സൊമാലിയയിൽ കെനിയൻ സൈന്യം നടത്തിയ റെയ്ഡിൽ 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു

07:22 am 28/3/2017 നെയ്റോബി: സൊമാലിയയിൽ കെനിയൻ സൈന്യം നടത്തിയ റെയ്ഡിൽ 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയയിലെ ജുബലാന്ദിൽ‌ നടന്ന റെയ്ഡിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കര- വ്യോമ സേനകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

07:22 am 28/3/2017 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച കാ​ട്ടാ​യി​ക്ക​ട ചാ​യി​ക്കു​ള​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ്.

07:55 pm 27/3/2017 മ​ല​പ്പു​റം: യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ് എം​എ​ല്‍​എ. കെ.​എം മാ​ണി​യെ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ല്ലാ​തെ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ള​ല്ല കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പി.​ടി തോ​മ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി മാ​ണി എ​ത്തു​ന്ന​ത് വ്യ​ക്തി​പ​ര​മാ​ണ്. മാ​ണി യു​ഡി​എ​ഫ് വി​ട്ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇ​പ്പോ​ള്‍ തി​രി​ച്ചു വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണോ നി​ല​വി​ലു​ള്ള​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം- പി.​ടി തോ​മ​സ് പ​റ​ഞ്ഞു.

ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം

07:50 pm 27/3/2017 ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ.മഹാദേവനാണ് കൃഷ്ണമൂർത്തി എന്ന യുവാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്. കോതിയെ കബളിപ്പിക്കുയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. നേരത്തെ, കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിക്കു മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ജയയുടെ മകനെന്ന് അവകാശവാദമുന്നയിച്ച കൃഷ്ണമൂർത്തി വസന്താമണി എന്നയാളുടെ മകനാണെന്നു Read more about ജയലളിതയുടെ മകനെന്ന് അവകാവശപ്പെട്ടു രംഗത്തെത്തിയ ആളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതിയുടെ നിർദേശം[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

07:48 pm 27/3/2017 ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ രക്ഷാധികാരി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മാര്‍ച്ച് 15-ന് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. വേദപുസ്തക വായന, പാട്ട് എന്നിവയ്ക്കുശേഷം റവ.ഫാ. ലിജു പോള്‍ എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഈവര്‍ഷത്തെ ചിന്താവിഷയമായ “സഭാ വിശ്വാസികള്‍ ദൈവത്തെ അനുകരിക്കുന്നവര്‍ ആയിരിക്കണം’ (എഫെസ്യര്‍ 5:1) എന്ന Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു[…]

ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

07:47 pm 37/3/2017 – ലൂക്കോസ് പാറേട്ട് ഷിക്കാഗോ: 1979-ല്‍ സ്ഥാപിതമായ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കാനാ) സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്റുമായ ഫിലിപ്പ് ടി. കാലായുടെ നിര്യാണത്തില്‍ കാനാ അനുശോചനം രേഖപ്പെടുത്തി. മാര്‍ച്ച് 26-നു ഞായറാഴ്ച ഷിക്കാഗോയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അമേരിക്കയില്‍ കുടിയേറിയ ഏഷ്യന്‍ വിശിഷ്യാ ഇന്ത്യന്‍ വംശജരുടെ ക്ഷേമത്തിനായി പരേതന്‍ ദീര്‍ഘകാലം നല്‍കിയ സ്തുത്യര്‍ഹമായ Read more about ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു[…]

64 ദിവസത്തിനുള്ളില്‍ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ട്രംപ്

07:44 pm 27/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍:ഒബാമ കെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാ ണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളില്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ബില്‍ പിന്‍വലിച്ചതിനെക്കു റിച്ച് ആദ്യമായി ഓവല്‍ ഓഫിസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. പ്രസിഡന്റായി അധികാരമേറ്റെടുത്താല്‍ ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ റിപ്പബ്ലിക്കന്‍ ലോ മേക്കേഴ്സ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നിറവേറ്റപ്പെട്ടുവെങ്കിലും.ബില്‍ പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും ഹൗസ് ഫ്രീഡം Read more about 64 ദിവസത്തിനുള്ളില്‍ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ട്രംപ്[…]

എസ്എസ്എല്‍സി വിവാദത്തില്‍ രണ്ടു അദ്യാപകര്‍ക്കെതിരെ നടപടി

07:44 pm 37/3/2017 തിരുവനന്തപുരം: എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് അദ്യാപകര്‍ക്കെതിരെ നടപടി. ചോദ്യങ്ങള്‍ തയ്യാറാക്കിയ പാനല്‍ തലവനേയും, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനേയും പരീക്ഷാ ചുമതലകളില്‍ നിന്ന് വിലക്കി. പരീക്ഷാനടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റസമ്മതം നടത്തി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്വസ്റ്റന്‍ ബോര്‍ഡ് തലവന്‍ കെ ജി വാസു, ചോദ്യപേപ്പര്‍ തയ്യാറാക്കിയ സുജിത്ത് കുമാര്‍ എന്നിവരെ പരീക്ഷയും മൂല്യനിര്‍ണ്ണയുവുമായി ബന്ധപ്പെട്ട Read more about എസ്എസ്എല്‍സി വിവാദത്തില്‍ രണ്ടു അദ്യാപകര്‍ക്കെതിരെ നടപടി[…]

വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി.

07:40 pm 27/3/2017 ജയ്പുർ: ഓസ്ട്രിയൻ വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് 21കാരിയായ ഓസ്ട്രിയൻ സ്വദേശി മാനഭംഗത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മസാജ് പാർലർ ഉടമയെ അറസ്റ്റ് ചെയ്തു. ഹനുമാൻ ഘാട്ടിലെ മസാജ് പാർലറിലാണ് യുവതി മാനഭംഗത്തിനിരയായത്. മസാജിംഗിനിടെ പ്രതി ദുരുദ്ദേശ്യത്തോടെ തന്നെ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഗവേഷക വിദ്യാർഥിയായ യുവതി പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുമാസമായി ഉദയ്പൂരിലുണ്ട്. സംഭവത്തിൽ ഓസ്ട്രിയൻ എംബസിയും ആശങ്ക അറിയിച്ചിരുന്നു.

ഈസ്റ്റര്‍ വിഷു ആഘോഷപ്പെരുമയുമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍

07:38 pm 27/3/2017 – (ബിജു കൊട്ടാരക്കര) മലയാളികളുടെ സാംസ്കാരിക അവബോധത്തിനു ഊടും പാവും നലകിയ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു. 2017 മെയ് 7 നു ന്യൂ യോര്‍ക്കിലെ സെന്റ് മാര്‍ക്‌സ് എപ്പിസ്കോപ്പല്‍ ആഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചുമണിക്കാണ് ഉയര്‍ത്തെഴുനേല്‍പ്പിന്റെയും, പുതു കാര്‍ഷിക കേരളത്തിന്റെയും ആഘോഷങ്ങള്‍ക്കു തിരി തെളിയുകയെന്ന് സെക്രട്ടറി ആന്റോ വര്‍ക്കി അറിയിച്ചു. അംഗബലത്തില്‍ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി Read more about ഈസ്റ്റര്‍ വിഷു ആഘോഷപ്പെരുമയുമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍[…]