മദ്യത്തെക്കാൾ വിലയുള്ളതാണ് ജീവനെന്ന്: സുപ്രീംകോടതി.

07:06 am 30/3/2017 ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന ഉത്തരവിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ നാളെ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. മദ്യശാലകൾക്ക് വേണ്ടിയാണ് ഏറ്റവും അധികം പേരും വാദിക്കുന്നതെന്ന് പറഞ്ഞ കോടതി മദ്യത്തെക്കാൾ വിലയുള്ളതാണ് ജീവനെന്ന് ചൂണ്ടിക്കാട്ടി. ഉത്തരവിനെ എതിര്‍ക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരുകളല്ല, മദ്യശാല ഉടമകളാണെന്നും കോടതി നിരീക്ഷിച്ചു. ദേശീയ-സംസ്ഥാന പാതകളിൽ മദ്യപിച്ച വാഹനമോടിച്ചുള്ള അപകടങ്ങൾ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് പാതകളുടെ 500 മീറ്റര്‍ പരിധിയിൽ ഉള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി Read more about മദ്യത്തെക്കാൾ വിലയുള്ളതാണ് ജീവനെന്ന്: സുപ്രീംകോടതി.[…]

ക്രോണിന് കോടതി ജാമ്യം അനുവദിച്ചു.

07:04 am 30/3/3017 കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. ആത്മഹത്യാ പ്രേരണക്കുറ്റവും പോക്സോയും അടക്കമുള്ള കേസുകളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലിൽനിന്നു മൃതദേഹം ലഭിക്കുകയുമായിരുന്നു. മിഷേലിന്‍റെ കേസുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ Read more about ക്രോണിന് കോടതി ജാമ്യം അനുവദിച്ചു.[…]

ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയം അമേരിക്കന്‍ ജനതയുടെ വിജയമെന്ന്; ഹിലരി ക്ലിന്റണ്‍

07:02 am 39/3/2017 – പി. പി. ചെറിയാന്‍ കലിഫോര്‍ണിയ: ട്രംപ് ഭരണ കൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ഹിലരി ക്ലിന്റണ്‍ രംഗത്ത്. ഒബാമ കെയര്‍ പിന്‍വലിച്ച് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം പരാജയപ്പെട്ടത് അമേരിക്കന്‍ ജനതയുടെ വിജയമാണെന്ന് ഹിലരി വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ ബിസിനസ് വുമണ്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇവര്‍. തികച്ചും പരാജയപ്പെട്ട ബില്‍ (ഡിസ്‌ട്രോയിസ് ബില്‍) എന്നാണ് ട്രംപിന്റെ ബില്ലിനെ ഹിലരി വിശേഷിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം Read more about ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയം അമേരിക്കന്‍ ജനതയുടെ വിജയമെന്ന്; ഹിലരി ക്ലിന്റണ്‍[…]

കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിച്ചു; യുവതി പോലീസിന് പിടിയില്‍

08:41 pm 29/3/2017 – പി. പി. ചെറിയാന്‍ ഒക്കലഹോമ: ബ്രക്കന്‍ ആരോയിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിന് ശ്രമിച്ച മൂന്ന് ഒക്കലഹോമ യുവാക്കളെ വീട്ടുടമസ്ഥന്റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി. മാര്‍ച്ച് 27 നായിരുന്നു സംഭവം. മുഖം മൂടിയും, ഗ്ലൗസും ധരിച്ചു കയ്യില്‍ ആയുധങ്ങളുമായാണ് മൂവരും വീട്ടിലേക്ക് കടക്കുവാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുടമസ്ഥന്റെ ഇരുപത്തിമുന്ന് വയസ്സുള്ള മകന്‍ തോക്കുമായി പുറത്തു വരികയും, വെടി വെക്കുകയുമാണുണ്ടായത്. വെടിയേറ്റ രണ്ടുപേര്‍ ഉടന്‍ തന്നെ മരിച്ച് വീഴുകയും, മൂന്നാമന്‍ Read more about കവര്‍ച്ചക്കെത്തിയ മൂന്ന് യുവാക്കള്‍ വെടിയേറ്റ് മരിച്ചു; യുവതി പോലീസിന് പിടിയില്‍[…]

പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും – അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പാനല്‍ ചര്‍ച്ച നടത്തി

07:49 pm 29/3/2017 ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ACLU (American Civil Liberties Union) ബ്രോവാര്‍ഡ് കൗണ്ടി പ്രസിഡന്റ് അലക്‌സ് പാട്രിക് ജോണ്‍സണും മറ്റ് മൂന്ന് അറ്റോര്‍ണിമാരും ചേര്‍ന്ന് സമകാലീന പ്രധാന വിഷയമായ “പ്രവാസികളും എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും” എന്ന വിഷയത്തെപ്പറ്റി ഗഹനമായ പാനല്‍ ചര്‍ച്ച മാര്‍ച്ച് 18-ന് ബ്രോവാര്‍ഡ് കൗണ്ടി ലൈബ്രറിയില്‍ വച്ച് നടത്തി. നിങ്ങളുടെ അവകാശങ്ങള്‍ അറിയുക (know your rights) എന്ന സുപ്രധാന വിഷയത്തെപ്പറ്റി അറ്റോര്‍ണിമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയ മൂന്ന് Read more about പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും – അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പാനല്‍ ചര്‍ച്ച നടത്തി[…]

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു അരങ്ങൊരുങ്ങുന്നു; ഡാളസ് ശുഭാരംഭം വിജയം

07:46 pm 29/3/2017 ഹ്യുസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വന്‍ഷനു മുന്നോടിയായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്ന ശുഭാരംഭ പരിപാടികള്‍ അവസാന ഘട്ടത്തിലേക്കു കടന്നു. കഴിഞ്ഞ കണ്‍വെന്‍ഷന്‍ നടന്ന ഡാളസ്സില്‍ നടന്ന ശുഭാരംഭത്തില്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് പദ്മനാഭന്‍ നമ്പുതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കെ എച്ച്.എസ് ഡാളസ് മുന്‍ പ്രസിഡന്റ് ഗോപാല പിള്ളക്കു ആദ്യ രജിസ്‌ട്രേഷന്‍ Read more about കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു അരങ്ങൊരുങ്ങുന്നു; ഡാളസ് ശുഭാരംഭം വിജയം[…]

ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

07:37 pm 29/3/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജരായ ഡോ. കിരണ്‍ പട്ടേല്‍, ഡോ. പല്ലവി പട്ടേല്‍ എന്നിവര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫ്‌ലോറിഡാ ലോക്കല്‍ ആശുപത്രിക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി മാതൃകയായി. ഫ്‌ലോറിഡാ കറോള്‍വുഡ്‌സ് കാത്ത് ലാമ്പിന്റെ നവീകരണത്തിനുവേണ്ടി 21 മില്യണ്‍ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്നതിലേക്കാണ് ഇന്ത്യന്‍ ദമ്പതിമാരായ ഡോക്ടറന്മാര്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. ജന്മദിനത്തിന് മറ്റുള്ളവരില്‍ നിന്നും സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ജന്മദിനത്തിന് മറ്റുള്ളവര്‍ക്ക് സംഭാവന Read more about ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്

07:36 pm 29/3/2017 – ജോജോ കോട്ടൂര്‍ ഫിലഡല്‍ഫിയ : ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ സുവനീര്‍ 2017 പുറത്തിറക്കുന്നു. സമകാലീന സാഹിത്യ സൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തുന്നതിനു പുറമേ പ്രവാസി മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യ സ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍കൂടി ഈ സുവനീറില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സുവനീറിനു പിന്നില്‍ ആര്‍വിപി സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍ അനിയന്‍ Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്[…]

ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം

07:34 pm 29/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഗള്‍ഫ് എയര്‍ വിമാന യാത്രകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സംവിധാനം വരുന്നു. വിമാനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ആയി നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി കൈകോര്‍ത്താണ് ഈ സംവിധാനം കൊണ്ട ുവരുന്നത്. ഇത് താമസിയാതെ നിലവില്‍ വരും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാം. ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വിമാനങ്ങളുടെ അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ Read more about ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം[…]

മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച

07:33 pm 29/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റന്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലാ കാവുംഭാഗം കുന്നപ്ര പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു (71) നിര്യാതനായി. ഭാര്യ : സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്. മക്കള്‍ : ബിന്ദു ഐസക്ക് (ഓസ്റ്റിന്‍), റോയി മാത്യു(ഹൂസ്റ്റന്‍). മരുമകന്‍ : ടോണി ഐസക്ക് (ഓസ്റ്റിന്‍). കൊച്ചുമക്കള്‍ : അയന്‍, അലിന. സഹോദരങ്ങള്‍ : പരേതയായ അമ്മിണി, കുഞ്ഞുമോള്‍ ജോയിക്കുട്ടി(ഹൂസ്റ്റന്‍), ലീലാ ബാബു(ഹൂസ്റ്റന്‍). പൊതുദര്‍ശനം മാര്‍ച്ച് 31 ന് Read more about മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച[…]