ഒബാമയുടെ ജന്മദിനം: ഇല്ലിനോയ്‌സില്‍ പൊതു അവധി നല്‍കും

07:44 pm 7/2/2017 – പി.പി. ചെറിയാന്‍ ചിക്കാഗോ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു.മൂന്ന് ബില്ലുകളാണ് ഇതു സംബന്ധിച്ചു ചര്‍ച്ചക്കെടുത്തത്. സംസ്ഥാന ഓഫീസുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, ആവശ്യമെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതിനുള്ള നിയമമാണ് നിയമപരമായി അംഗീകരിക്കുക.ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇല്ലിനോയ്സില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയൊരു അവധിദിന പ്രഖ്യാപനം ഉണ്ടാകുക.ഇല്ലിനോയ്സിന്റെ ചരിത്രത്തില്‍ നോബല്‍ സമ്മാനാര്‍ഹനായ പ്രസിഡന്റ് ഒബാമയുടെ Read more about ഒബാമയുടെ ജന്മദിനം: ഇല്ലിനോയ്‌സില്‍ പൊതു അവധി നല്‍കും[…]

സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ.

07:42 pm 7/2/2017 ബംഗളുരു: സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ. ബംഗളുരുവിൽ സ്വകാര്യ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ രത്തൻ ടാറ്റ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ അഞ്ചു മാസമായി വ്യവസായ സംരംഭകരുമായി സംവദിക്കാൻ സാധിച്ചിട്ടില്ല. അവരിലേക്ക്​ തിരിച്ചെത്താനുള്ള ശ്രമമാണ്​ നടത്തുന്നതെന്ന്​ രത്തൻ ടാറ്റ പറഞ്ഞു. 2012ൽ ടാറ്റ ​ഗ്രൂപ്പിൽ നിന്ന്​ വിരമിച്ച ശേഷം സ്റ്റാർട്ട്​ അപ്പ്​ സംരംഭങ്ങളുമായി ചേർന്ന്​ പ്രവർത്തിക്കാനായതായി രത്തൻ ടാറ്റ അറിയിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച്​ മാസമായി ഇതിൽ Read more about സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ.[…]

ശോഭനാ മാത്യു നിര്യാതയായി

07;40 pm 7/2/2017 – ഷാജി രാമപുരം ഡാലസ് : മേപ്പാടം കോട്ടയില്‍ ജേക്കബ് മാത്യുവിന്റെ മകള്‍ ശോഭനാ മാത്യു(35) ഡാലസില്‍ നിര്യാതയായി. ഇലന്തൂര്‍ പട്ടശ്ശേരില്‍ ഓമന മാത്യുവാണ് മാതാവ്. സ്മിതാ(ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയും, സുനില്‍ (ഫിസിയോതെറാപ്പിസ്റ്റ്, സിഎന്‍എസ് ഇര്‍വിംഗ്) സഹോദരനും ആണ്. കോട്ടയം കോട്ടക്കല്‍ ഡോ. പ്രവീണ്‍ വര്‍ക്കി (ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയുടെ ഭര്‍ത്താവും കോഴഞ്ചേരി കിഴക്കേപ്പുറത്ത് പ്രഭ സിപിഎ സഹോദരന്റെ ഭാര്യയും ആണ്. ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ Read more about ശോഭനാ മാത്യു നിര്യാതയായി[…]

ഫാ. ആല്‍ബര്‍ട്ട് സിഎംഐ നിര്യാതനായി

07:37 pm 7/2/2017 വാഴക്കുളം: കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും തൊടുപുഴ ഉപാസന ഡയറക്ടറുമായ സിഎംഐ സഭാംഗം ഫാ. ആല്‍ബര്‍ട്ട് നന്പ്യാപറന്പില്‍ (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വാഴക്കുളം കര്‍മ്മല ആശ്രമത്തില്‍. 1950 ല്‍ സന്യാസവ്രതം സ്വീകരിക്കുകയും 1959 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടി. 1963-69 കാലയളവില്‍ ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ അധ്യാപകനായി. സിബിസിഐ ഡയലോഗ് ആന്‍റ് എക്യുമെനിക്കല്‍ കമ്മീഷന്‍റെ സെക്രട്ടറിയായി ഒന്‍പതു Read more about ഫാ. ആല്‍ബര്‍ട്ട് സിഎംഐ നിര്യാതനായി[…]

3 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു

06:21 pm 7/2/2017 ഡെറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ആശുപത്രിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. മൂന്നു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രത്യേക വാര്‍ഡിലെത്തിയ ജീവനക്കാരന്‍ കുഞ്ഞിന്റെ കാല്‍ ഒടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡയപ്പര്‍ മാറ്റുന്നതിനിടെയാണ് കുഞ്ഞിന്റെ കാല്‍ പിരിച്ചൊടിക്കുന്നത്. കഴിഞ്ഞമാസം 25 നാണ് കുഞ്ഞിന്റെ ജനനം. ആരോഗ്യപ്രശ്നങ്ങളെ Read more about 3 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്‍റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ തിരിച്ചൊടിച്ചു[…]

ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍.

04:50 pm 7/2/2017 തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട്​ നിലയുറപ്പിച്ചിരിക്കുകയാണ്​ വിദ്യാർഥി. മറ്റ്​ വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന്​ മുദ്രാവാക്യം വിളിക്കുന്നുണ്ട്​. വന്‍ പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാൻ പോലീസ്​ ​​​ശ്രമിക്കുകയാണ്​. അതിനിടെ ലോ അക്കാദമിക്ക്​ മുന്നിലെ വിദ്യാർഥി സമരം 28ാം ദിവസ​ത്തിലേക്ക്​ കടന്നിരിക്കുകയാണ്​.

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി.

01:40 pm 7/2/2017 ന്യൂഡൽഹി: 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി. കുഞ്ഞിന് കിഡ്നിയില്ലെന്നും ജനിച്ചയുടൻ മരിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ നശിപ്പിക്കാൻ യുവതി സുപ്രീംകോടതിയുടെ അനുമതി തേടിയത്. വാദം അംഗീകരിച്ചുകൊണ്ട് ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി നൽകുകയായിരുന്നു.

മൂർഖനെ ചുംബിച്ച് സെൽഫി എടുക്കവെ മൃഗസ്നേഹി മൂർഖന്റെ കടിയേറ്റു മരിച്ചു.

01:00 pm 7/2/2017 നവിമുംബൈ: മൂർഖനെ ചുംബിച്ച് സെൽഫിയെടുക്കാനുള്ള മോഹത്തിന് മൃഗസ്നേഹി ബലികൊടുത്തത് സ്വന്തം ജീവൻ തന്നെ. ബേലാപൂർ സ്വദേശിയായ സോംനാഥ്ഹാത്രെയുടെ സെൽഫിഭ്രമമാണ് ജീവൻ പൊലിയാൻ ഇടയാക്കിയത്. അത്യന്തം അപകടകാരികളായ പാമ്പുകളേയും മറ്റ് ജന്തുക്കളേയും കൈകാര്യം ചെയ്യാറുണ്ട് ഇയാൾ. ന്നു. പാർക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങിയ മൂർഖനെ മാറ്റാനായാണ് ജനുവരി 30ന് സോംനാഥിനെ വിളിച്ചത്. മൂർഖനെ സോംനാഥ് വിജയകരമായി രക്ഷപ്പെടുത്തിയിരുന്നു. മൂർഖന് പരിക്കൊന്നും പററിയിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവത്തിന്‍റെ ഓർമക്കായി മൂർഖനെ Read more about മൂർഖനെ ചുംബിച്ച് സെൽഫി എടുക്കവെ മൃഗസ്നേഹി മൂർഖന്റെ കടിയേറ്റു മരിച്ചു.[…]

കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി.

12:59 pm 7/2/2017 ന്യൂഡല്‍ഹി: സാമൂഹ്യപ്രവർത്തകൻ കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മറ്റ് വസ്തുക്കൾക്കൊപ്പം നൊബേല്‍ പുരസ്‌കാരവും മോഷ്ടിക്കപ്പെട്ടത്. നോബേൽ പുരസ്കാര ജേതാക്കളുടെ ലോകസെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്‌. പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് ഇതാണ് മോഷ്ടിക്കപ്പെട്ടത്. സത്യാർഥിയുടെ ജോലിക്കാരിലൊരാളാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. മോഷ്ടാവിനുവേണ്ടി തെരച്ചിൽ Read more about കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി.[…]

ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി

12:56 pm 7/2/2017 കൊച്ചി: ജേക്കബ് തോമസിനെതിരായ 3 ഹർജികൾ വിജിലൻസ് കോടതി തള്ളി . തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു, കർണ്ണാടകത്തിൽ വനഭൂമി കൈയ്യേറി തുടങ്ങിയ പരാതികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നും ഡ്രെഡ്ജർ വാങ്ങിയതില്‍ 15 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. പൊതുപ്രവർത്തകരുടെ ഹർജികൾക്കു പുറമേ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജർ വാങ്ങിയതിൽ ജേക്കബ്ബ് തോമസ് Read more about ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി[…]