Default title

07:44 am 12/2/2017 സക്രമെന്‍റോ കൗണ്ടി: കലിഫോർണിയയിലെ സക്രമെന്‍റോ കൗണ്ടിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. സക്രമെന്‍റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രെസിയിൽ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ 22 ബോഗികൾ നദിയിൽ വീണു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നേരിയ ഭൂചലനം.

7:40 am 12/2/2017 ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി 10.51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുന്പ് രുദ്രപ്രയാഗിൽ റിക്ടർ സ്കെയിലിൽ 5.8, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന

07:38 am 12/2/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടായതായി ഫോര്‍ബ്സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ലേതിനേക്കാള്‍ 26 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് റിക്കാര്‍ഡുകളില്‍ നിന്നും വ്യക്തമാണ്. 2011 ല്‍ 1000 ത്തില്‍ കുറവാണ് ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ചിരുന്നതെങ്കില്‍ പുതിയ രേഖകളനുസരിച്ചു 5411 എത്തി നില്‍ക്കുന്നതായാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് നല്‍കുന്ന വിവരം.എന്തുകൊണ്ടാണ് അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് രേഖകളില്‍ Read more about അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന[…]

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ.

07:37 am 12/2/2017 സിയോൾ: പ്രാദേശിക സമയം 7.55നാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്​.അമേരിക്കയുടെ പ്രസിഡൻറായി ഡോണാൾഡ്​ ട്രംപ്​ അധികാരമേറ്റതിന്​ ശേഷം ഇതാദ്യമായാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്​. മിസൈൽ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളിൽ നിന്ന്​ പിന്നോട്ടില്ലെന്ന സന്ദേശമാണ്​ ഉത്തരകൊറിയ നൽകുന്നത്​. ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന്​ മിസൈൽ പരീക്ഷണം കാരണമാവുമെന്നാണ്​ റിപ്പോർട്ടുകൾ. ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം അമേരിക്കൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തി​െൻറ പശ്​ചാത്തലത്തിൽ ദക്ഷിണകൊറിയ അടിയന്തര സുരക്ഷ യോഗം വിളിച്ചു.

പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

7:37 am 12/2/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) ഡയറക്ടറും ഷിക്കാഗോ ഐഎന്‍ഒസി സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രുവരി 4 ന് ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ബോബന്‍ വട്ടപുറത്തിന്റെ സഹകാര്‍മ്മികത്വത്തിലും Read more about പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി[…]

പുത്തന്‍വീട്ടില്‍ ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി

07:33 am 12/2/2017 ഫ്‌ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭാംഗം ഫോര്‍ട്ട് കൊച്ചി ഞാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പാപ്പു ജോര്‍ജ് (84) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ജോര്‍ജ് കല്ലിശ്ശേരി നൈപ്പള്ളിയുഴത്തില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി, ഷീബാ, ഷെപ്പേര്‍ഡ്. മരുമക്കള്‍: ലില്ലി, അലക്‌സാണ്ടര്‍ ജോര്‍ജ്, ബീന. കൊച്ചുമക്കള്‍: ജോയല്‍ ജോര്‍ജ്, ഡാനിയേല്‍ ജോര്‍ജ്, ജെരമിയ ജോര്‍ജ്, ജെന്നിഫര്‍, ആരണ്‍. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (1151 State Road Read more about പുത്തന്‍വീട്ടില്‍ ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി.

07:28 am 12/2/2017 ന്യൂഡല്‍ഹി: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി. ഈ മാസം ഏഴിനാണ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്ന് നൊബേല്‍ മെഡലിന്‍െറ മാതൃകയും സര്‍ട്ടിഫിക്കറ്റും മോഷണം പോയത്. സംഭവസമയം തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുടുംബസമേതം പ്രസിഡന്‍റിന്‍െറ വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന സത്യാര്‍ഥി ശനിയാഴ്ചയാണ് വീട്ടില്‍ തിരിച്ചത്തെിയത്. ‘‘മോഷ്ടാക്കള്‍ അലങ്കോലമാക്കിയ വീട് കണ്ടപ്പോള്‍ എനിക്കും ഭാര്യക്കും താങ്ങാനാവാത്ത വേദനയുണ്ടായി. എല്ലാം സുരക്ഷിതമായി ഇരിക്കുമെന്ന് കരുതിയും എന്‍െറ ജനങ്ങളെക്കുറിച്ചുള്ള വിശ്വാസവും കൊണ്ടാണ് എല്ലാം വീട്ടില്‍തന്നെ Read more about നൊബേല്‍ പുരസ്കാരം കളവുപോയതില്‍ അതിയായ ദു$ഖമുണ്ടെന്ന് കൈലാശ് സത്യാര്‍ഥി.[…]

പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി

07:30 am 12/2/2017 – ഇടിക്കുള ജോസഫ് ന്യൂജേഴ്‌സി: പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച നടത്തപ്പെട്ടു. ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ തിരുസ്വരൂപം വെഞ്ചരിക്കല്‍ തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി റവ: ഫാദര്‍ .ജേക്കബ് ക്രിസ്റ്റി നേതൃത്വം വഹിച്ചു, റവ : ഫാദര്‍ റിജോ ജോണ്‍സന്‍ സഹകാര്‍മ്മികത്വം നിര്‍വഹിച്ചു, ആഘോഷമായ ലദീഞ്ഞ്, Read more about പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി[…]

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്

07:28 am 12/2/2017 – ഇടിക്കുള ജോസഫ് ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ 2017 ജനുവരി 28 ശനിയാഴ്ച ചാരിറ്റി ഇവന്‍റ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് നടത്തപ്പെട്ടു. എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ ചാരിറ്റി പ്രോഗ്രാമില്‍ അനേകം ഹൈസ്ക്കൂള്‍, കോളേജ് കുട്ടികള്‍ പങ്കെടുക്കാറുണ്ട് , ഇത്തവണയും അനേകം യുവജനങ്ങള്‍ ഫുഡ് െ്രെഡവില്‍ പങ്കെടുക്കുന്നതിനായി മുന്നോട്ടു വന്നു, പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും യൂത്ത് വിങ്‌ന്റെയും ട്രസ്റ്റി ബോര്‍ഡിന്റെയും കൂട്ടായുള്ള സഹകരണത്തില്‍ ന്യൂ ജേഴ്‌സി Read more about കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്[…]

ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു

07:27 am 12/2/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് ക്യാബിനറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറിയായി സത്യ പ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി വാഷിങ്ടന്‍ ഡിസിയിലെ സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ബെറ്റ്സി ഡിവോസിന്റെ വാഹനം പ്രകടനക്കാര്‍ തടഞ്ഞു. സൗത്ത് വെസ്റ്റ് ഡിസിയിലെ ജെഫര്‍സണ്‍ മിഡില്‍ സ്കൂള്‍ അക്കാഡമിയി ലാണ് ആദ്യമായി സന്ദര്‍ശനത്തിനെത്തിയത്. സ്കൂളിന്റെ പ്രവേശന കവാടത്തില്‍ വച്ചു ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധക്കാര്‍ ബെറ്റ്സി സഞ്ചരിച്ചിരുന്ന വാഹനത്തിനു മുമ്പിലേക്ക് ചാടി വീഴുകയായിരുന്നു. സ്കൂളിന്റെ പുറകുവശത്തിലൂടെ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോഴും പ്രകടനക്കാര്‍ Read more about ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു[…]