നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

02:48pm 27/2/ 2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണികണ്ഠൻ, വടിവാൾ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ, പ്രദീപ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. പൾസർ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിർണായ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി Read more about നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.[…]

നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി.

02:38 pm 27/2/2017 കാഠ്മണ്ഡു: നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി. രാവിലെ 9.22നുണ്ടായ ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. 10.06 ഓടായണ് രണ്ടാം ചലനമുണ്ടായത്. 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്. ഭൂകന്പത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ആളുകൾ പരിഭ്രാന്തരായി. 2015-ൽ 8,850 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങളാണ് ഇന്നുണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂകന്പത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ എല്ലാം അടച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. – See Read more about നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി.[…]

ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

02:33 pm 27/2/2017 കൊളംബോ: ശ്രീലങ്കയുടെ തെക്കൻ മേഖലയിൽ ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ കാലുടരയിൽ വച്ചാണ് സംഭവമുണ്ടായത്. ഗുണ്ടാ സംഘത്തിന്‍റെ തലവനും രണ്ടു ജയിൽ ജീവനക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബസ് റോഡിൽ തടഞ്ഞ് ആയുധധാരികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലങ്കയിൽ ജയിൽ ബസിന് നേരെ ആയുധധാരികളുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ രാഷ്ട്രീയ നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ Read more about ജയിൽ ബസിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.[…]

ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം.

02:29 pm 27/2/2017 തിരുവനന്തപുരം: ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വർഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ച രിത്രബോധമില്ലാത്തതിനാലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയെ കുമ്മനം രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്‍റെ Read more about ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം.[…]

എ.ബി.വി.പി പ്രവര്‍ത്തകരുടെ വക ബലാത്സംഗം ഭീഷിണി.

10:54 am 27/2/2017 ന്യൂഡൽഹി: തന്നെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ‘സ്റ്റുഡന്‍റ്സ് എഗൈന്‍സ്റ്റ് എ.ബി.വി.പി’ കാമ്പയിന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗര്‍. ലേഡി ശ്രീറാം കോളജ് വിദ്യാർഥിനിയും കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിങ്ങിന്‍റെ മകളുമാണ് ഗുര്‍മെഹര്‍ കൗര്‍. ഓണ്‍ലൈന്‍ കാമ്പയിന് തുടക്കമിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും നിരവധി ഭീഷണികളാണ് ലഭിക്കുന്നതെന്ന് കൗർ വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് അവരുടെ ഭീഷണി. ദേശീയതയുടെ പേരിൽ ബലാൽസംഗഭീഷണി ഉയർത്തുന്നത് ശരിയല്ലെന്നും പ്രമുഖ ദേശീയ മാധ്യമത്തേട് Read more about എ.ബി.വി.പി പ്രവര്‍ത്തകരുടെ വക ബലാത്സംഗം ഭീഷിണി.[…]

ജാക്കി ജാന് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.

10:51 am 27/2/2017 ലോസ് ആഞ്ചലസ്: ഓസ്‌കര്‍ 2017ല്‍ പ്രത്യേക ബഹുമതി പുരസ്‌കാരം ആക്ഷന്‍ കിംഗ് ജാക്കി ജാന്. ജാക്കി ജാനൊപ്പം എഡിറ്റര്‍ അനെ വി കോറ്റെസ്, കാസ്റ്റിംഗ് ഡയറക്ടര്‍ ലയെന്‍ സ്റ്റാള്‍മാസ്റ്റര്‍, ഫ്രെഡെറിക് വൈസ്മാന്‍ എന്നിവര്‍ക്കും ഓണററി ഓസ്‌കര്‍ സമ്മാനിച്ചു. 14 നോമിനേഷനുമായി എത്തിയ ലാ ലാ ലാന്‍ഡ് ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള ഓസ്‌കറിലൂടെ ആദ്യ പുരസ്‌കാരം സ്വന്തമാക്കി. ഇതോടെ മൂണ്‍ലൈറ്റ്, ഫെന്‍സ്, അറൈവല്‍, ഹാക്‌സൊ റിഡ്ജ് എന്നിവ ഓരോ പുരസ്‌കാരം ചടങ്ങിലെ ആദ്യ മണിക്കൂറില്‍ Read more about ജാക്കി ജാന് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.[…]

ദളിത് ദമ്പതികള്‍ക്ക് നേരെ അക്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

10:40 am 27/2/2017 കൊല്ലം: കൊല്ലത്ത് ദളിത് ദമ്പതികള്‍ക്ക് നേരെ അതിക്രമം നടത്തിയ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലിസുകാരായ ഷിഹാബുദ്ദീൻ, സരസൻ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. രണ്ടാഴ്ച മുൻപാണ് കൊല്ലം സ്വദേശികളായ ദമ്പതികളെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പൊലീസ് മര്‍ദ്ദിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് പുലര്‍ച്ചെയാണ് താറാട്ടേ്കോണം സ്വദേശി സജീവിനും ഭാര്യ രജനിക്കും മര്‍ദ്ദനമേറ്റത്. സജീവിന്‍റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് പുലര്‍ച്ചെ രണ്ടരയ്ക്ക് കിളികൊല്ലൂര്‍ Read more about ദളിത് ദമ്പതികള്‍ക്ക് നേരെ അക്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി[…]

മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,

10:30 AM 27/2/2017 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം സമാപിച്ചു. ബാറി ജെക്കിന്‍സ് സംവിധാനം ചെയ്‍ത മൂണ്‍ ലൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ലാലാ ലാന്‍ഡാണ് മികച്ച ചിത്രം എന്ന് അവതാരകന്‍ ആദ്യം തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷമാണ് സംഘാടകര്‍ മൂണ്‍ലൈറ്റിനാണ് പുരസ്‍കാരമെന്ന് തിരുത്തിയത് മഞ്ചസ്റ്റർ ബൈ ദ സീ’യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി. Read more about മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,[…]

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി.

09:10 am 27/2/2017 തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി. ശ്രീലങ്കയിൽനിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ ചോദ്യം ചെയ്യുന്നു.

സണ്ണിവെയ്ൻ ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി.

08:08 am 27/2/2017 ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സണ്ണിവെയ്ൻ ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി. അജു വർ‍ഗീസ്, രൺജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രചന: ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റർ: ലിജോപോൾ, നിർമാണം-: ഫുൾ ഓൺ സ്റ്റുഡിയോസ്.