പാസ്റ്റര്‍ സി.സി കുര്യാക്കോസ് എഫ്.പി.സി.സി കണ്‍വീനര്‍ –

09:44 pm 13/2/2017 കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവര്‍ത്തനവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ (എഫ്.പി.സി.സി) ഈവര്‍ഷത്തെ കണ്‍വീനറായി പാസ്റ്റര്‍ സി.സി കുര്യാക്കോസിനേയും ജോയിന്റ് കണ്‍വീനറായി ജിജു ഉമ്മനേയും തെരഞ്ഞെടുത്തു. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള പതിനേഴ് പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ് എഫ്.പി.സി.സി. എല്ലാമാസവും മൂന്നമത്തെ ശനിയാഴ്ച മാസയോഗവും, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സംയുക്ത ആരാധനയും സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട സി.സി. കുര്യാക്കോസ് മണക്കാല ഫെയ്ത്ത് Read more about പാസ്റ്റര്‍ സി.സി കുര്യാക്കോസ് എഫ്.പി.സി.സി കണ്‍വീനര്‍ –[…]

ഒരാഴ്ചയ്ക്കുള്ളില്‍ പിടി കൂടിയതു 620 അനധികൃത കുടിയേറ്റക്കാരെ

09;44 pm 13/2/2017 പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഒരാഴ്ചയ്ക്കുള്ളില്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ നിന്നും 600 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇന്ന് (എലയ. 13) വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 40 പേരെയാണ് പിടികൂടിയത്. അനധികൃത കുടിയേറ്റക്കാരില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നാടുകടത്തുന്നതിനാണോ അറസ്റ്റു ചെയ്തതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരില്‍ ഗാങ്ങ് മെമ്പേഴ്‌സ്, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരെ തിരഞ്ഞു പിടിച്ചു തിരിച്ചയ്ക്കുമെന്ന് Read more about ഒരാഴ്ചയ്ക്കുള്ളില്‍ പിടി കൂടിയതു 620 അനധികൃത കുടിയേറ്റക്കാരെ[…]

ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി

09:38 pm 13/2/2017 – പി.പി. ചെറിയാന്‍ സിയാറ്റില്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആന്റി എബോര്‍ഷന്‍ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. പ്ലാന്‍ഡ് പാരന്റ് ഹുഡ് (planned parenthood) ന് നല്‍കി വരുന്ന ഫെഡറല്‍ സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്യണമെന്ന് ഫെബ്രുവരി 11 ന് സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് പ്രൊട്ടസ്റ്റ് പി.പി. എന്ന നാഷ്ണല്‍ സംയുക്ത സംഘടന നേതൃത്വം നല്‍കിയ റാലിയില്‍ പിങ്ക് Read more about ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി[…]

ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും

09:36 pm 13/2/2017 – പി.പി. ചെറിയാന്‍ ടെക്‌സസ്: അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കല്ലാതെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ, മെക്‌സിക്കോയില്‍ നിന്നും ഇവിടെയെത്തി ഗ്രീന്‍ കാര്‍ഡ് ലഭിച്ച റോസ് മറിയ ഒര്‍ട്ടേഗ (37) ഗവണ്‍മെന്റ് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ട് വര്‍ഷം ജയില്‍ ശിക്ഷയും, ശിക്ഷ പൂര്‍ത്തീകരിച്ചതിന് ശേഷം നാടു കടത്തലും ശിക്ഷ വിധിച്ചു. ടെക്‌സസ് ടെറന്റ് കൗണ്ടി ജൂറിയാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി ശനിയഴ്ചയാണ് അധികൃതര്‍ വിവരം Read more about ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും[…]

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ട്രംപ് ലോക നേതാക്കള്‍ക്ക് മാതൃക

09:33 pm 13/2/2017 എബി മക്കപ്പുഴ ഡാളസ്:തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്നതിന് ശേഷം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ട്രംപ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ലോക നേതാക്കള്‍ക്ക് മാതൃക. തീവ്രവാദ സംഘടനകള്‍ രാജ്യത്തെ പൗരന്മാരെ വിഘടിപ്പിക്കുന്ന സമയമാണിത്. ഈ സമയത്ത് അമേരിക്കന്‍ ജനതയെ മര്യാദ, അന്തസ്, സ്നഹം, പിന്തുണ എന്നിവയുടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള രക്ഷാനടപടികളെടുക്കുകയാണ് വേണ്ടതെന്നാണ് പ്രസിഡണ്ട് ട്രംപിന്റെ വാദം. ആദ്യം എടുത്ത് തീരുമാനങ്ങളില്‍ ഒന്നായിരുന്നു മെക്സിക്കന്‍ മതില്‍. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി മെകിസിക്കന്‍ Read more about തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ട്രംപ് ലോക നേതാക്കള്‍ക്ക് മാതൃക[…]

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍

09:31pm 13/ 2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2017-2018 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത മറ്റ രണ്ട ് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബവാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 9 വാര്‍ഡ് പ്രസിഡന്റുമാര്‍, സണ്ടേ സ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, യുവജനങ്ങള്‍ ഉള്‍പ്പെടെ നോമിനേറ്റുചെയ്യ പ്പെട്ട അംഗങ്ങള്‍ Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍[…]

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി യുഎഇയില്‍

09:30 pm 13/2/2017 – കെ ജെ ജോണ്‍ ദുബായ്: സൗത്താഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍, 2017 ഫെബ്രുവരി 15 മുതല്‍ 19 വരെ യു എ ഇ യിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബ സമാധാന സന്ദേശങ്ങള്‍ നല്‍കുന്നു. ജീവിതഗന്ധിയായ വചനവിരുന്നിലൂടെ മുപ്പത്തിയേഴ് വര്‍ഷത്തെ ഫാമിലി കൌണ്‍സിലിങ് അനുഭവങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും, ചേര്‍ത്ത് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ആത്മീയ ഊര്‍ജ്ജം നല്‍കുമെന്ന് Read more about സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി യുഎഇയില്‍[…]

ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍

09:15 pm 13/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-പാരീസ്: ഇന്ത്യന്‍ നിരത്തുകളില്‍ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന അംബാസിഡര്‍ കാറുകള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഗട്ട് സ്വന്തമാക്കി. ഇത് ഇന്ത്യന്‍ വിപണി വ്യവസായികളെ ഞെട്ടിച്ചു. വെറും 80 കോടി രൂപക്കാണ് പ്യൂഗട്ട് അംബാസിഡര്‍ വാങ്ങിയത്. കൊല്‍ക്കൊത്ത ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ മോട്ടോഴസ് മൂന്ന് വര്‍ഷം മുമ്പാണ് അംബാസിഡര്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയത്. ഒരു പതിറ്റാണ്ട ് മുമ്പ് വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരെ ഔദ്യോഗിക വാഹനമായിരുന്ന അംബാസിഡര്‍ കാര്‍. പിന്നീട് ഡിമാന്‍ഡ് Read more about ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍[…]

ലാഹോറിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു.

08:59 pm 13/2/2017 ലാഹോർ: : ലാഹോറിലെ പഞ്ചാബ് നിയമസഭക്ക് മുന്നില്‍ നടന്ന ശക്തിയേറിയ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരടക്കം പത്തുപേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സർക്കാറിന്‍റെ മരുന്ന് നിയന്ത്രണ ഭേദഗദതിക്കെതിരെമരുന്നുല്‍പാദകരുടെയും കെമിസ്റ്റുകളുടെയും വന്‍ സംഘം പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. എന്നാൽ സമരക്കാരെ ലക്ഷ്യം വെച്ചായിരുന്നോ ആക്രമണമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. പാക് താലിബാൻ വിഭാഗമായ ജമാഅത്തുൽ അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പഞ്ചാബ് പൊലീസിലെ എസ്.എസ്.പി സാഹിദ് ഗോണ്ഡല്‍, ലാഹോറിലെ ട്രാഫിക് ഡി.ഐ.ജി അഹ്മദ് മൊബിന്‍ Read more about ലാഹോറിൽ സ്ഫോടനം: 10 പേർ കൊല്ലപ്പെട്ടു.[…]

ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്.

01:34 pm 13/2/2017 ബൗളിംഗിലെ ലോക റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ആര്‍ അശ്വിന്റെ ജൈത്രയാത്ര. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തിലാണ് ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്‌ക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. വെറും 45 മല്‍സരങ്ങളില്‍നിന്നാണ് അശ്വിന്റെ അനുപമമായ നേട്ടം. ടെന്നീസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. 48 മല്‍സരങ്ങളില്‍നിന്നാണ് ഡെന്നീസ് ലില്ലി 250 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് Read more about ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്.[…]