എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​എ​യ​ർ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

08:25 pm 14/2/2017 ന്യൂ​ഡ​ൽ​ഹി: എ​ഞ്ചി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​എ​യ​ർ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ 183 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ട എ​ഞ്ചി​നു​ക​ളി​ലൊ​ന്നി​ലാ​ണ് ത​ക​രാ​ർ ഉ​ണ്ടാ​യ​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി.

സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു.

03:00 pm 14/2/2017 ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മഹാരാഷ്ട്രയിൽ ഒരു ഗ്രാമം ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോൻജ ഗ്രാമമാണ് സൻസാദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികൾ ഗ്രാമത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സ്കൂൾ, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകൾ തുടങ്ങിയവ പുതിയതായി ഗ്രാമത്തിൽ നിർമിക്കാനാണ് തീരുമാനം. നേരത്തേ സച്ചിൻ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാൻഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു.

Default title

02:58 pm 14/2/2017 ലക്നോ: ഉത്തർപ്രദേശിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ട്രക്കിലേക്ക് ഇടിച്ചു കയറി എട്ട് പേർ മരിച്ചു. സാന്‍റ് കബിർ നഗർ ജില്ലയിലാണ് അപകടം. ചുരെയ്ബ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗോരക്നാഥ് ധർമരാത് ആശുപത്രിയിൽ നിന്നും സഞ്ജയ് ഗാന്ധി മെഡിക്കൽ സയൻസസിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പടെയുള്ളവരാണ് മരിച്ചത്.

നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു.

02:50 pm 14/2/2017 അടിമാലി: ഇടുക്കി കല്ലാറിൽ വച്ച് നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു. ഇടതുതോളിന് വെട്ടേറ്റ ബാബുരാജിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർ സ്വദേശി പറമുട്ടം സണ്ണിയാണ് ബാബുരാജിനെ വാക്കത്തികൊണ്ട് വെട്ടിയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വൈറ്റ് മിസ്റ്റ് എന്ന പേരിൽ കല്ലാറിൽ ബാബുരാജ് റിസോർട്ട് നടത്തുന്നുണ്ട്. ഈ റിസോർട്ടിലെ വെള്ളത്തിന്‍റെ ആവശ്യത്തിനായി സമീപത്തെ സണ്ണിയുടെ 10 സെന്‍റ് ഭൂമി ബാബുരാജ് നേരത്തെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം Read more about നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു.[…]

ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.

10:48 am 14/2/2017 ന്യൂഡൽഹി: തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന കേസിന് വിധി പറഞ്ഞു. 65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി നേരത്തെ വിധിച്ച ശിക്ഷ. ശശികലയോട് ഉടൻ തന്നെ കീഴടങ്ങാനും പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ബംഗളുരു കോടതിയിൽ കീഴടങ്ങാനാണ് നിർദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ് എന്നും കോടതി നിരീക്ഷിച്ചു. Read more about ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.[…]

എൽഡിഎഫ് സമര പന്തൽ കത്തി നശിച്ച നിലയിൽ.

09:20 am 14/2/2017 കൊച്ചി: കളമശേരി നഗരസഭയ്ക്ക് മുന്നിലെ എൽഡിഎഫ് സമര പന്തൽ കത്തി നശിച്ച നിലയിൽ. നഗരസഭ ചെയർപേഴ്ൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി സ്ഥാപിച്ച പന്തലാണ് കത്തി നശിച്ചത്. ഇതിനു പിന്നിൽ യുഡിഎഫാണെന്നാണ് എൽഡിഎഫ് ആരോപണം. സംഭവത്തെക്കുറിച്ച് കളമശേരി പോലീസ് അന്വേഷണമാരംഭിച്ചു.

സൗദി അറേബ്യയിൽ ആദ്യ വനിതാ ജിം ഈ മാസം പ്രവർത്തനമാരംഭിക്കും.

09:03 am 14/2/2017 റിയാദ്: സൗദി അറേബ്യയിൽ ആദ്യ വനിതാ ജിം ഈ മാസം പ്രവർത്തനമാരംഭിക്കും. രാജ്യത്തെ കായിക താരങ്ങൾക്കു വേണ്ടിയാണ് ജിം ആരംഭിക്കുന്നത്. ഇതിന്‍റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. കായികരംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ജിം പ്രവർത്തനമാരംഭിക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ച് എല്ലാ ജില്ലകളിലും ജിം ആരംഭിക്കാനാണ് പദ്ധതിയെന്നും ഇത് ആദ്യ ഘട്ടമാണെന്നും സൗദി രാജകുമാരി റീമ ബിൻഡ് ബന്ദർ പറഞ്ഞു. നീന്തൽ, ഓട്ടം, ഭാരോദ്വഹനം എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും ജിമ്മുകളിൽ ഉണ്ടാകും. എന്നാൽ Read more about സൗദി അറേബ്യയിൽ ആദ്യ വനിതാ ജിം ഈ മാസം പ്രവർത്തനമാരംഭിക്കും.[…]

ഉത്തരാഖണ്ഡ്​ നാളെ പോളിങ്​ബൂത്തിലേക്ക്​.

09:00 am 14/2/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡ്​ നാളെ പോളിങ്​ബൂത്തിലേക്ക്​. 69 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 75.13 ലക്ഷത്തോളം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നത്​. ബി.എസ്.​പി സ്ഥാനാർഥി കുൽദീപ്​ സിങ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്​ഛമോലി ജില്ലയിലെ കർണപ്രയാർ മണ്ഡലത്തിൽ വോെട്ടടുപ്പ്​ മാറ്റിവെച്ചു. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഹരീഷ്​റാവത്തൂം ബി.സി.സി​.െഎ അധ്യക്ഷൻ കിഷോർ ഉപാധ്യായും​ബി.ജെ.പിയിൽ നിന്ന്​ സംസ്​ഥാന അധ്യക്ഷൻ അജയ്​ ഭട്ടുമാണ് ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസ്​ വിട്ട്​ബി.ജെ.പിയിലെത്തിയവരിൽ ഹരക്​സിങ്​ റാവത്ത്​ ആണ്​പ്രുമുഖ സ്​ഥാനാർഥി. കോൺഗ്രസിൽ നിന്ന്​ ബി.ജെ.പി Read more about ഉത്തരാഖണ്ഡ്​ നാളെ പോളിങ്​ബൂത്തിലേക്ക്​.[…]

സച്ചിന്റെ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു

08:12 am 14/2/2017 സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസ് എന്ന സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചു. സിനിമ മെയ് 26ന് തിയറ്ററുകളിലെത്തും. സച്ചിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്. സച്ചിന്‍ തന്നെയാണ് സിനിമയിലും സച്ചിനാവുന്നത്. മറ്റൊരു രസകരമായ വസ്തുത സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സച്ചിന്‍ തന്നെയാണ് തന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി മകനെ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്. Read more about സച്ചിന്റെ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു[…]

കൊല്ലത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

08:11 am 14/2/2017 കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.