വിരല്‍ത്തുമ്പില്‍; എയര്‍സേവ ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം

07:48 am 11/2/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: വിമാന യാത്രാ വിവരങ്ങള്‍ ഇനി യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. വിമാന യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി ഭഎയര്‍സേവ’ എന്ന പുതിയ ആപ്പ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വിമാനവിവരങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍ എന്നിവ അറിയുന്നതിനോടൊപ്പം യാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിമിഷങ്ങള്‍ക്കകം പരിഹാരം കണ്ടെത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. മൊബൈല്‍ ഫോണ്‍, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയും യാത്രികര്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. Read more about വിരല്‍ത്തുമ്പില്‍; എയര്‍സേവ ആപ്പുമായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം[…]

മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സമര്‍പ്പണവുമായി യുവധാര മാരാമണ്‍ പതിപ്പ്

07:45 am 11/2/2017 – ബെന്നി പരിമണം ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ പ്രത്യേക പതിപ്പ് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നൂറു വയസ്സിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന വേളയില്‍ തിരുമേനിക്കുള്ള സമര്‍പ്പണമായി പുറത്തിറക്കുന്നു. ‘ ദിവ്യ കാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന ചിന്താവിഷയവുമായി പുറത്തിറക്കുന്ന യുവധാരയുടെ പ്രകാശന കര്‍മ്മം ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് Read more about മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് സമര്‍പ്പണവുമായി യുവധാര മാരാമണ്‍ പതിപ്പ്[…]

ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

07:45 am 11/2/2017 ലക്​നോ: ഉത്തർ പ്ര​ദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യു.പിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്​ നടക്കുക. സംസ്​ഥാനത്ത്​ ആകെ ഏഴു ഘട്ടമായാണ്​ തിനരഞ്ഞെടുപ്പ്​ നടക്കുന്നത്​. അവസാന ഘട്ടം മാർച്ച്​ എട്ടിന്​ നടക്കും. മാർച്ച്​ 11ന്​ വേ​െട്ടണ്ണലും നടക്കും.

ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

07:10 pm 10/2/2017 വൈക്കം: ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വൈക്കത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചത്. പ്രദേശത്തെ മൂന്ന് ഷാപ്പുകളിൽ നിന്നും കെറ്റിഡിസി റസ്റ്റോറന്‍റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടൽ വേന്പനാട്, കൊച്ചിൻ കോഫി ഹൗസ്, ഹോട്ടൽ കൃഷ്ണ, മലബാർ ഹോട്ടൽ എന്നിവടങ്ങളിൽ എല്ലാം പഴകിയ ഭക്ഷണമാണ് വിളന്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയിരുന്നത്. ആഴ്ചകൾ പഴക്കുള്ള മാസവും മത്സ്യവും വരെ Read more about ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു[…]

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു

07:11 pm 10/2/2017 – (പി ഡി ജോര്‍ജ് നടവയല്‍) ഫിലഡല്‍ഫിയ: വിവിധ സാംസ്കാരിക ലക്ഷ്യങ്ങളോടെ വ്യത്യസ്തമേഖലകളില്‍ കര്‍മ്മം കുറിച്ച, 15 സാമൂഹിക സംഘടനകളുടെ ഒരേസ്വര വേദിയയയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, 2017 വര്‍ഷത്തില്‍, ചെയര്‍മാന്‍ റോണി വര്‍ഗീസ്സിന്റെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയാ കേന്ദ്രീകരിച്ച് തിêവോണവും കേരള ദിനാഘോഷവും തത്തുല്ല്യമായ ആഘോഷങ്ങളും, ആഗോള മലയാണ്മയുടെ പ്രഭാവത്തിനു മാറ്റുകൂട്ടുന്ന വിധത്തില്‍ നടത്തുന്നതിëള്ള ചുവടുവയ്‌പ്പെന്ന നിലയില്‍, ഒന്‍പതു തിരിയിട്ട ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി Read more about ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു[…]

സാമുവേല്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി

07:10 pm 10/2/2017 ന്യൂയോര്‍ക്ക്: സാമുവേല്‍ മത്തായി (68) ഫെബ്രുവരി എട്ടിന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: റോഷന്‍, റെജീന. കൊച്ചുമക്കള്‍: ടെയ്‌ലര്‍, നൈല. സഹോദരങ്ങള്‍: ജോര്‍ജ് മത്തായി (യു.എസ്.എ), തോമസ് മത്തായി (യു.എസ്.എ), കെ.എം വര്‍ഗീസ് (എറണാകുളം), മറിയാമ്മ ജോണ്‍ (തിരുവനന്തപുരം), സൂസമ്മ ജോര്‍ജ് (തിരുവനന്തപുരം), അന്നമ്മ മാത്തുണ്ണി (തിരുവനന്തപുര). 1975-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പരേതന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയിലും കേരളത്തിലുമായി താമസിച്ചുവരികയായിരുന്നു.ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് Read more about സാമുവേല്‍ മത്തായി ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) പെന്‍സില്‍വാനിയായില്‍ നിര്യാതനായി

07:05 pm 10/2/2017 പെന്‍സില്‍വാനിയ, ഇരിഞ്ഞാലക്കുട മണലൂര്‍ വീട്ടില്‍ ഡോക്ടര്‍ വര്‍ക്കി ഏബ്രഹാമിന്റെയും ഡോക്ടര്‍ റാണി ഏബ്രഹാമിന്റെയും മകന്‍ ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) ഫെബ്രുവരി 5 ന് ഞായറാഴ്ച പെന്‍സില്‍വാനിയായില്‍ നിര്യാതനായി. പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി എടുത്തതിനു ശേഷം വാന്‍ഗാര്‍ഡ് ഗ്രൂപ്പിന്റെ പബ്ലിക്ക് അക്കൗണ്ടന്റും ഫിനാന്‍ഷ്യല്‍ പ്ലാനറുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബിനോയ്, സെന്റ് നൊബെര്‍ട്ട്‌സ് കാത്തോലിക് യംങ് അഡല്‍റ്റ് മിനിസ്ട്രിയുടെ ലീഡറും തികഞ്ഞ ആത്മീയ പ്രവര്‍ത്തകനുമായിരുന്നു. ഡോക്ടര്‍ ആന്റണി ഏബ്രഹാം, ജേക്കബ്ബ് Read more about ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) പെന്‍സില്‍വാനിയായില്‍ നിര്യാതനായി[…]

അമ്മിണി ജോര്‍ജ് (67) നിര്യാതയായി

07:03 pm 10/2/2017 മാവേലിക്കര : കുന്നം പൈനുംമൂട്ടില്‍ കിഴക്കേ പൂവത്തേരില്‍ പരേതനായ കെ. എം. ജോര്‍ജിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന് കുന്നം സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ . ചെറിയനാട് നെടിയത്തു കുടുംബാംഗമാണ് . മക്കള്‍ : മാത്യു ജോര്‍ജ് (എല്‍. ഐ. സി ഏജന്റ്, മാവേലിക്കര) പോള്‍ ജോര്‍ജ് പൂവത്തേരില്‍ (ഇന്‍കാസ് ദുബായ് ജനറല്‍ സെക്രട്ടറി , മാനേജര്‍ പി.ടി. എല്‍ ലോജിസ്റ്റിക്‌സ് ഷാര്‍ജ Read more about അമ്മിണി ജോര്‍ജ് (67) നിര്യാതയായി[…]

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ

07:00 pm 10/2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആഗോള ക്രൈസ്തവരുടെ ആരാധനാവല്‍സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ വലിയനോമ്പിനൊരുക്കമായി ഫിലാഡല്‍ഫിയായിലെ 3 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന് മൂന്നുദിവസത്തെ æടുംബനവീകരണധ്യാനം നടത്തുന്നു. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 26 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത് ബെന്‍സേലത്തുള്ള സെ. എലിസബത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ (1200 Park Ave.; Bensalem, PA 19020) ആണ്. റവ. ഫാ. സജി മുക്കൂട്ട് വികാരിയായ സെ. ജൂഡ് സീറോ മലങ്കരകത്തോലിക്കാ ഇടവക, Read more about ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ[…]

സ്വർണ വിലയിൽ കുറവ്

12:07 pm 10/2/2017 കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങൾക്ക് ശേഷമാണ് പവന്‍റെ വിലയിൽ കുറവുണ്ടാകുന്നത്.