കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍

08:44 am 8/2/2017 മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ ആസൂത്രകന്‍ ആയ ആര്‍എസ്എസ് പ്രചാരകന്‍ മഠത്തില്‍ നാരായണന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്. ക്വട്ടേഷന്‍ സംഘവുമായി നേരിട്ട് ബന്ധപ്പെട്ടത് ഇയാള്‍ ആണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാരായണന്റെ അറസ്റ്റോടെ കേസിലെ എല്ലാ പ്രതികളും പിടിയില്‍ ആയി നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫൈസലിനെ Read more about കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍[…]

ലോട്ടറി ഏജന്‍റായ കണ്ണൂര്‍ പരിയാരം എമ്പത്തേ് കണ്ണന് നികുതി വകുപ്പിന്‍െറ ‘ലോട്ടറിയടിച്ചു’.

08:40 am 8/2/2017 ന്യൂഡല്‍ഹി: ലോട്ടറി ഏജന്‍റായ കണ്ണൂര്‍ പരിയാരം എമ്പത്തേ് കണ്ണന് നികുതി വകുപ്പിന്‍െറ ‘ലോട്ടറിയടിച്ചു’. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോട്ടറി വിറ്റ വകയില്‍ കണ്ണന്‍ അടക്കേണ്ടത് 13.96 കോടി രൂപ. ഈ കാലയളവില്‍ കണ്ണന് കമീഷനായി കിട്ടിയതാകട്ടെ, ചോദിച്ച നികുതിയുടെ ഇരുപതിലൊന്നുപോലുമില്ല. കോഴിക്കോട്ടെ കേന്ദ്ര എക്സൈസ്, കസ്റ്റംസ്, സേവന നികുതി കമീഷണറുടെ ഓഫിസില്‍നിന്നാണ് ഇതിന്‍െറ നോട്ടീസ് കണ്ണന് കിട്ടിയത്. കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാനത്തെ എം.പിമാരുടെ സംഘവുമായി ധനമന്ത്രി അരുണ്‍ Read more about ലോട്ടറി ഏജന്‍റായ കണ്ണൂര്‍ പരിയാരം എമ്പത്തേ് കണ്ണന് നികുതി വകുപ്പിന്‍െറ ‘ലോട്ടറിയടിച്ചു’.[…]

ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

08:39 am 8/2/2017 ഷിക്കാഗോ: ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്നതിനായി മറ്റൊരു ശിവരാത്രി കൂടിവരവായി. ത്യാഗത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ആത്മജ്ഞാനത്തിന്റേയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമായ ലോകൈക നാഥനായ പരമശിവനുവേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചുപ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാകൊല്ലവും മാഘമാസത്തിലെ കറുത്തചതുര്‍ദശി ദിവസംഭാരതീയര്‍ ലോകത്തിലുടനീളം അന്നേദിവസം ശിവരാത്രിയായി ആഘോഷിക്കുന്നത്. പതിവുപോലെ ഇക്കുറിയും ഗീതാമണ്ഡലം ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് വേണ്ടിവിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 24 , വെള്ളിയാഴ്ച വൈകുന്നേരം 7.30 Read more about ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു[…]

സാറാമ്മ ഐസക്ക് (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി

08:36 am 8/2/2017 ന്യൂയോര്‍ക്ക്: കോന്നി, കൂടല്‍ എണ്ണശ്ശേരില്‍ തുണ്ടിയില്‍ പരേതനായ ഐസക് കോശിയുടെ ഭാര്യ സാറാമ്മ ഐസക് (78) ഫെബ്രുവരി 6-നു നിര്യാതയായി. ന്യൂയോര്‍ക്ക്, എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ ബോബി ഐസക്കിന്റെ മാതാവാണ് പരേത. കോന്നി ഇല്ലിരിക്കല്‍ കുടുംബത്തില്‍ സ്കറിയ കുര്യന്റേയും, റാഹേലമ്മയുടേയും മകളാണ് സാറാമ്മ ഐസക്. 1991-ല്‍ കൂടലിലെ നെടുമണ്‍കാവിലേക്ക് സ്ഥിരതാമസം ആകുന്നതുവരെ ജബല്‍പൂരിലെ ഖമാറിയയില്‍ ആയിരുന്നു. മറ്റുമക്കള്‍: മോനി അലക്‌സ്, മിനി സക്കറിയ. മരുമക്കള്‍: Read more about സാറാമ്മ ഐസക്ക് (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി

08:34 am 8/2/2017 തിരുവല്ല: എടപ്പള്ളില്‍ പരേതനായ എം.എ ജോര്‍ജിന്റെ ഭാര്യയും ആലപ്പുഴ, മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. ഹിന്ദി അധ്യാപികയുമായിരുന്ന ഏലിയാമ്മ ജോര്‍ജ് (80) നിര്യാതയായി. സംസ്കാരം ഫെബ്രുവരി പത്താംതീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവല്ല, തിരുമൂലപുരം സെന്റ് മേരീസ് കാത്തലിക് പള്ളിയില്‍. മക്കള്‍: ബിനു ജോര്‍ജ്, രേഖാ ജോര്‍ജ്. മരുമക്കള്‍: റജി കാക്കനാട്ടില്‍, ജേക്കബ് വര്‍ക്കി (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: അനിതാ ആല്‍ബിന്‍, ജേയ്മി, റയന്‍ ജസ്സീക്ക, കെവിന്‍.

കേരള ക്രിക്കറ്റ് ലീഗ് 20172018 ഭാരവാഹികളെ തിരഞ്ഞെടുത്തു,

08:33 am 8/2/2017 ന്യൂയോര്‍ക്ക് :കേരള ക്രിക്കറ്റ് ലീഗ് 20172018 ഭാരവാഹികളെ തിരഞ്ഞെടുത്തു, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ #ഗഇഘ ഈ വര്ഷം വളരെ പുതുമകളോടെ ആണ് മുന്നോട്ടുവരുന്നതെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു . ഒരു കായിക വിനോദത്തിനും ഉപരിയായി മലയാളികള്‍ തമ്മില്‍ ഉള്ള സ്‌നേഹത്തിനും #സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുന്‍ഗണന എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു . കൂടുതല്‍ ആളുകള്‍ക്ക് ഗഇഘ ലൂടെ #ഇന്റര്‍നാഷണല്‍ മത്സരത്തിലേക്ക് അവസരം ഒരുക്കുന്നതിലും കൂടുതല്‍ പ്രാധാന്യമെന്നും Read more about കേരള ക്രിക്കറ്റ് ലീഗ് 20172018 ഭാരവാഹികളെ തിരഞ്ഞെടുത്തു,[…]

ചിക്കാഗോ സെൻറ്. മേരീസ് ക്നാനായ ദേവാലയത്തിൽ രക്‌ത ദാനo നടത്തി.

08:33 am 8/2/2017 ചിക്കാഗോ ; മോർട്ടൻഗ്രോവ് സെൻറ്. മേരീസ് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിൽ വെച്ച് ഫെബ്രുവരി അഞ്ചാം തിയതി, ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചിക്കാഗോ ലൈഫ് സോഴ്സ്‌, രക്തദാനവും ക്യാമ്പ് നടത്തപ്പെട്ടു. . സെൻറ്. മേരീസ്ഇടവകയിലെ യുവതി യുവവാക്കളുടെയും സിസ്റ്റർ . ജോവാന്റെയും ശ്രമഫലമാണ് മഹാത്തായ ഈ രക്‌ത ദാന സംരഭത്തിന് വേദി ഒരുങ്ങിയത്. “രക്‌തദാനo മഹത്ത്ദാനം ; രക്‌തം നൽകു ജീവൻ രക്ഷിക്കു” എന്ന ആപ്ത വാക്യത്തിന്റെ അന്തഃസത്ത മനസിലാക്കിയ നിരവധിപേർ Read more about ചിക്കാഗോ സെൻറ്. മേരീസ് ക്നാനായ ദേവാലയത്തിൽ രക്‌ത ദാനo നടത്തി.[…]

സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് നവ നേതൃത്വം

08:30 am 8/2/2017 – ബെന്നി പരിമണം കാലിഫോര്‍ണിയ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ 20172018 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഏടുകളില്‍ കുറിക്കപ്പെടും. ‘സ്ത്രീ ശാക്തീകരണം’ എന്ന ലക്ഷ്യത്തില്‍ അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളായി സ്ത്രീകളെ മാത്രമാണ് തെരഞ്ഞെടുത്തത്. വളരെ സ്തുത്യര്‍ഹമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടിയായിരുന്നു കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം കമ്മിറ്റി പ്രവര്‍ത്തിച്ചത്. സ്റ്റാന്‍ലി സാമുവലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നവ നേതൃത്വത്തിന് എല്ലാവിധ കൈത്താങ്ങലും വാഗ്ദാനം ചെയ്തിട്ടുണ്ട്. 20172018 വര്‍ഷത്തെ ഭാരവാഹികള്‍ പ്രസിഡന്റ്: ജൂലിയറ്റ് Read more about സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് നവ നേതൃത്വം[…]

ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു

08:29 am 8/2/2017 വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ന്യായീകരിക്കുമ്പോഴും ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു. എന്നാല്‍, വിവാദ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. അതേസമയം, ട്രംപിന്‍െറയും വൈറ്റ്ഹൗസിന്‍െറയും വഴികള്‍ അത്ര എളുപ്പമാകില്ളെന്നാണ് സൂചന. കുടിയേറ്റ നിരോധന ഉത്തരവ് സ്റ്റേ ചെയ്ത ഫെഡറല്‍ ജഡ്ജിയുടെ നടപടിക്കുശേഷം ഇരുവിഭാഗത്തിന്‍െറയും വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അപ്പീല്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് കോടതി Read more about ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു[…]

തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും പന്നീർശെൽവം

08:05 am 8/2/2017 ചെന്നൈ: എ .ഐ .എ.ഡി.എം.കെ പൊട്ടിത്തെറിയിലേക്കെന്ന സൂചനകൾ നൽകി പന്നീർശെൽവം. തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തയാള്‍ മുഖ്യമന്ത്രിയായി വരുന്നതിനോട് യോജിപ്പില്ലെന്നും ഇതുവരെ ‘വിശ്വസ്ത വിധേയ’നായി കഴിഞ്ഞ അദ്ദേഹം തുറന്നടിച്ചു. അണികള്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയലളിതയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും മനസ്സാക്ഷിക്കുത്തു കാരണമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് പാര്‍ട്ടിയെ പിളര്‍പ്പിന്‍െറ വക്കിലത്തെിച്ച് പന്നീര്‍സെല്‍വത്തിന്‍െറ തുറന്നുപറച്ചില്‍. രാജി പിന്‍വലിച്ച് Read more about തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും പന്നീർശെൽവം[…]