വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി

11:10 am 30/3/2017 തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ മന്ത്രി എം എം മണി. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നു മണി പറഞ്ഞു. ഭൂമാഫിയയുടെ ആളാരാണെന്ന് അറിയാമെന്നും പാർട്ടി വിലക്കുളളതിനാൽ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു.

മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കയറിയ ബോട്ട് മുങ്ങി 146 പേരെ കാണാതായി.

11:08 am 30/3/2017 റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കയറിയ ബോട്ട് മുങ്ങി 146 പേരെ കാണാതായി. ഗാംബിയൻ യുവാവിനെ രക്ഷപ്പെടുത്തിയതായി യുഎൻ രക്ഷാപ്രവർത്തകർ പറഞ്ഞു. ലിബിയൻ തീരത്തുനിന്നും പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ലിബിയ, നൈജീരിയ, മാലി, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി.

07:22 am 30/3/2017 ല​ക്നോ: യുപിയിലെ കുൽപഹാറിൽ വ്യാഴാഴ്ച പുലർച്ചെ 2.07 ന് ആയിരുന്നു അപകടം‌. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു​പോ​കു​ക​യാ​യി​രു​ന്ന മ​ഹാ​കൗ​ശി​ൽ എ​ക്സ്പ്ര​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രെ​യി​നി​ന്‍റെ ഏ​ഴു ബോ​ഗി​ക​ൾ പാ​ളം തെ​റ്റി. സം​ഭ​വ​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​തി​ൽ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മ​ഹോ​ബ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് എ​സി ക​ന്പാ​ർ‌​ട്ട്മെ​ന്‍റു​ക​ളും മൂ​ന്നു ജ​ന​റ​ൽ‌ ക​ന്പാ​ർ‌​ട്ട്മെ​ൻ‌​റു​ക​ളു​മാ​ണ് പാ​ളം തെ​റ്റി​യ​ത്. ര​ക്ഷാ​പ്ര​വ​ർ‌​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.

07:20 am 30/3/2017 കൊച്ചി: സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത സംവിധായകന്‍റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാൻ മുതൽ മുടക്കുന്ന നിർമാതാവിനും ചിത്രത്തിലെ പാട്ടുകൾ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകൾക്ക് മേൽ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷൻ ഭാരവാഹി കെ ജി വിജയകുമാർ പറഞ്ഞു. റോയൽറ്റി അവകാശവുമായി മുന്നോട്ട് പോയാൽ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷൻ അറിയിച്ചു. തന്‍റെ പാട്ടുകൾ മുൻകൂർ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടുന്നതിനെതിരെ ഗായകരായ എസ് പി Read more about ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.[…]

നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം.

07:17 am 30/3/2017 നോ​യി​ഡ: ഗ്രെ​യി​റ്റ​ർ നോ​യി​ഡ​യി​ൽ കെ​നി​യ​ൻ യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം. ഒ​ല ടാ​ക്സി​യി​ൽ​നി​ന്നും ഇ​വ​രെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു. നൈ​ജീ​രി​യ​ക്കാ​രി ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കെ​നി​യ​ൻ സ്വ​ദേ​ശി​നി​യാ​യ മ​രി​യ ബു​റേ​ണ്ടി​ക്കാ​ണ് (25) മ​ർ​ദ​നം ഏ​റ്റ​ത്. പ​ത്തോ​ളം​വ​രു​ന്ന സം​ഘ​മാ​ണ് കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​റു നൈ​ജീ​രി​യ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ചരക്കു സേവന നികുതി ബില്‍ ലോക്സഭയിൽ പാസാക്കി.

07:16 am 30/3/2017 ദില്ലി: മഹത്തരമായ നിയമനിർമ്മാണത്തിനാണ് ലോക്സഭ സാക്ഷ്യം വഹിക്കുന്നതെന്ന് ബില്ലുകൾ മുന്നോട്ടു വച്ചു കൊണ്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി മാറ്റിയെഴുതാൻ പോകുന്ന ചരക്കു സേവന നികുതി ബിൽ ലോക്സഭയില്‍ ചർച്ചയ്ക്ക് ചെയ്തത്. കേന്ദ്ര ചരക്കു സേവന നികുതി ബിൽ, സംയോജിത ചരക്കുസേവന നികുതി ബിൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള Read more about ചരക്കു സേവന നികുതി ബില്‍ ലോക്സഭയിൽ പാസാക്കി.[…]

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെരുമ്പാവിന്റെ വയറ്റിൽ

07:13 am 40/3/2017 ജ​ക്കാ​ർ​ത്ത: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രു​ന്പാ​ന്പി​ന്‍റെ വ​യ​റ്റി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ലാ​വെ​സി ദ്വീ​പി​ലാ​യി​രു​ന്നു സം​ഭ​വം. സു​ലാ​വെ​സി സ്വ​ദേ​ശി​യാ​യ അ​ക്ബ​റി​നെ (25) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​യാ​ൾ വീ​ടി​നു സ​മീ​പ​മു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ​പോ​യ​താ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ‌ ന​ട​ത്തി​വ​രു​ന്പോ​ഴാ​ണ് പെ​രു​ന്പാ​ന്പ് വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 23 അ​ടി നീ​ള​മു​ള്ള പാ​ന്പി​ന്‍റെ വ​യ​റു​കീ​റി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ക്ബ​റി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് കു​ഴി​യി​ൽ അ​ന​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. പാ​ന്പി​ന്‍റെ വ​യ​റ്റി​നു​ള്ളി​ലാ​യ അ​ക്ബ​റി​ന്‍റെ ഷൂ​സ് വ്യ​ക്ത​മാ​യി Read more about യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെരുമ്പാവിന്റെ വയറ്റിൽ[…]

ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്.

07:10 am 30/3/2017 മുംബൈ: മുംബൈ ഹൈക്കോടതിയില്‍ ജീന്‍സ് ഇട്ടവര്‍ക്ക് കോടതിയില്‍ വിലക്ക്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഇറക്കി വിട്ടു. ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്നും കോടതിയില്‍നിന്ന് ഇറങ്ങണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരാണ് മാധ്യമപ്രവര്‍ര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍നിന്നും വാക്കൗട്ട് നടത്തി.

പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികളുടെ വെടിവയ്പ്.

07:09 am 30/3/2017 ശ്രീനഗർ: പ്രതിഷേധക്കാരെ നേരിടാൻ നിയോഗിച്ച പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികളുടെ വെടിവയ്പ്. ജമ്മു കാഷ്മീരിലെ കുൽഗാം-യാരിപോര മേഖലയിലാണ് വെടിവയ്പുണ്ടായത്. പോലീസിനു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച കുൽഗാമിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വസതിക്കു നേർക്ക് തീവ്രവാദികൾ വെടിയുതിർത്തിരുന്നു. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോടു ഭീഷണി മുഴക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം, ജമ്മു കാഷ്മീരിലെ ബഡ്ഗാം Read more about പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികളുടെ വെടിവയ്പ്.[…]

ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

07:07 am 30/3/2017 തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പാണ്ടകശാല സ്വദേശി ബിനു, തെനൂർകോണം സ്വദേശി നിസാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിനുവിനെ ഒരു സംഘം ആളുകൾ ചേർന്നു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിസാറിനെ മൂന്നംഗ സംഘം മർദിച്ചു കൊലപ്പെടുത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.