ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു.
08:48 pm 20/2/2017 ന്യുയോർക്ക്: ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു. 243,000 യുഎസ് ഡോളർ(1.6 കോടി രൂപ) വിലയിലാണ് ഹിറ്റ്ലർ സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഈ ടെലിഫോണ്‍ വിറ്റുപോയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലർ പ്രധാനപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നത് ഈ ഫോണിലൂടെയായിരുന്നു. നാസി ജർമനി തകർന്നതിനുശേഷം 1945ൽ ബെർലിനിലെ ബങ്കറിൽനിന്നാണ് ഈ ഫോണ്‍ കണ്ടെടുത്തത്. കറുത്ത നിറത്തിൽ നിർമിച്ചിരുന്ന ഫോണ്‍ പിന്നീട് ഹിറ്റ്ലറുടെ പേര് ഉൾപ്പെടുത്തി കടും ചുവപ്പ് നിറത്തിൽ പെയിന്‍റ് ചെയ്തിരുന്നു. Read more about ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു.[…]










