മോദിയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി.

02:39 pm 11/2/2017 ലക്നോ: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. മോദി ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും ഗൂഗിളിൽ തിരയാനും മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുൽ ചോദിച്ചു. മോദിയുടെ ഇത്തരം വികല സമീപനങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും രാഹുൽ തുറന്നടിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു Read more about മോദിയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി.[…]

ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു.

11:05 am 11/2/2017 ധാക്ക: ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ബംഗ്ലാദേശിലെ ഫരിദ്പൂറിലാണ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. ധാക്ക- കുലാന ഹൈവേയിലാണ് സംഭവമുണ്ടായത്. തമ്മിൽ കൂട്ടിയിടിച്ചതനെത്തുടർന്ന് ഇവിടെ തീപടർന്ന് പിടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.

ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു.

10:55 am l1/2/2017 മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ 120ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു വീണു. 1,50,000ലധികേ പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലാണ് ഭൂചലനം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഐടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന്​ ​ രവിശങ്കർ പ്രസാദ്​

10:57 am 11/2/2017 ന്യൂഡൽഹി: അമേരിക്കയുടെ എച്ച്​–1ബി വിസ നിയന്ത്രണത്തിന്റെ ഫലമായി ​ ഐടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന്​ ​ ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്​. ഇതുമായി ബന്ധപ്പെട്ട്​ മന്ത്രി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി. ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്ക​യെ അറിയിക്കുമെന്ന്​ രവിശങ്കർ പ്രസാദ്​ പറഞ്ഞു. നേരത്തെ ഇൗ വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെയും ഐ.ടി കമ്പനി മേധാവികളുടെയും യോഗം വിളിച്ചിരിന്നു. യോഗത്തിൽ ഇന്ത്യൻ Read more about ഐടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന്​ ​ രവിശങ്കർ പ്രസാദ്​[…]

ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി.

o9:33 am 11/2/2017 തിരുവനന്തപുരം: ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. മാനേജ്മെന്‍റ് തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. പുറമ്പോക്കിൽ നിന്ന കവാടമാണ് പൊളിച്ചത്. കവാടം പൊളിക്കണമെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്.

09:30 am 11/2/2017 വാഴ്സോ: പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ, തെക്കൻ പോളണ്ടിലെ ഓസ്വീസിമിൽവച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. 53കാരിയായ ബീറ്റയെ ഉടൻതന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാഴ്സോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബീറ്റയ്ക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്ന് ഒൗദ്യോഗിക വിശദീകരണ കുറിപ്പിൽ അറിയിച്ചു. എതിരേ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ. 2015ലാണ് സിഡ്ലോ പോളണ്ട് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. കഴിഞ്ഞവർഷം പ്രതിരോധമന്ത്രി അന്േ‍റാണി Read more about പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാർ അപകടത്തിൽ പരിക്ക്.[…]

കോഹ്​ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്​കോർ നേടി.

09:28 am 11/2/2017 ഹൈദരാബാദ്​: ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്​റ്റ്​ കളിക്കാനെത്തിയ ബംഗ്ലാ കടുവകൾക്ക്​ മുന്നിൽ റൺമലയൊരുക്കി ഇന്ത്യ. തുടർച്ചയായ നാല്​ ടെസ്​റ്റുകളിൽ ഡബിൾ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നിൽ നിന്ന്​ നയിച്ച ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്​കോർ നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ്​ വിക്കറ്റിന്​​ 687 എന്ന സ്​കോറിൽ ഡിക്ലയർ ചെയ്​തു. മറുപടി ബാറ്റിനിറങ്ങിയ ബംഗ്ലാദേശിന് 44 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. സൗമ്യ സർക്കാറിൻെറ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മൂന്നിന്​ Read more about കോഹ്​ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്​കോർ നേടി.[…]

അംഗോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു.

09:20 am 11/2/2017 ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. വടക്കൻ നഗരമായ യുജിലാണ് സംഭവമുണ്ടായത്. നൂറിലധികം പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടിക്കറ്റ് തീർന്നതിനെ തുടർന്ന് ജനങ്ങൾ സ്റ്റേഡിയത്തിന്‍റെ വാതിലുകൾ തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍.

09;26 am 11/2/2017 കൊണ്ടോട്ടി: നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍. ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവയാണ് സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ കരിപ്പൂരില്‍ നിന്നാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ Read more about കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍.[…]

മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയും നിലപാട് തിരുത്തി

08.02 am 11/2/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയപ്പോള്‍ പ്രതിപക്ഷ നിരയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയുംജനതാദള്‍-യു നേതാവുമായ നിതീഷ്കുമാര്‍ നിലപാട് തിരുത്തി. നോട്ട് അസാധുവാക്കിയത് മഹാവീഴ്ചയാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. താന്‍ ബി.ജെ.പിക്കൊപ്പം പോകുമെന്ന കാഴ്ചപ്പാടുകള്‍ വലിയ തമാശയാണ്. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍െറ ‘പ്രതിപക്ഷത്ത് നിര്‍ഭയം’ എന്ന പുസ്തകം പ്രകാശനംചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതീഷ്കുമാര്‍. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിനോട് Read more about മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയും നിലപാട് തിരുത്തി[…]