വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം രണ്ടു പേർ വീതം മരിക്കുന്നതായി റിപ്പോർട്ട്.

07:35 am 20/2/2017 ന്യൂഡൽഹി: വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടു പേർ വീതം മരിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമുഖ വൈദ്യശാസ്ത്ര ജേണൽ ആയ ദ് ലാൻസെറ്റാണ് ഇതുസംബന്ധിച്ച പഠനവിവരം പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ചിലത് ഇന്ത്യയിലാണെന്നും ഒരുവർഷം പത്തുലക്ഷം ഇന്ത്യക്കാരാണ് അന്തരീക്ഷത്തിലെ വിഷമയമായ വായു ശ്വസിക്കുന്നതുമൂലം മരിക്കുന്നതെന്നും 2010ലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തു മരണകാരണമാകുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ അന്തരീക്ഷ മലിനീകരണമാണ്. ലോകമെന്പാടും ഒരുദിവസം ശരാശരി 18000 പേരാണ് Read more about വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം രണ്ടു പേർ വീതം മരിക്കുന്നതായി റിപ്പോർട്ട്.[…]

ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

07:34 am 20/2/2017 ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ 30 ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 20 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ബൊഗോട്ടയിൽ പോലീസിന്‍റെ വാഹനവ്യൂഹത്തിനു മുന്നിൽ സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

4കാരൻ വെടിയേറ്റുമരിച്ചു.

07:33 am 20/2/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 24കാരൻ വെടിയേറ്റുമരിച്ചു. പശ്ചിമഡൽഹിയിലെ റോഷൻപുര സ്വദേശിയായ യുവാവ് ക്രിക്കറ്റ് കളിക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് വെടിയേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള കടയിലെ സിസിടിവി കാമറയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കേസിന്‍റെ Read more about 4കാരൻ വെടിയേറ്റുമരിച്ചു.[…]

പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം

07:32 am 20/2/2017 ന്യൂഡൽഹി: ഇന്ത്യയിൽ ഇനി പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക താത്പര്യത്തിലാണ് നടപടി. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്പോർട്ട് ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്. ആദ്യഘട്ടത്തിൽ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കും. അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി Read more about പോസ്റ്റ് ഓഫീസുകൾ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാം[…]

രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി.

7:30 am 20/2/2017 വിക്ടോറിയ: ശ്രീലങ്കയ്ക്കെതിരേയ തുടർച്ചയായ രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി. അവസാന പന്തിൽ വിജയറണ്‍ കുറിച്ചാണ് ലങ്ക രണ്ട് വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ 173 റണ്‍സെടുത്തു. ലങ്ക 20 ഓവറിൽ 176 റണ്‍സ് അടിച്ച് ജയം കരസ്ഥമാക്കി. 84 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗുണരത്നയാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു മത്സര പരന്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്ലെയ്ഡിൽ നടക്കും. Read more about രണ്ടാം ട്വന്‍റി-20യിലും ഓസ്ട്രേലിയയ്ക്കു തോൽവി.[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ലോഗോ പ്രകാശനം ചെയ്തു

07:29 am 20/2/2017 – ജിമ്മി കണിയാലി ചിക്കാഗോ: 2017 ഏപ്രില്‍ 22 ശനി രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വച്ചുനടക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017ന്റെ ലോഗോ പ്രകാശനം ചെയ്തു. സിഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഷാബു മാത്യു, സഖറിയ ചേലക്കല്‍, സിബിള്‍ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. കലാമേളയുടെ നടത്തിപ്പ് Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ലോഗോ പ്രകാശനം ചെയ്തു[…]

സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷി​ത​യ​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം.

08:50 pm 19/2/2017 തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യു​ടെ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സം​സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷി​ത​യ​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സം​ഭ​വ​ത്തി​ൽ സി​നി​മ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ടാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ക്രി​മി​ന​ലു​ക​ൾ‌ സി​നി​മ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം

08:44 am 19/2/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദര്‍ശനം ഒരിക്കല്‍ക്കൂടി ഫോമയുടെ യശസും പ്രവര്‍ത്തനമികവും കേരള മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. ഫോമയുടെ രൂപീകരണം മുതല്‍ നാളിതുവരെ സംഘടനയെ നയിച്ച മുന്‍കാല നേതാക്കന്മാര്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ഫോമയുടെ ഗരിമയും, പെരിമയും മലയാള നാട്ടില്‍ അരക്കിട്ടുറപ്പിക്കുന്നതിനു ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ജനുവരി 11-ന് കേരള Read more about ഫോമ നേതാക്കളുടെ കേരള സന്ദര്‍ശനം വന്‍ വിജയം[…]

ട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനം

08:41 pm 19/2/2017 – പി.പി. ചെറിയാന്‍ ഡാളസ്: ട്രമ്പിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ പരസ്യമായി എതിര്‍ത്ത ആയിരക്കണക്കിനു ആളുകള്‍ പങ്കെടുത്ത റാലി ഡാളസ് നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. ഫെബ്രുവരി 18-നു ശനിയാഴ്ച ഡൗണ്‍ ടൗണില്‍ നടന്ന റാലിക്ക് മതനേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡാളസ് സിറ്റി ഹാളിനു മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രകടനക്കാര്‍ ട്രമ്പിനെതിരേ മുദ്രാവാക്യം വിളിക്കുകയും, പ്രതികിഷേധസൂചകമായി പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. റാലി സമാധാന പരമായിരുന്നതിനാല്‍ അറസ്റ്റ് ഉണ്ടായില്ലെന്നു പോലീസ് അധികാരികള്‍ Read more about ട്രമ്പിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഡാളസില്‍ പ്രകടനം[…]

ഇറ്റലിയില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

08:40 pm 19/2/2017 റോമിലെ മലയാളി കൂട്ടായ്മയും ഇറ്റലിയില്‍ നിന്നുള്ള വ്യവസായികളും സംയുക്തമായി ആരംഭിച്ച ഇന്തോ-മെഡിറ്ററേനിയന്‍ സ്കൂളിന്‍െറ ഉല്‍ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. റോമില്‍ നടന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി മുഖ്യാഥിതി ആയിരുന്നു. ഇറ്റലിയിലെ ബംഗഌദേശ് സ്ഥാനപതി അബ്ദുസ് ശോഭന്‍ സിക്ദര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ആദ്യ ഇംഗ്്ഌഷ് മീഡിയം സ്കൂളാണ് തങ്ങളുടേതെന്ന് സി.ഇ.ഒ പ്രകാശ് ജോസഫ്് പറഞ്ഞു. ഇന്തോ-മെഡിറ്ററേനിയന്‍ സ്കൂളിന്‍െറ പ്രസിഡന്‍റ്്് ഗബ്രിയേല ലൂക്കോണി, ഫിനാന്‍സ്്് ഡയറക്ടര്‍ റസല്‍, മാനേജര്‍ Read more about ഇറ്റലിയില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു[…]