉപവാസമിരിക്കുക.