ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ എം.എസ്. സുബലക്ഷ്മിയുടെ സംഗീത കച്ചേരി

07:37 pm 27/3/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം പ്രശസ്ത ഇന്ത്യന്‍ ക്ലാസിക്കല്‍ മ}സിക്കിന്റെ ഇതിഹാസമായ എം.എസ്. സുബലക്ഷ്മിയുടെ സംഗീത കച്ചേരി മാര്‍ച്ച് 30 ന് വ്യാഴാഴ്ച്ച വൈകുന്നേരം 06 മണിക്ക് എംബസി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഈ സംഗീത കച്ചേരിയില്‍ പ്രശാന്ത് സെല്‍വകുമാരന്‍ വയലിന്‍, റുക്ഷന്‍ ശ്രീരാഗാ മ|ദുംഗവും വായിക്കും. ഈ സംഗീത കച്ചേരി പൂര്‍ണ്ണമായും സൗജന്യമാണ്, എന്നാല്‍ ഷോ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്‍റ്റിറ്റി കാര്‍ഡ് Read more about ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ എം.എസ്. സുബലക്ഷ്മിയുടെ സംഗീത കച്ചേരി[…]

എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു

04:20 pm 27/3/2017 തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രൻ രാജിവച്ചതെന്നും ധാർമികത മുൻനിർത്തിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ പട്ടയ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ ഇത് പൂർത്തിയാക്കും. കൈയേറ്റക്കാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള കൈയേറ്റങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും കൈയേറ്റങ്ങൾക്കെതിരേ മൃദുസമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രൻ Read more about എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു[…]

മണിപ്പൂരിലെ സേനാപതി ജില്ലയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു.

04:17 pm 26/3/2017 ഇംഫാൽ: 20 പേർക്കു പരിക്കേറ്റു. ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടമുണ്ടായത്. ബസ് മറിയാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ബാർ കോഴക്കേസിൽ വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

11:11 am 27/3/2017 കൊച്ചി: തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ രണ്ടു സത്യവാങ്മൂലം നൽകിയതിനാണ് ഹൈക്കോടതിയുടെ വിമർശനം. വിജിലൻസിന്‍റെ ഭാഗത്തുനിന്ന് ന്യായീകരണമല്ല വേണ്ടത്, വ്യക്തമായ മറുപടിയാണ്. നിയമവും ചട്ടവും എല്ലാവർക്കും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശാസിക്കുകയും ചെയ്തു.

ഓസ്ട്രേലിയയിൽ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു.

10:37 am 27/3/2017 സിഡ്നി: ഓസ്ട്രേലിയയിൽ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ക്യൂൻസ്‌ലാൻഡ് തീരപ്രദേശത്തെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകി.

ജമ്മു കാഷ്മീരിൽ മന്ത്രിയുടെ വീടിനു നേരെ ഭീകരാക്രമണം.

10:36 am 27/3/2017 ശ്രീനഗർ: മെഹബൂബ മന്ത്രിസഭയിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ മന്ത്രി ഫറൂഖ് അന്ദ്രാബിയുടെ അനന്ത്നാഗിലെ വീടിനുനേർക്കാണ് ആക്രമണമുണ്ടായത്. വെടിവയ്പിനെ തുടർന്ന് രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ആയുധങ്ങൾ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്. ആക്രമണ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു.

10:33 am 27/3/2017 ഗുരുദാസ്പൂർ: പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയായ ഗുരുദാസ്പൂരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാൾക്കൊപ്പം കൂടുതൽ പേർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്ത് ബിഎസ്എഫ് പരിശോധന നടത്തുകയാണ്.

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

10:30 am 27/3/2017 തൃശൂർ: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സാന്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്.

ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം.

10:24 am 27/3/2017 ബെയ്ജിംഗ്: ചൈനയിലെ യാംഗ്ബി കൗണ്ടിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. പ്യൂപിംഗ് ഗ്രാമത്തിലെ ചില വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു.

മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.

10:22 am 27/3/2017 പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു. രഹസ്യ വിവരത്തെ തുടരന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുട്ടി ഇങ്ങനെ മോഴി നല്‍കിയത്. മാനന്തവാടി രൂപതിയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് കേസ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടി ചൂഷണത്തിനിരയായെന്ന് രണ്ടു ദിവസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രട്ടക്ഷന്‍ ഓഫീസര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ Read more about മോശമായി പെരുമാറിയെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മോഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ പോലീസ് കെസെടുത്തു.[…]